Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസിന്റെ കോട്ടയില്‍ കോണ്‍ഗ്രസിന്റെ മെഗാറാലി ഇന്ന്; ഖാര്‍ഗെയും സോണിയയും രാഹുലുമെത്തും

നാഗ്പൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള കാഹളം മുഴക്കി കോണ്‍ഗ്രസിന്റെ മഹാറാലി ഇന്ന് നാഗ്പൂരില്‍. പാര്‍ട്ടിയുടെ 139-ാം സ്ഥാപക ദിനം പ്രമാണിച്ച് സംഘടിപ്പിക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ അഭിസംബോധന ചെയ്യും. ഞങ്ങള്‍ തയ്യാറാണ് എന്നതാണ് കോണ്‍ഗ്രസ് മഹാറാലിയുടെ മുദ്രാവാക്യം.

കേന്ദ്രത്തില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ മാറ്റത്തിന്റെ സന്ദേശം നല്‍കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് ഇതൊരു ചരിത്ര നിമിഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ നടക്കുന്നതിനാല്‍ ഈ മഹാറാലിക്ക് വലിയ പ്രാധാന്യമുണ്ട്.

2024 LOKSABHA ELECTION

ബി ജെ പിക്കും ആര്‍ എസ് എസിനും എതിരായ പോരാട്ടമാണ് കോണ്‍ഗ്രസ് വീണ്ടും ഇതുവഴി ഉയര്‍ത്തിക്കാട്ടുന്നത്. റാലി രാജ്യത്തുടനീളം നല്ല സന്ദേശം നല്‍കും എന്നും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ബ്യൂഗിള്‍ മുഴക്കും എന്നും നാഗ്പൂരില്‍ നിന്നുള്ള പാര്‍ട്ടി എം എല്‍ എ നിതിന്‍ റൗട്ട് പറഞ്ഞു. ലക്ഷക്കണക്കിന് ജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.

രാജ്യം പ്രശ്നങ്ങള്‍ നേരിട്ടപ്പോഴെല്ലാം കോണ്‍ഗ്രസ് രംഗത്തിറങ്ങുകയും രാജ്യത്ത് വലിയ മാറ്റം സംഭവിക്കുകയും ചെയ്തിട്ടുണ്ട് എന്ന് നാനാ പടോലെ പറഞ്ഞു. അടിയന്തരാവസ്ഥയ്ക്ക് ശേഷം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നാഗ്പൂരില്‍ ഒരു പൊതുയോഗം നടത്തിയിരുന്നു. തുടര്‍ന്ന് വിദര്‍ഭയില്‍ നിന്നുള്ള എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ചു. നാഗ്പൂരില്‍ ഈ ചരിത്രം ആവര്‍ത്തിക്കുമെന്നും രാജ്യത്ത് വലിയൊരു മാറ്റം സംഭവിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

ഹിന്ദി ഹൃദയ ഭൂമിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തില്‍ നിന്ന് പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ട് കൊണ്ടാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഉന്നത നേതാക്കളെ ഒന്നിച്ച് അണിനിരത്തി റാലി സംഘടിപ്പിക്കുന്നത്.

കോണ്‍ഗ്രസ് - എന്‍ സി പി- ശിവസേന ഉദ്ദവ് പക്ഷം എന്നിവരുടെ മഹാ വികാസ് അഘാഡി ഒരുമിച്ച് മത്സരിക്കുന്ന മഹാരാഷ്ട്രയില്‍ പാര്‍ട്ടി ശക്തി പ്രകടനം കൂടിയാണ് റാലി കൊണ്ട് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. അതേസമയം രാവിലെ ദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പതാക ഉയര്‍ത്തിയ ശേഷമാണ് നേതാക്കള്‍ നാഗ്പൂരിലേക്ക് പോവുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+