കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ കോണ്‍ഗ്രസ് തീര്‍ത്തും വ്യത്യസ്തം; 15 ലക്ഷം പ്രവര്‍ത്തകരെ സമീപിക്കുന്നു, 393 മണ്ഡലങ്ങളില്‍

Google Oneindia Malayalam News

ദില്ലി: ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ശക്തമായ അടിത്തറ ആവശ്യമാണ്. ജനകീയമായ നയങ്ങളും നിലപാടുകളുമാണ് ഇതില്‍ പ്രധാനം. ഏകപക്ഷീയമായ തീരുമാനങ്ങള്‍ നേതാവ് എടുക്കേണ്ടി വരുമെങ്കിലും എല്ലാ വേളകളിലും വിജയിക്കണമെന്നില്ല. സഹപ്രവര്‍ത്തകരുടെ അഭിപ്രായം കൂടി കേട്ട ശേഷം അന്തിമ തീരുമാനമെടുക്കുന്നവനാണ് യഥാര്‍ഥ നേതാവ്.

ഇവിടെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അത്തരമൊരു സംസ്‌കാരമാണ് കോണ്‍ഗ്രസില്‍ വളര്‍ത്തികൊണ്ടുവരുന്നത്. പ്രവര്‍ത്തകരുടെ അഭിപ്രായം അദ്ദേഹം തേടുകയാണ്. തിരഞ്ഞെടുത്ത 393 മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരോടാണ് പ്രതികരണം അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഉഗ്രന്‍ മുദ്രാവാക്യം വേണം....!!

തിരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരഞ്ഞെടുപ്പ് മുദ്രാവാക്യം

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നു. എല്ലാ പാര്‍ട്ടികളും സീറ്റ് വിഭജനം, സ്ഥാനാര്‍ഥികളെ കണ്ടെത്തല്‍.... തുടങ്ങി പ്രധാന ജോലികളില്‍ മുഴുകിയിരിക്കുകയാണ്. എന്നാല്‍ പ്രധാന പാര്‍ട്ടികള്‍ക്ക് അവശ്യം വേണ്ടതാണ് തിരഞ്ഞെടുപ്പ് മുദ്രാവാക്യം. അത് ശക്തമാകണം.

വ്യത്യസ്തമായ വഴി

വ്യത്യസ്തമായ വഴി

കോണ്‍ഗ്രസിന്റെ ഇത്തവണത്തെ മുദ്രാവാക്യം തീരുമാനിച്ചിട്ടില്ല. സാധാരണ ഉന്നത നേതാക്കളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാറ്. എന്നാല്‍ ഇത്തവണ രാഹുല്‍ ഗാന്ധി വ്യത്യസ്തമായ വഴി സ്വീകരിച്ചിരിക്കുന്നു. പ്രവര്‍ത്തകരോട് ചോദിച്ചിരിക്കുകയാണ്. എന്താണ് നമ്മുടെ മുദ്രാവാക്യം.

15 ലക്ഷം പ്രവര്‍ത്തകരോട്

15 ലക്ഷം പ്രവര്‍ത്തകരോട്

രാജ്യത്തെ തിരഞ്ഞെടുത്ത 393 ലോക്‌സഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടാണ് തിരഞ്ഞെടുപ്പ് മുദ്രാവാക്യം എന്താകണം എന്ന് ചോദിച്ചത്. 15 ലക്ഷം പ്രവര്‍ത്തകരില്‍നിന്നുമാണ് പ്രതികരണം തേടിയിട്ടുള്ളത്. ഫെബ്രുവരി 20 മുതല്‍ ഇക്കാര്യത്തില്‍ പ്രതികരണം ലഭിച്ചുതുടങ്ങി. 7 വാക്കില്‍ കൂടാത്ത രാജ്യത്തിന്റെ ആത്മാവ് തൊട്ടറിയുന്ന മുദ്രാവാക്യം വേണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഗരീബി അഠാവോ

ഗരീബി അഠാവോ

മുമ്പ് ഉയര്‍ന്നുകേട്ട മുദ്രാവാക്യങ്ങളില്‍ പ്രധാനമായിരുന്നു ഗരീബി അഠാവോ അഥവാ ദാരിദ്യം ഇല്ലായ്മ ചെയ്യുക എന്നത്. കോണ്‍ഗ്രസിന്റെ എക്കാലത്തെയും മികച്ച മുദ്രാവാക്യങ്ങളിലൊന്നായിരുന്നു അത്. 1971ല്‍ ഇന്ദിരാ ഗാന്ധിയുടെ കാലത്താണ് ഈ മുദ്രാവാക്യം കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ജനം സ്വീകരിക്കുകയും ചെയ്തു.

അഛാ ദിന്‍ ആനേ വാലേ ഹേ

അഛാ ദിന്‍ ആനേ വാലേ ഹേ

2014ല്‍ ബിജെപിയുടെ മുദ്രാവാക്യമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അഛാ ദിന്‍ ആനേ വാലേ ഹേ എന്നായിരുന്നു ബിജെപിയുടെ മുദ്രാവാക്യം. എല്ലാ പ്രസംഗങ്ങളിലും ചുമരെഴുത്തുകളിലും ബിജെപി മുദ്രാവാക്യം പ്രചരിപ്പിച്ചു. ജനങ്ങള്‍ക്കിടയില്‍ ബിജെപിയുടെ ചര്‍ച്ച സജീവമാക്കുന്നതില്‍ മുഖ്യ പങ്കാണ് ആ മുദ്രാവാക്യം വഴി നേടിയത്.

നേരത്തെ വിളിച്ചത്

നേരത്തെ വിളിച്ചത്

സമാനമായ ശക്തമായ മുദ്രാവാക്യമാണ് കോണ്‍ഗ്രസ് ഇത്തവണ തേടുന്നത്. 2004ല്‍ കോണ്‍ഗ്രസ് കാ ഹാത്ത്, ആം ആദ്മി കി സാത്ത് എന്നതായിരുന്നു മുദ്രാവാക്യം. 2009ല്‍ ആം ആദ്്മി കി ബാത്തേ കദം എന്നതായിരുന്നു കോണ്‍ഗ്രസ് ഉയര്‍ത്തിയത്. എന്നാല്‍ 2019ല്‍ എന്തായിരിക്കണം മുദ്രാവാക്യമെന്ന് പ്രവര്‍ത്തകരോട് ചോദിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി.

12ലധികം പരസ്യ കമ്പനികള്‍

12ലധികം പരസ്യ കമ്പനികള്‍

പവര്‍ ഖേരയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ പബ്ലിസിറ്റി കമ്മിറ്റിയാണ് മുദ്രാവാക്യം കണ്ടെത്തുന്നതിന് ശ്രമം നടത്തുന്നത്. 12ലധികം പരസ്യ കമ്പനികളുമായി അദ്ദേഹം ചര്‍ച്ച നടത്തിക്കഴിഞ്ഞു. എന്നാല്‍ പ്രവര്‍ത്തകരുടെ അഭിപ്രായം ചോദിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

246000 ബൂത്തുകളില്‍

പ്രവര്‍ത്തകരുടെ പങ്കാളിത്തം പാര്‍ട്ടി കാര്യങ്ങളില്‍ സജീവമാക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് രാഹുല്‍ ഗാന്ധിക്ക്. 15 ലക്ഷം പ്രവര്‍ത്തകരില്‍ നിന്നാണ് ഇക്കാര്യത്തില്‍ അഭിപ്രായം തേടിയിരിക്കുന്നത്. 393 ലോക്‌സഭാ മണ്ഡലങ്ങളിലെ 246000 ബൂത്തുകളിലെ പ്രവര്‍ത്തകരില്‍ നിന്നാണ് പ്രതികരണം ആരാഞ്ഞിരിക്കുന്നത്.

പ്രതികരണം ഇങ്ങനെ

പ്രതികരണം ഇങ്ങനെ

പ്രവീണ്‍ ചക്രവര്‍ത്തി അധ്യക്ഷനായ കോണ്‍ഗ്രസ് ഡാറ്റാ അനലറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയ പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തകരുടെ പ്രതികരണം തേടിയിരിക്കുന്നത്. വന്‍തോതില്‍ പ്രതികരണം വരുന്നുണ്ടെന്ന് നേതാക്കള്‍ പറയുന്നു. സാമ്പത്തികം, ജോലി, കര്‍ഷകര്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മുദ്രാവാക്യം ലഭിക്കുന്നതെന്ന് ചക്രവര്‍ത്തി പറയുന്നു.

 12 മുദ്രാവാക്യം തിരഞ്ഞെടുക്കും

12 മുദ്രാവാക്യം തിരഞ്ഞെടുക്കും

ഇതുവരെ ലഭിച്ചതില്‍ നിന്ന് 6800 മുദ്രാവാക്യങ്ങളുടെ ചുരുക്ക പട്ടിക തയ്യാറാക്കി. ഇതില്‍ നിന്ന് 12 മുദ്രാവാക്യങ്ങള്‍ തിരഞ്ഞെടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കോണ്‍ഗ്രസ് പബ്ലിസിറ്റി സമിതി ഈ 12 മുദ്രാവാക്യങ്ങള്‍ സംബന്ധിച്ച വിശദമായ ചര്‍ച്ച നടത്തും... ഒന്ന് തിരഞ്ഞെടുക്കും. അതായിരിക്കും 2019ലെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം.

 കോണ്‍ഗ്രസ് ലക്ഷ്യം

കോണ്‍ഗ്രസ് ലക്ഷ്യം

ആപ് കി സാത്ത് (നിങ്ങളോടൊപ്പം) എന്ന മുദ്രാവാക്യമാണ് കൂടുതല്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. യുഗ് കി ആവാസ് (പുതിയ വീക്ഷണം, പുതുയുഗം) എന്ന മുദ്രാവാക്യവും നിര്‍ദേശിക്കപ്പെട്ടവയില്‍ പ്രധാനമാണ്. കോണ്‍ഗ്രസ് അത്ര തന്നെ ശക്തമല്ലാത്ത തമിഴ്‌നാട്ടില്‍ നിന്ന് 55000 പേരാണ് പ്രതികരിച്ചത്. പ്രവര്‍ത്തകരും പാര്‍ട്ടി ആസ്ഥാനവും തമ്മിലുള്ള ബന്ധം ശക്തമാക്കലും തങ്ങളുടെ ലക്ഷ്യമാണെന്ന് ചക്രവര്‍ത്തി പറയുന്നു.

തിരിച്ചടിക്കൊരുങ്ങി ഇന്ത്യ; കശ്മീര്‍ അരിച്ചുപെറുക്കുന്നു, കൂട്ട അറസ്റ്റ്!! 100 കമ്പനി പട്ടാളം ഇറങ്ങിതിരിച്ചടിക്കൊരുങ്ങി ഇന്ത്യ; കശ്മീര്‍ അരിച്ചുപെറുക്കുന്നു, കൂട്ട അറസ്റ്റ്!! 100 കമ്പനി പട്ടാളം ഇറങ്ങി

യുപിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; രണ്ട്പാര്‍ട്ടികള്‍ സഖ്യംവിടുന്നു, കോണ്‍ഗ്രസിനൊപ്പം നിന്നേക്കുംയുപിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; രണ്ട്പാര്‍ട്ടികള്‍ സഖ്യംവിടുന്നു, കോണ്‍ഗ്രസിനൊപ്പം നിന്നേക്കും

English summary
Lok Sabha polls 2019: Congress taps 1.5 million party workers to suggest key election slogans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X