കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Lok Sabha Election 2019 LIVE:ഒന്നാം ഘട്ടം പൂർത്തിയായി; 55 ശതമാനത്തിന് മുകളിൽ പോളിംഗ്

  • By Desk
Google Oneindia Malayalam News

ദില്ലി: പതിനേഴാം ലോക്സഭയിലേക്കുള്ള ആദ്യഘട്ട വിധിയെഴുത്ത് പൂർത്തിയായി. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 മണ്ഡലങ്ങളാണ് ഒന്നാം ഘട്ടത്തിൽ വ്യാഴാഴ്ച പോളിങ് ബൂത്തിലെത്തിയത്. ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ വോട്ടെടുപ്പ്. വോട്ടെണ്ണൽ ഒറ്റ ഘട്ടമായി നടക്കും. മെയ് 23നാണ് വോട്ടെണ്ണൽ. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ 55 ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്തി.... ലൈവ് അപ്ഡേറ്റുകളിലേക്ക്...

lve

Newest First Oldest First
9:14 PM, 11 Apr

ലോക്‌സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പില്‍ 55 ശതമാനത്തിന് മുകളില്‍ പോളിംഗ്. കൃത്യമായി കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉടന്‍ പുറത്തുവിടും
9:06 PM, 11 Apr

ഒഡീഷ

നവീന്‍ പട്‌നായിക്കിനെതിരെ ബിജെപിയുടെ പരാതി. അദ്ദേഹത്തിന്റെ പ്രസംഗം തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ടിവിയില്‍ തത്സമംയ സംപ്രേഷണം ചെയ്‌തെന്ന് ബിജെപി. പ്രകടനപത്രിക പുറത്തിറക്കിയതിനും പരാതി നല്‍കിയിട്ടുണ്ട്.
7:25 PM, 11 Apr

മിസോറം

മിസോറമിലെ ഐസ്വാള്‍ വെസ്റ്റില്‍ 61.29 ശതമാനം വോട്ടിംഗ്‌
7:25 PM, 11 Apr

ആന്‍ഡമാന്‍ നിക്കോബാര്‍

ആന്‍ഡമാന്‍ നിക്കോബാറില്‍ 70.67 ശതമാനം പോളിംഗ്
7:03 PM, 11 Apr

ആന്ധ്രപ്രദേശ്

ആന്ധ്രപ്രദേശില്‍ 65.96 ശതമാനം വോട്ടിംഗ്. അഞ്ച് മണിവരെ ഇത്രയാണ് രേഖപ്പെടുത്തിയത്.
7:00 PM, 11 Apr

സിക്കിം

സിക്കിമില്‍ അഞ്ച് മണിവരെ 69 ശമതമാനം പോളിംഗ്. സംസ്ഥാനത്ത് എവിടെയും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു
6:59 PM, 11 Apr

ഛത്തീസ്ഗഡ്

ഛത്തീസ്ഗഡില്‍ 51.62 ശതമാനം വോട്ടിംഗ്. വൈകീട്ട് അഞ്ച് മണിവരെയുള്ള കണക്കാണിത്‌
6:28 PM, 11 Apr

മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ പോളിംഗ് ബൂത്തുകളില്‍ നിന്ന് മടങ്ങുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നക്‌സല്‍ ആക്രമണം. 3 കമാന്റോകള്‍ക്ക് പരിക്ക്. ആക്രമണത്തില്‍ പരിക്കേറ്റവരെ കൊണ്ടുപോകാനെത്തിയ ഹെലികോപ്ടര്‍ക്ക് നേരെയും നക്‌സലുകള്‍ വെടിയുതിര്‍ത്തു.
6:21 PM, 11 Apr

തെലങ്കാന

തെലങ്കാനയില്‍ 60.57 ശതമാനം വോട്ടിംഗ് വൈകീട്ട് അഞ്ച് മണിവരെ രേഖപ്പെടുത്തി.
6:16 PM, 11 Apr

മണിപ്പൂര്‍

മണിപ്പൂരില്‍ വൈകീട്ട് അഞ്ച് മണിവരെ രേഖപ്പെടുത്തിയത് 78.20 ശതമാനം വോട്ട്. ലക്ഷ്വദ്വീപില്‍ 65.9 ശതമാനം, നാഗ്പൂരില്‍ 53.13 ശതമാനം എന്നിങ്ങനെ രേഖപ്പെടുത്തി
6:04 PM, 11 Apr

ഒഡീഷ

ഒഡീഷയിലെ മാല്‍ക്കംഗിരി മണ്ഡലത്തില്‍ 15 ബൂത്തുകളില്‍ ഒരാള്‍ പോലും വോട്ട് ചെയ്യാന്‍ എത്തിയില്ല
6:03 PM, 11 Apr

ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു
5:53 PM, 11 Apr

മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ പോളിംഗ് അവസാനിച്ചു. നക്‌സല്‍ ബാധിത മേഖലയായ ബസ്തറിലും വോട്ടിംഗ് അവസാനിച്ചു. മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലെ ഏഴ് സീറ്റുകളില്‍ 46.13 ശതമാനമാണ് വോട്ടിംഗ് രേഖപ്പെടുത്തിയത്.
5:42 PM, 11 Apr

ഉത്തര്‍പ്രദേശ്

ദളിതുകളെ പോളിംഗ് ബൂത്തുകളില്‍ കയറാന്‍ പോലീസ് അനുവദിക്കുന്നില്ലെന്ന് ബിഎസ്പി
5:31 PM, 11 Apr

ബംഗാളിലെ കുച്ച് ബിഹാറിലെബറോഷോൾമാരി മേഖലയിലെ പോളിംഗ് സ്റ്റേഷനിൽ നിന്ന് അഞ്ജാതർ തിരഞ്ഞെടുപ്പ് യന്ത്രം കൊള്ളയടിച്ചു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു
5:10 PM, 11 Apr

ഛത്തീസ്ഗഡ്

ഛത്തീസ്ഗഡിലെ നാരായൺപൂരിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ
4:49 PM, 11 Apr

മഹാരാഷ്ട്ര

മഹാരാഷ്ട്രയിൽ 3 മണിവരെ 46.13 ശതമാനം പോളിംഗ്
4:48 PM, 11 Apr

ജമ്മു കശ്മീർ

ജമ്മു കശ്മീരിൽ 3 മണിവരെ 46.17 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
4:32 PM, 11 Apr

ആന്ധ്രാപ്രദേശ്

ആന്ധ്രാപ്രദേശിലെ ശ്രീനിവാസപുരത്ത് ടിഡിപി പ്രവർത്തകരും വൈഎസ്ആർ പ്രവർത്തകരും തമ്മിൽ സംഘർഷം.
4:30 PM, 11 Apr

മഹാരാഷ്ട്ര

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത നാഗ്പൂരിൽ വോട്ട് രേഖപ്പെടുത്തി. ഗിന്നസ് റെക്കോർഡ് ജേതാവും നടിയുമായ ജ്യോതിക്ക് രണ്ടടി ഒരിഞ്ചാണ് ഉയരം
3:54 PM, 11 Apr

മഹാരാഷ്ട്ര

നാഗ്പൂരിലെ പോളിംഗ് ബൂത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും ഭാര്യ അമൃതാ ഫട്നാവിസും വോട്ട് രേഖപ്പെടുത്തി.
3:52 PM, 11 Apr

ആന്ധ്രാപ്രദേശ്

ആന്ധ്രാപ്രദേശിൽ വ്യാപക ആക്രമണം. ടിഡിപി നേതാവ് കൊഡേല ശിവപ്രസാദ് റാവുവിന് നേരെ ആക്രമണം ഉണ്ടായി.സത്തേനപള്ളിയിലെ പോളിംഗ് ബൂത്തിൽ വെച്ചായിരുന്നു ആക്രമണം.
3:50 PM, 11 Apr

ഉത്തർപ്രദേശ്

ഉത്തർപ്രേദിൽ വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തുന്നതിൽ നിന്നും പോലീസ് തടയുന്നതായി ബിഎസ്പിയുടെ പരാതി. പ്രധാനമായും ദളിത് വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്നാണ് പരാതി.
3:48 PM, 11 Apr

പോളിംഗ്

ലക്ഷദ്വീപിൽ 3 മണിവരെ 51.25 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഉത്തരാഖണ്ഡിൽ 46.57 ശതമാനം, മണിപ്പൂരിൽ 68.90 ശതമാനം, ആസാമിൽ 63 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
3:46 PM, 11 Apr

മഹാരാഷ്ട്ര

മഹാരാഷട്രയിലെ എഴ് നിയമസഭാ മണ്ഡലങ്ങളിലും വോട്ടിംഗ് യന്ത്രത്തിൽ തകരാറുണ്ടായതായി റിപ്പോർട്ടുകൾ. ഗോണ്ടിയ മണ്ഡലത്തിൽ വോട്ടിംഗ് യന്ത്രങ്ങൾ മാറ്റി സ്ഥാപിച്ചു.
3:35 PM, 11 Apr

ഉത്തർപ്രദേശ്

സോണിയാ ഗാന്ധി റായ്ബറേലിയിൽ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു
3:20 PM, 11 Apr

ഉത്തർപ്രദേശ്

കള്ളവോട്ട് നടന്നെന്ന ആരോപണത്തെ തുടർന്ന് കൈരാനയിൽ പോലീസും വോട്ടർമാരും തമ്മിൽ ഏറ്റുമുട്ടി. പോലീസ് ലാത്തിച്ചാർജ് നടത്തി
3:18 PM, 11 Apr

തെലങ്കാന

തെലങ്കാനയിലെ 17 ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന് വോട്ടെടുപ്പിൽ 1 മണിവരെ 38 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
3:17 PM, 11 Apr

ഉത്തർപ്രദേശ്

ഉത്തർപ്രദേശിൽ വോട്ടിംഗ് ശതമാനം ഉയർന്നത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ.
3:07 PM, 11 Apr

ബംഗാൾ

പശ്ചിംബംഗാളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു...
READ MORE

English summary
India is set to cast the ballot to select the 17th Lok Sabha. The polling will be held in 7 phases. Today is the first phase polling in 91 constituencies of 20 states. Stay tuned for the live updates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X