കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Lok Sabha Elections 2019: രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു, 95 മണ്ഡലങ്ങൾ വിധിയെഴുതുന്നു

Google Oneindia Malayalam News

ദില്ലി: 17ാം ലോക്‌സഭയിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്. 61.12 ശതമാനം പോളിംഗാണ് രണ്ടാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത്. ബീഹാറില്‍ 62.52 ശതമാനം വോട്ട് രേഖപ്പെടുത്തി. മാഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, വടക്കുകിഴക്കന്‍ മേഖല എന്നിവിടങ്ങളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. പലയിടത്തും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായത് പ്രതിഷേധത്തിന് ഇടയാക്കി. അതേസമയം ബംഗാളില്‍ വലിയ സംഘര്‍ഷമുണ്ടായത് തിരഞ്ഞെടുപ്പിനെ സാരമായി ബാധിച്ചു. മണിപ്പൂരില്‍ ജനക്കൂട്ടം കൂട്ടത്തോടെ പോളിംഗ് ബൂത്തിലെത്തി പ്രതിഷേധം നടത്തി. ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ വോട്ടെടുപ്പ്. 91 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 11 വ്യാഴാഴ്ച നടന്നു. ലോക്സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് വിവരങ്ങൾ തത്സമയം അറിയൂ... ലൈവ് അപ്ഡേറ്റുകൾ...

live

Newest First Oldest First
9:48 PM, 18 Apr

രാജ്യം മുഴുവന്‍ വികസനത്തിന്റെ പാതയില്‍ കൂടി ചലിക്കുമ്പോള്‍ കേരളത്തിന് അതേപാതയില്‍ കൂടി സഞ്ചരിക്കണമെങ്കില്‍ കമ്യൂണിസ്റ്റുകാരുടെയും കോണ്‍ഗ്രസുകാരുടെയും സംസ്‌കാരത്തില്‍ സനിന്ന് നമുക്ക് മോചനം നേടേണ്ടതുണ്ടെന്ന് മോദി തിരുവനന്തപുരത്ത് പറഞ്ഞു.
9:42 PM, 18 Apr

ഇന്ത്യ ഒരു തരത്തിലും ഭയപ്പെടേണ്ടതില്ല. നിങ്ങളുടെ കാവൽക്കാരൻ ഇന്ത്യയെ എപ്പോഴും സംരക്ഷിച്ചു കൊണ്ടിരിക്കും. മൊബൈൽ തൊട്ട് മിസൈൽ വരെ ബഹിരാകാശത്തുനിന്നു നിയന്ത്രിക്കാനാകും. കരയിലും കടലിലും ആകാശത്തും ബഹിരാകാശത്തും ഇന്ന് ഇന്ത്യ സുരക്ഷിതമാണെന്നും മോദി പറഞ്ഞു.
9:41 PM, 18 Apr

കോൺഗ്രസ് ശാസ്ത്രജ്ഞൻ നമ്പി നാരായണനോട് ചെയ്തത് ആർക്കും ക്ഷമിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതാണു തീരുമാനങ്ങൾ എടുക്കുന്നവരുടെ സർക്കാരും വാഗ്ദാനങ്ങൾ നൽകുന്നവരുടെ സർക്കാരും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു.
9:26 PM, 18 Apr

അനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും തകർക്കാൻ അനുവദിക്കില്ലെന്ന് മോദി. അവസരവാദത്തിന്റെ പ്രത്യയശാസ്ത്രമാണു കോൺഗ്രസും കമ്യൂണിസ്റ്റുകാരും കേരളത്തിൽ പിന്തുടരുന്നതെന്നും മോദി
9:26 PM, 18 Apr

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സുരക്ഷിത മണ്ഡലം തേടിയെത്തിയതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്തനംതിട്ടയിലോ തിരുവനന്തപുരത്തോ രാഹുല്‍ മത്സരിക്കാത്തതെന്താണെന്നും മോദി
9:24 PM, 18 Apr

രാഹുലിന്റെ ചൗക്കിദാര്‍ പ്രസംഗത്തിന്‍രെ വീഡിയോ യുപി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനയച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണിത്‌
8:16 PM, 18 Apr

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി.അല്‍പസമയത്തിനകം സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് എത്തും
7:17 PM, 18 Apr

ലോക്‌സഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തില്‍ 61 ശതമാനം പോളിംഗ്‌
6:49 PM, 18 Apr

മണിപ്പൂരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 74.3 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അസമില്‍ 73.32 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
6:48 PM, 18 Apr

കശ്മീരില്‍ അഞ്ച് മണിവരെ 43.3 ശതമാനം പോളിംഗ്‌
6:47 PM, 18 Apr

മഹാരാഷ്ട്രയില്‍ അഞ്ച് മണിവരെ 57.22 ശതമാനം പോളിംഗ്‌
6:47 PM, 18 Apr

കര്‍ണാടകത്തില്‍ അഞ്ച് മണിവരെ 61.84 ശതമാനം പോളിംഗ്‌
5:55 PM, 18 Apr

ഉത്തര്‍പ്രദേശില്‍ അഞ്ച് മണിവരെ 58.61 ശതമാനം പോളിംഗ്‌
5:13 PM, 18 Apr

ഛത്തീസ്ഗഡില്‍ മൂന്ന് മണിവരെ 60 ശതമാനം പോളിംഗ്. മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്‌
5:12 PM, 18 Apr

ബീഹാറില്‍ 3 മണിവരെ 45.77 ശതമാനം പോളിംഗ് രേഖപ്പെടുത്തി
5:07 PM, 18 Apr

മണിപ്പൂരിൽ 3 മണിവരെ 67.5 ശതമാനം പോളിംഗ്
4:49 PM, 18 Apr

കർണാടക

പത്മ അവാർഡ് ജേതാവ് സാലുമർദ തിമ്മക്ക കർണാടകയിൽ വോട്ട് രേഖപ്പെടുത്തി. 107 വയസുണ്ട്,
4:27 PM, 18 Apr

തമിഴ്നാട്

3 മണിവരെ തമിഴ്നാട്ടിൽ 50.86 ശതമാനം പോളിംഗ് രേഖപ്പെടുത്തി
4:26 PM, 18 Apr

മഹാരാഷ്ട്ര

മഹാരാഷ്ട്രയിൽ 3 മണിവരെ 46.63 ശതമാനം പോളിംഗ് രേഖപ്പെടുത്തി
4:09 PM, 18 Apr

ബംഗാൾ

ബംഗാളിൽ 3 മണിവരെ 65.43 ശതമാനം പോളിംഗ്
3:57 PM, 18 Apr

മണിപ്പൂർ

മണിപ്പൂരിലെ ഇംഫാലിൽ വോട്ട് ചെയ്യാനായി കാത്തു നിൽക്കുന്നവർ
3:57 PM, 18 Apr

ജമ്മു കശ്മീർ

ജമ്മു കശ്മീരിൽ 3മണിവരെ 38.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി
3:53 PM, 18 Apr

അസം

അസമിലെ നാഗോണിൽ വോട്ട് രേഖപ്പെടുത്താനായി കാത്ത് നിൽക്കുന്നവർ
3:46 PM, 18 Apr

കർണാടക

പോളിംഗ് ശതമാനം ഉയർത്താൻ സോഷ്യൽ മീഡിയ ക്യാംപെയിനുമായി ബെംഗളൂരു സൗത്തിലെ ബിജെപി സ്ഥാനാർത്ഥി തേജസ്വി സൂര്യ.
3:45 PM, 18 Apr

താക്കീത്

കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. മോദിയുടെ സേനയെന്ന പരാമർശത്തിനാണ് താക്കീത്
3:39 PM, 18 Apr

പഞ്ചാബ്

അമൃത്സറിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. 35 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ഗുർജിത് സിംഗ് ഓജ്ലയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
3:35 PM, 18 Apr

ഉത്തർപ്രദേശ്

പോളിംഗ് സ്റ്റേഷന് പുറത്ത് വോട്ട് അഭ്യർത്ഥിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബുലന്ദ്ഷഹറിലെ ബിജെപി സ്ഥാനാർത്ഥി ഭോലാ സിംഗിനെ വീട്ടു തടങ്കലിലാക്കി. പോളിംഗ് ബൂത്തിലെത്തിയ സ്ഥാനാർത്ഥിയെ പോലീസുകാർ തടഞ്ഞതോടെ ജില്ലാ മജിസ്ട്രേറ്റിന്റെ അനുവാദത്തോടെയാണ് താൻ എത്തിയതെന്ന് ഭോലാ സിംഗ് പറയുകയായിരുന്നു.
3:22 PM, 18 Apr

ഒഡീഷ

ഇവിഎം തകരാറിനെ തുടർന്ന് ഒഡീഷയിലെ സുന്ദർഗഡ് പോളിംഗ് ബൂത്തിൽ വോട്ടെടുപ്പ് നിർത്തിവെച്ചു. ബൂത്തിൽ റീ പോളിംഗ് ആവശ്യപ്പെട്ട് റിട്ടേണിംഗ് ഓഫീസർ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി.
3:16 PM, 18 Apr

ഛത്തീസ്ഗഡ്

ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി രമൺ സിംഗ് രഞ്ഞജൻഗോൺ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി.
2:57 PM, 18 Apr

കർണാടക

കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഹെലികോപ്റ്ററിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി
READ MORE

English summary
Today is the second phase polling of Lok Sabha polls 2019. 95 constituencies of 12 states to cast their vote today. Stay tuned for the live updates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X