കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരണം? അനന്ത്നാഗില്‍ പോളിംഗ് നിരക്ക് ൦%, ഒറ്റ വോട്ടര്‍മാരില്ലെന്ന്!!

Google Oneindia Malayalam News

ശ്രീനഗര്‍: ലോക്സഭ തിരഞ്ഞെടുപ്പിന് ജമ്മുകശ്മീരില്‍ പ്രതികൂല പ്രതികരണംതിരിച്ചടി. ആദ്യ രണ്ട് മണിക്കൂറില്‍ അനന്ത് നാഗില്‍ ഒറ്റ വോട്ട് പോലും പോള്‍ ചെയ്തില്ല. രാവിലെ ഒമ്പത് മണി വരെയുള്ള സ്ഥിതിയാണിത്. ഭീകര പ്രവര്‍ത്തനങ്ങള്‍ ഏറ്റവുമധികം ബാധിച്ചിട്ടുള്ള പ്രദേശമാണ് അനന്ത്നാഗ് ലോക്സഭ മണ്ഡലം. അമര്‍ഷം രേഖപ്പെടുത്താന്‍ വോട്ട് ചെയ്യാനാണ് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വോട്ടര്‍മാരോട് ആഹ്വാനം ചെയ്തിട്ടുള്ളത്.

രാഹുൽ ഗാന്ധിയുടെ വയനാട്ടിൽ പോളിംഗ് കുതിപ്പ്, നാല് മണിക്കൂറിൽ മൂന്നരലക്ഷം പേർ! തുഷാറിന്റെ പരാതിരാഹുൽ ഗാന്ധിയുടെ വയനാട്ടിൽ പോളിംഗ് കുതിപ്പ്, നാല് മണിക്കൂറിൽ മൂന്നരലക്ഷം പേർ! തുഷാറിന്റെ പരാതി

നാല് വര്‍ഷമായി വര്‍ഷമായി തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് വീടിനുള്ളില്‍ കഴിയുന്നവരോട് പുറത്തുവന്ന് വോട്ട് രേഖപ്പെടുത്താനാണ് ഒമര്‍ അബ്ദുള്ള നിര്‍ദേശിച്ചത്. മികച്ച സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട ഒമര്‍ അബ്ദുള്ള മസൂദി ഹസ്നൈന് വോട്ട് രേഖപ്പെടുത്താനും നിര്‍ദേശിച്ചിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാാര്‍ത്ഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

 കനത്ത സുരക്ഷയില്‍

കനത്ത സുരക്ഷയില്‍

കലുഷിതമായ അന്തരീക്ഷത്തില്‍ കനത്ത സുരക്ഷയില്‍ മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടിംഗ് സമയം വെട്ടിച്ചുരുക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മണ്ഡലത്തില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മണ്ഡലത്തില്‍ 1,842 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ജനവിധി തേടുന്ന 18 സ്ഥാനാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു. അനന്ത്നാഗിലെ 5.3 ലക്ഷം വോട്ടര്‍മാരാണ് വിധി നിര്‍ണയിക്കുക.

 പിഡിപിക്ക് നിര്‍ണായകം

പിഡിപിക്ക് നിര്‍ണായകം

ജമ്മുകശ്മീരില്‍ മെഹബൂബ മുഫ്തി നയിക്കുന്ന പിഡിപിക്കും ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. 2014ലെ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥിയെ 65,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മെഹബൂബ മുഫ്തി വിജയിക്കുന്നത്. കശ്മീരില്‍ ഏറ്റവുമധികം വോട്ട് ലഭിക്കുന്ന പിഡിപിക്ക് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 39 % വോട്ടുകളാണ് ലഭിച്ചത്. 2016ല്‍ പിതാവിന്റെ മരണത്തോടെയാണ് മെഹബൂബ കശ്മീര്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുന്നത്. പിതാവിന്റെ സീറ്റില്‍ നിന്ന് മത്സരിച്ച് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മുഫ്തിയുടെ ലോക്സഭാ സീറ്റ് ഒഴിഞ്ഞു കിടന്നിരുന്നു. ഇളയ സഹോദരന്‍ തസാദുഖ് മുഫ്തിയെ ഈ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന പ്ലാന്‍ യാഥാര്‍ത്ഥ്യമായില്ല. കശ്മീരിലെ സുരക്ഷാ സ്ഥിതി വഷളായതോടെ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നില്ല.

 ത്രികോണ മത്സരം!!

ത്രികോണ മത്സരം!!

ഇത്തവണ ത്രികോണ മത്സരമാണ് ഈ അനന്ത്നാഗ് മണ്ഡലത്തിലുള്ളത്. നാഷണല്‍ കോണ്‍ഫറന്‍സിന്റെ ജസ്റ്റിസ് ഹസ്നൈന്‍ മസൂദി, ജമ്മു കശ്മീര്‍ പ്രദേശ് കോണ്‍ഗ്രസിന്റെ ഗുലാം അഹമ്മദ് മിര്‍ എന്നിവരോടാണ് മുഫ്തി ഏറ്റുമുട്ടുന്നത്. ബിജെപി സോഫി യൂസഫിനെയാണ് ഈ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കുന്നത്. ഈ മണ്ഡലത്തില്‍ വേണ്ടത്ര പിന്തുണയില്ലാത്ത ബിജെപിക്ക് ദക്ഷിണ കശ്മീരിലാണ് അല്‍പ്പമെങ്കിലും സ്വാധീനമുള്ളത്.

English summary
Lok Sabha polls 2019 phase 3: 0% voting in Anantnag: ‘Give anger a voice,’ appeals Omar Abdullah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X