• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മൂന്നാം ഘട്ട വോട്ടെടുപ്പ് അന്തിമ ഘട്ടത്തിലേക്ക്; സംസ്ഥാനത്ത്70 ശതമാനം പോളിംഗ്, മുന്നിൽ കണ്ണൂർ

Newest First Oldest First
7:48 PM, 23 Apr
കോഴിക്കോട് വോട്ട് ചെയ്യാനെത്തിയ യുവാവ് വിവിപാറ്റ് മെഷീന്‍ അടിച്ച് തകര്‍ത്തു
7:25 PM, 23 Apr
തിരുവനന്തപുരത്ത് 2014നേക്കാള്‍ നാല് ശതമാനം വോട്ടിംഗില്‍ വര്‍ധന
7:25 PM, 23 Apr
കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു.
7:11 PM, 23 Apr
പട്ടത്ത് ഇവിഎം മെഷീന്‍ തകരാറെന്ന് പരാതി നല്‍കിയ എബിനെ ജ്യാമത്തില്‍ വിട്ടു. പരാതി തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. വോട്ട് മറ്റൊരു സ്ഥാനാര്‍ഥിക്ക് പോയെന്നായിരുന്നു എബിന്‍റെ പരാതി. ടെസ്റ്റ് വോട്ട് ചെയ്ത് പരാതി വ്യാജമെന്ന് കണ്ടെത്തി.
7:11 PM, 23 Apr
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍. 80 ശതമാനത്തില്‍ കൂടുതല്‍ പോളിംഗാണ് കണ്ണൂരില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പൊന്നാനിയില്‍.
7:11 PM, 23 Apr
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കനത്ത പോളിംഗ്. സംസ്ഥാനത്ത് 75% പോളിംഗ് കടന്നു.
6:34 PM, 23 Apr
കാസര്‍കോട് തെക്കില്‍ യുഡിഎഫ് ബൂത്ത് ഏജന്‍റ് ജലീലിന് കുത്തേറ്റു
6:34 PM, 23 Apr
വയനാട്ടില്‍ പോളിംഗ് 76% കടന്നു. 2009ലെ റെക്കോര്‍ഡാണ് മറികടന്നത്.
6:34 PM, 23 Apr
കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയത് 74.54 ശതമാനം പോളിംഗ്. കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം മറികടന്നു
5:47 PM, 23 Apr
കാസര്‍കോട് വോട്ടിംഗ് യന്ത്രവും വിവിപാറ്റും കനത്ത മഴയെ തുടര്‍ന്ന് നനഞ്ഞു. ബിരികുളത്താണ് സംഭവം
5:46 PM, 23 Apr
അങ്കമാലിയില്‍ 89ാം നമ്പര്‍ ബൂത്തില്‍ കള്ള വോട്ട് ചെയ്‌തെന്ന് പരാതി. പരാതിപ്പെട്ടയാള്‍ക്ക് പിന്നീട് ബാലറ്റില്‍ വോട്ട് ചെയ്യാന്‍ അവസരം കിട്ടി
5:46 PM, 23 Apr
പോളിംഗ് നടപടികള്‍ വൈകുന്നതില്‍ കോഴിക്കോട് വോട്ടര്‍മാരുടെ പ്രതിഷേധം. കോഴിക്കോട് പരപ്പയില്‍ സ്‌കൂളില്‍ 28ാം നമ്പര്‍ ബൂത്തിലാണ് പ്രതിഷേധം. വോട്ട് ചെയ്യാന്‍ നിരവധി പേര്‍ ഇപ്പോഴും ക്യൂവിലാണ്‌
5:45 PM, 23 Apr
കേരളത്തില്‍ കനത്ത പോളിംഗ് തുടരുന്നു. അഞ്ച് മണി പിന്നിടുമ്പോള്‍ വോട്ടിംഗ് എഴുപത് ശതമാനം കടന്നു.
4:59 PM, 23 Apr
പട്ടത്ത് ഇവിഎമ്മില്‍ ക്രമക്കേട് ആരോപിച്ച പരാതിക്കാരനെ അറസ്റ്റ് ചെയ്തു. പരിശോധനയില്‍ പരാതി വ്യാജ്മാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. എബിന്‍ എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. വോട്ട് ചെയ്തപ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് പോയെന്നായിരുന്നു എബിന്റെ പരാതി.
4:44 PM, 23 Apr
കണ്ണൂരിൽ മികച്ച പോളിംഗ്
വോട്ടെടുപ്പ് പൂർത്തിയാകാൻ ഒരു മണിക്കൂർ കൂടി ബാക്കി നിൽക്കെ സംസ്ഥാനത്ത് 65 ശതമാനം പോളിംഗ്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. പൊന്നാനിയിലാണ് ഏറ്റവും കുറവ് പോളിംഗ്. ആറ് മണിക്ക് ശേഷം എത്തുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
4:41 PM, 23 Apr
പോളിംഗ് ശതമാനം
വയനാട്ടിൽ നാല് മണിവരെ 66.13 ശതമാനം പോളിംഗ്. ജില്ലയിൽ പലയിടത്തും കനത്ത മഴ
4:39 PM, 23 Apr
വോട്ട് രേഖപ്പെടുത്തി
രമേശ് ചെന്നിത്തല തൃപ്പെരുന്തുറ ഗവ. എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി
4:39 PM, 23 Apr
കുഴഞ്ഞുവീണ് മരിച്ചു
തലശേരിയിൽ വോട്ട് ചെയ്യാനെത്തിയ മുൻ നഗരസഭ കൗൺസിലർ കുഴഞ്ഞു വീണു മരിച്ചു. എ കെ മുസ്തഫയാണ് കുഴഞ്ഞു വീണ് മരിച്ചത്.
4:09 PM, 23 Apr
പോളിംഗ് കുറഞ്ഞു
വയനാട് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമായ മലപ്പുറം ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളില്‍ പോളിംഗ് കുറഞ്ഞതോടെ യുഡിഎഫ് ക്യാംപില്‍ അങ്കലാപ്പ്.
4:07 PM, 23 Apr
മഹാരാഷ്ട്ര
വിവാഹ ദിവസം വോട്ടു ചെയ്യാനായി പോളിംഗ് ബൂത്തിലെത്തിയ നവവധു. പൂനെയിൽ നിന്നുള്ള ദൃശ്യം.
3:55 PM, 23 Apr
വോട്ട് രേഖപ്പെടുത്തി
രാംപൂരിലെ സമാജ്വാദി പാർട്ടി സ്ഥാനാർത്ഥി അസം ഖാനും മകൻ അബ്ദുള്ള അസം ഖാനും വോട്ട് രേഖപ്പെടുത്തി.
3:53 PM, 23 Apr
ബോംബേറ്
മുർഷിദാബാദിലെ പോളിംഗ് ബൂത്തിന് സമീപം ബോംബേറ്
3:52 PM, 23 Apr
കശ്മീർ
പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി വോട്ട് രേഖപ്പെടുത്തി
3:51 PM, 23 Apr
പോളിംഗ്
പോളിംഗ് ശതമാനം ഇതുവരെ
3:48 PM, 23 Apr
ഒരാൾ കൊല്ലപ്പെട്ടു
പശ്ചിമ ബഗാളിലെ മുർഷിദാബാദിൽ കോൺഗ്രസ്-തൃണമൂൽ കോൺഗ്രസ് സംഘർഷം.കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു, 7 പേർക്ക് പരുക്ക്
3:45 PM, 23 Apr
പാലക്കാട്
പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെ പേരും ചിഹ്നവും വോട്ടിംഗ് യന്ത്രത്തിൽ മറച്ചതായി പരാതി. കുമരംപുരത്തെ ബൂത്തിലാണ് പേരും ചിഹ്നവും കറുത്ത സ്റ്റിക്കർ ഉപയോഗിച്ച് മറച്ചെന്ന് പരാതി
3:27 PM, 23 Apr
പോളിംഗ്
പോളിംഗ് എട്ടുമണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് സംസ്ഥാനത്ത് 53.22 ശതമാനം പോളിംഗ്
3:25 PM, 23 Apr
പരാതി
മാവേലിക്കര മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിൽ പതിച്ച പട്ടികയിൽ പിഴവുണ്ടെന്ന് ആരോപണം. എൻഡിഎ സ്ഥാനാർത്ഥി തഴവ സഹദേവന്റെ ചിഹ്നം തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതാണ് വിവാദമായത്. കുടം എന്നതിന് പകരം കൂടം എന്നാണ് പട്ടികയിൽ നൽകിയിരിക്കുന്നത്.
3:23 PM, 23 Apr
വോട്ടെടുപ്പ് നീട്ടി
വോട്ടിംഗ് യന്ത്രത്തിൻറെ തകരാർ മൂലം പോളിംഗ് പല തവണ തടസ്സപ്പെട്ടതിനാൽ കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം പുളിയഞ്ചേരി യുപി സ്കൂളിലെ 79-ാം നമ്പർ ബൂത്തിൽ വോട്ടെടുപ്പ് രാത്രി 1 മണിവരെ നീട്ടാൻ വരണാധികാരിയുടെ ഉത്തരവ്. മോക് പോളിംഗിനിടെ യന്ത്രം തകരാറിലായപ്പോൾ പുതിയ യന്ത്രം കൊണ്ടുവന്നെങ്കിലും ഇത് വീണ്ടും തകരാറിലായിരുന്നു. തുടർന്ന് പുതിയ യന്ത്രം കൊണ്ടുവന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പോളിംഗ് പുനരാരംഭിച്ചത്.
3:22 PM, 23 Apr
പോളിംഗ്
ഇടുക്കിയിൽ മൂന്ന് മണി വരെ 54.59 ശതമാനം പോളിംഗ്
READ MORE

ദില്ലി: പതിനേഴാം ലോക്സഭയിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്.13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 117 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. സംസ്ഥാനത്ത് മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. കണ്ണൂർ ജില്ലയാണ് പോളിംഗ് ശതമാനത്തിൽ മുമ്പിൽ. രാവിലെ മുതൽ പോളിംഗ് ബൂത്തുകൾക്ക് മുമ്പിൽ വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തികഞ്ഞ വിജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.

main

ലോക്സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് വിവരങ്ങൾ തത്സമയം അറിയൂ... ലൈവ് അപ്ഡേറ്റുകൾ...

English summary
Today is the third phase polling of Lok Sabha polls 2019. 117 constituencies of 13 states and 2 union territories to cast their vote today. Stay tuned for the live updates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more