ഉത്തര്‍പ്രദേശില്‍ പ്രിസൈഡിംഗ് ഓഫീസറെ ബിജെപി പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു: ഓഫീസറെ നീക്കി!
Recommended Video
ലഖ്നൊ: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബിജെപി പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. ലോക്സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. സമാജ് വാദി പാര്‍ട്ടിയുടെ സൈക്കിള്‍ വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് വോട്ടര്‍മാരെ നിര്‍ബന്ധിച്ചതിനാലാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതെന്നാണ് ബിജെപി പ്രവര്‍ത്തരുടെ വാദം. അക്രമത്തിന്റെ ദൃശ്യങ്ങള്‍ ഇന്ത്യയാണ് പുറത്തുവന്നിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസര്‍ മുഹമ്മദ് സുബൈറാണ് ആക്രമണത്തിന് ഇരയായിട്ടുള്ളത്സമാജ് വാദി പാര്‍ട്ടി ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയ്ക്കൊപ്പം സഖ്യം രൂപീകരിക്കാണ് ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്നത്.
വനിതാ വോട്ടര്‍മാരെ സമാജ് വാദി പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഓഫീസറെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് നീക്കിയെങ്കിലും അക്രമികള്‍ക്കെതിരെ ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഉത്തര്‍പ്രദേശിലെ പത്ത് ലോക്സഭ സീറ്റുകളിലേക്കാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

ഇതിന് പുറമേ ഉത്തര്‍പ്രദേശിലെ റാംപൂരില്‍ വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ആരോപണവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അബ്ദുള്ള അസംഖാന് രംഗത്തെത്തിയിരുന്നു. ഏട്ടയില്‍ ചില പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ വോട്ടര്‍മാരെ സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ വോട്ടര്‍മാരെ നിര്‍ബന്ധിക്കുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഈ രണ്ട് ആരോപണങ്ങളും ജില്ലാ മജിസ്ട്രേറ്റ് തള്ളിക്കളഞ്ഞിരുന്നു. വോട്ടിംഗ് മെഷീന് പ്രവര്‍ത്തിക്കുന്നില്ലെന്ന ആരോപണമുന്നയിച്ച ജനങ്ങളെ പോലീസ് ഭീഷണിപ്പെടുത്തിയെന്നും അബ്ദുള്ള അസംഖാന് ആരോപിച്ചിരുന്നു.
-
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം












Click it and Unblock the Notifications