കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ത്ഥിയുടെ ബാഡ്ജ് ധരിച്ച് പോളിംഗ് ബൂത്തില്‍ പ്രവേശിച്ചു: ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

Google Oneindia Malayalam News

പനജി: ലോക്സഭ തിരഞ്ഞെടുപ്പിനിടെ ബിജെപി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപണം. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമാണ് ബിജെപിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും ഫോട്ടോയും ഉള്‍പ്പെട്ട ബാഡ്ജ് ധരിച്ച് ഇലക്ഷന്‍ ഏജന്റുമാര്‍ പോളിംഗ് ബൂത്തിലെത്തിയെന്നാണ് ആരോപണം. നോര്‍ത്ത് ഗോവയിലെ കലാങ്കുട്ടിലാണ് സംഭവം.

ഗുജറാത്ത് കലാപം; ബില്‍ക്കീസ് ബാനുവിന് വൈകി നീതിയെത്തി, 50 ലക്ഷം, വീട്, ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടിഗുജറാത്ത് കലാപം; ബില്‍ക്കീസ് ബാനുവിന് വൈകി നീതിയെത്തി, 50 ലക്ഷം, വീട്, ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടി

സംഭവത്തില്‍ ഇരു പാര്‍ട്ടികളും റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ന‍ടന്നിട്ടുള്ളത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഉടന്‍ നടപടി സ്വീകരിക്കണമെന്നുമാണ് കോണ്‍ഗ്രസും ആം ആദ്മിയും ആവശ്യപ്പെട്ടിട്ടുള്ളത്. നോര്‍ത്ത് ഗോവ സ്ഥാനാര്‍ത്ഥി ഗിരീഷ് ചോദാങ്കറിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

bjp-155601

സൗത്ത് ഗോവയിലെ ആം ആദ്മി സ്ഥാനാര്‍ത്ഥി എല്‍വിസ് ഗോംസും സമാന പരാതി ഉന്നയിച്ചിട്ടുണ്ട്. ഇലക്ഷന്‍ ഏജന്റ് എന്ന പേരില്‍ ബിജെപി ബാഡ്ജ് ധരിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്തിനുള്ളില്‍ പ്രവേശിച്ചുവെന്നാണ് പരാതി. ഇത് അനധികൃതവും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കുന്നു. സൗത്ത് ഗോവ കളക്ടര്‍ അജിത് റോയിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും ആം ആദ്മി സ്ഥാനാര്‍ത്ഥി വ്യക്തമാക്കി. ഉടന്‍ അവ നീക്കം ചെയ്യുമെന്ന് കളക്ടര്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. രണ്ട് മണ്ഡലങ്ങളിലെ നിരവധി ബൂത്തുകളില്‍ നിന്നായി ഇത്തരത്തിലുള്ള പരാതി വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.

English summary
Lok Sabha polls 2019 phase 3: Cong, AAP complain against BJP election agents wearing candidate badge inside polling station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X