കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനം? കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്!!

Google Oneindia Malayalam News

അഹമ്മദാബാദ്: പോളിംഗ് ബൂത്തിന് പുറത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍. ചൊവ്വാഴ്ച രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം പോളിംഗ് ബൂത്തിന് പുറത്ത് രാഷ്ട്രീയ പ്രഭാഷണം നടത്തിയെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് പരാതി നല്‍കുമെന്ന വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വോട്ടിങ്ങ് യന്ത്രത്തില്‍ ക്രമക്കേട് ആരോപിച്ചു, തെളിയിക്കാനായില്ല, യുവാവ് അറസ്റ്റില്‍ വോട്ടിങ്ങ് യന്ത്രത്തില്‍ ക്രമക്കേട് ആരോപിച്ചു, തെളിയിക്കാനായില്ല, യുവാവ് അറസ്റ്റില്‍

ഒരു മണ്ഡലത്തില്‍ വോട്ടിംഗ് നടക്കുമ്പോള്‍ ഒരു പ്രധാനമന്ത്രിക്കെങ്ങനെ രാഷ്ട്രീയ പ്രഭാഷണം ന
ടത്താനാവും? പ്രധാനമന്ത്രിയുടെ നീക്കം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വോട്ട് രേഖപ്പെടുത്താന്‍ അഹമ്മദാബാദിലെ രാണിപിലെ നിഷാന്‍ ഹൈസ്കൂളിലെത്തില്‍ തുറന്ന വാഹനത്തിലെത്തിയ മോദി ജനങ്ങളെ അഭിവാദ്യം ചെയ്തിരുന്നു. റോഡിന് ഇരുവശത്തും നിന്നിരുന്ന ജനങ്ങളെയാണ് കൈവീശി അഭിവാദ്യം ചെയ്തത്.

Modi

പോളിംഗ് ബൂത്തിലെത്തുന്നതിന് മുമ്പ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും കുടുംബത്തെയും അഭിവാദ്യം ചെയ്യുന്നതിനായി വാഹനം നിര്‍ത്തുകയും ചെയ്തിരുന്നു. അമിത് ഷായുടെ കൊച്ചുമകളുമായാണ് പിന്നീട് യാത്ര തുടര്‍ന്നത്. പോളിംഗ് ബൂത്തിലേക്ക് പോയ മോദിയെ പിന്തുടര്‍ന്ന് ജനങ്ങളും ക്യാമറകളും ഉണ്ടായിരുന്നു. മോദി വോട്ട് രേഖപ്പെടുത്തി പുറത്തുവരുന്നത് വരെ ആള്‍ക്കൂട്ടം ബൂത്തിന് പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. തിരിച്ചെത്തി വാഹനത്തില്‍ കയറിയ മോദി അഞ്ച് മിനിറ്റ് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. വോട്ടര്‍ ഐഡിയുടെ ശക്തി ഐഇഡിയെക്കാള്‍ ഉണ്ടെന്ന പരാമര്‍ശവും മോദി നടത്തിയിരുന്നു. വോട്ടര്‍മാരോട് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത ശേഷമാണ് മോദി മ‍ടങ്ങിപ്പോയത്.

English summary
Lok Sabha polls 2019 phase 3: Congress to move EC against PM Modi for speech outside Ahmedabad polling booth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X