കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തി: മോദിയെത്തിയത് അമിത് ഷായ്ക്കൊപ്പം

Google Oneindia Malayalam News

Recommended Video

cmsvideo
പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദിലെ റാണിപ് പോളിംഗ് ബൂത്തിലെത്തിയ പ്രധാനമന്ത്രിക്കൊപ്പം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും സമ്മതിദായക അവകാശം വിനിയോഗിച്ചു. നിഷാന്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ പോളിംഗ് ബൂത്തിലെത്തയിാണ് ഇരുവരും വോട്ട് ചെയ്തത്.

വോട്ടിങ്ങ് യന്ത്രം പണിമുടക്കി! കാത്ത് നിന്ന് വോട്ട് ചെയ്ത് മുഖ്യമന്ത്രി!! ആദ്യ പ്രതികരണം ഇങ്ങനെവോട്ടിങ്ങ് യന്ത്രം പണിമുടക്കി! കാത്ത് നിന്ന് വോട്ട് ചെയ്ത് മുഖ്യമന്ത്രി!! ആദ്യ പ്രതികരണം ഇങ്ങനെ

ഇന്ന് മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഭാഗ്യവശാല്‍ എന്റെ ജന്മനാട്ടില്‍ എന്റെ കര്‍ത്തവ്യം പൂ‍ര്‍ത്തിയാക്കാനുള്ള അവസരം ലഭിച്ചു. ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ വോട്ട് ചെയ്തതോടെ കുംഭമേളയില്‍ മുങ്ങിക്കുളിച്ച അനുഭൂതിയാണെന്നും മോദി പ്രതികരിച്ചു. രാജ്യത്തെ 15 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശവും ഉള്‍പ്പെടെ 116 പാര്‍ലമെന്ററി സീറ്റുകളിലാണ് മൂന്നാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

narendramodi-1

വോട്ട് രേഖപ്പെടുത്തിയ പ്രധാനമന്ത്രി രാജ്യത്തെ കന്നിവോട്ടര്‍മാരോട് ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും ആഹ്വാനം ചെയ്തുു. 21ാം നൂറ്റാണ്ടില്‍ ജനിച്ചവരാണ് ഇത്തവണത്തെ വോട്ടെടുപ്പില്‍ കന്നിവോട്ട് ചെയ്യുന്നത്. അവരെ അഭിനന്ദിച്ച പ്രധാനമന്ത്രി വോട്ട് ചെയ്യാനും ക്ഷണിക്കുകയായിരുന്നു. ഇതാണ് അവരുടെ നൂറ്റാണ്ട്. ഭാവിയിലേക്ക് രാജ്യത്തെ സുരക്ഷിതമാക്കാന്‍ വോട്ട് ചെയ്യണമെന്നും അവര്‍ വോട്ട് ചെയ്യാനെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

English summary
Lok Sabha polls 2019 phase 3: PM Narendra Modi casts his vote in Ahamedabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X