കേരളം റെക്കോര്‍ഡ് പോളിങ്ങിലേക്ക്: 6 മണിക്കൂര്‍ പിന്നിടുമ്പോള്‍ പോള്‍ ചെയ്തത് 39.67 ശതമാനം പേര്‍
Recommended Video
തിരുവനന്തപുരം: രാവിലെ 7 ന് ആരംഭിച്ച് പോളിങ് 6 മണിക്കൂർ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് മികച്ച പോളിങ്. ഇതുവരെ 39.67 ശതമാനം പേരാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. വോട്ടിങ് ഈ വിധത്തില്‍ പുരോഗമിക്കുകയാണെങ്കില്‍ കേരളത്തില്‍ ഇക്കുറി റെക്കോര്‍ഡ് പോളിങ് നടക്കുമെന്നാണ് കണക്ക് കൂട്ടൂന്നത്. 2014 ല്‍ സംസ്ഥാനത്ത് 74.02 ശതമാനമായിരുന്നു പോളിങ്.
കണ്ണൂര്‍ മണ്ഡലത്തിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ (44.56) പോളിങ് രേഖപ്പെടുത്തിയത്. തൃശൂരിലാണ് ഏറ്റവും കുറവ് (36.4) പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. സമീപകാലത്തെ ഏറ്റവം കൂടിയ പോളിങ്ങാണ് വയനാട്ടിലും പത്തനംതിട്ടയിലും രേഖപ്പെടുത്തുന്നത്. കഴിഞ്ഞ തവണ 65 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ പത്തനംതിട്ടയില്‍ ഇന്ന് 12.30 ഓടെ തന്നെ പോളിംഗ് 35 ശതമാനം കടന്നു.

കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പോളിംഗാണ് ഉച്ചവരെ വയനാട്ടില്‍ രേഖപ്പെടുത്തിയത്. 45.33 ശതമാനം പേരാണ് ഒരു മണിയോടെ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. മലപ്പുറത്തെ ലീഗ് കേന്ദ്രങ്ങളില്‍ വിചാരിച്ച രീതിയില്‍ പോളിംഗ് മുന്നോട്ട് പോകുന്നില്ല എന്നത് യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്കകള്‍ക്ക് ഇടയാക്കുന്നുണ്ട്.












Click it and Unblock the Notifications