കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Loksabha election 2019: നാലാം ഘട്ടത്തില്‍ 64 ശതമാനം പോളിംഗ്. 2014നേക്കാള്‍ ഉയര്‍ന്ന പോളിംഗ്

Google Oneindia Malayalam News

ദില്ലി: നാലാം ഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 64 ശതമാനം പോളിംഗ്. 2014നെ അപേക്ഷിച്ച് വര്‍ധനവാണ് പോളിംഗില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം കശ്മീര്‍ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പിനിടെ ബംഗാളില്‍ വ്യാപക സംഘര്‍ഷം ഉണ്ടായിരുന്നു. അസൻസോളിൽ ബൂത്തുകൾ സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയുടെ വാഹനത്തിന് നേരെ ആക്രണണം ഉണ്ടായി. ബംഗാളിലെ പല ബൂത്തുകളും തൃണമൂൽ കോൺഗ്രസ് കയ്യേറുന്നതായുംആരോപണം ഉയർന്നു. കേന്ദ്ര സേനയെ പോളിംഗ് ബൂത്തുകളിൽ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തൃണമൂൽ-ബിജെപി സംഘർഷത്തിൽ 9 പേർക്ക് പരുക്കേറ്റു.

അതേ സമയം നാലാം ഘട്ടത്തിൽ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. ആദ്യ മൂന്ന് ഘട്ടങ്ങളെ അപേക്ഷിച്ച് പോളിംഗ് യന്ത്രങ്ങൾക്ക് കാര്യമായി തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം നാലാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി.

Newest First Oldest First
7:55 PM, 29 Apr

നാലാം ഘട്ടത്തില്‍ 64 ശതമാനം പോളിംഗ്. 2014നേക്കാള്‍ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി.
7:51 PM, 29 Apr

നാലാം ഘട്ട തിരഞ്ഞെടുപ്പില്‍ അഞ്ച് മണിവരെ രേഖപ്പെടുത്തിയത് 50.6 ശതമാനം പോളിംഗ്‌
7:50 PM, 29 Apr

പശ്ചിമ ബംഗാളിലെ എട്ട് സീറ്റുകളിലായി 76.44 ശതമാനം പോളിംഗ്. ജാര്‍ഖണ്ഡിലെ 3 മണ്ഡലങ്ങളില്‍ 63.39 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മധ്യപ്രദേശില്‍ 65.77, രാജസ്ഥാനില്‍ 64.48 ശതമാനം എന്നിങ്ങനെ രേഖപ്പെടുത്തി
7:49 PM, 29 Apr

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളില്‍ 57.58 ശതമാനം പോളിംഗ്‌
7:22 PM, 29 Apr

പിലാത്തറ 19-ാം നമ്പര്‍ ബൂത്തില്‍ നടന്നത് കള്ളവോട്ട് തന്നെയെന്ന് മീണ. സുമയ്യ, സലീന, പത്മിനി എന്നിവര്‍ രണ്ട് തവണ വോട്ട് ചെയ്തു. ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും മീണ വ്യക്തമാക്കി
5:40 PM, 29 Apr

നാലാം ഘട്ടത്തില്‍ വോട്ടു ചെയ്ത എട്ട് സംസ്ഥാനങ്ങളില്‍ 40 ശതമാനത്തിലധികം പോളിംഗ്. പിന്നോക്കം കശ്മീരില്‍
5:27 PM, 29 Apr

ബിജെപി എംപി ബാബുല്‍ സുപ്രിയോക്കെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. അസന്‍സോളിലെ പോളിംഗ് ബൂത്തില്‍ കയറി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടതാണ് കേസെടുക്കാന്‍ കാരണം
4:53 PM, 29 Apr

ഒഡീഷ

ഒഡീഷയിൽ ബിജെപി പ്രവർത്തകർ ബൂത്ത് പിടിച്ചെടുക്കുന്നുവെന്ന് ആരോപിച്ച് ബിജെഡി പ്രവർത്തകർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ബാരി നിയമസഭാ മണ്ഡലത്തിലെ 12 ബൂത്തുകൾ ബിജെപി ഗുണ്ടകൾ പിടിച്ചെടുത്തുവെന്നാണ് ആരോപണം.
4:51 PM, 29 Apr

മുംബൈ

ബോളിവുഡ് താരം ഷാരുഖ് ഖാനും ഭാര്യ ഗൗരി ഖാനും വോട്ട് ചെയ്ത ശേഷം മടങ്ങുന്നു
4:26 PM, 29 Apr

കശ്മീർ

അനന്ത്നാഗിലെ കുൽഗാമിൽ വോട്ടെടുപ്പിനിടെ പോളിംഗ് ബൂത്തുകൾക്ക് നേരെ കല്ലേറ്
4:25 PM, 29 Apr

മധ്യപ്രദേശ്

മധ്യപ്രദേശിലെ വിവിധ പോളിംഗ് ബൂത്തുകളിലായി ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പോളിംഗ് ഉദ്യോഗസ്ഥർ വോട്ടെടുപ്പിനിടെ മരിച്ചു.
4:24 PM, 29 Apr

ബംഗാൾ

ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ ഗുണ്ടകൾ ആക്രമണം നടത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനമായി വോട്ട് ചെയ്യാൻ ജനങ്ങളെ അനുവദിക്കുന്നില്ലെന്നും പ്രധാനമന്ത്രി
4:23 PM, 29 Apr

യുപി

ഉത്തർപ്രദേശ് പോലീസ് മേധാവി ഒപി സിംഗിനെതിരെ ആരോപണവുമായി സമാജ് വാദി പാർട്ടി. തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുന്നുവെന്ന് ആരോപണം
4:18 PM, 29 Apr

പോളിംഗ്

ജമ്മു കശ്മീരിലെ അനന്ത്നാഗിലെ പോളിംഗ് ബൂത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു
4:16 PM, 29 Apr

പത്രികാ സമർപ്പണം

പാട്ന സാഹിബ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ശത്രുഘ്നൻ സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
4:14 PM, 29 Apr

പോളിംഗ്

3 മണിവരെ 49.53 ശതമാനം പോളിംഗ് ശതമാനം
3:14 PM, 29 Apr

പിന്തുണ

ഗുർദാസ്പൂരിലെ ബിജെപി സ്ഥാനാർത്ഥി സണ്ണി ഡിയോളിന് പിന്തുണയറിയിച്ച് വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്ന.
3:13 PM, 29 Apr

പരാതി നൽകി

പശ്ചിമ ബംഗാൾ സർക്കാർ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ബിജെപി. തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി
2:47 PM, 29 Apr

പോളിംഗ് ശതമാനം

രണ്ട് മണിവരെയുള്ള പോളിംഗ് ശതമാനം. 72 മണ്ഡലങ്ങളിലായി ആകെ 38.63 ശതമാനം പോളിംഗ് രേഖപ്പെടുത്തി
2:13 PM, 29 Apr

മുംബൈ

സച്ചിൽ ടെണ്ടുൽക്കർ, ഭാര്യ അ‍ഞ്ജലി, മക്കളായ അർജുൻ, സാറ എന്നിവർ വോട്ട് രേഖപ്പെടുത്തിയ ശേഷം മടങ്ങുന്നു
1:45 PM, 29 Apr

വോട്ട് രേഖപ്പെടുത്തി

മുംബൈയിലെ ബാദ്രയിൽ സൽമാൻ ഖാൻ വോട്ട് രേഖപ്പെടുത്തി
1:44 PM, 29 Apr

സ്മൃതി ഇറാനി

വെർസോവയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോൾ
1:43 PM, 29 Apr

പോളിംഗ് ശതമാനം

12 മണിവരെയുള്ള പോളിംഗ് ശതമാനം
1:43 PM, 29 Apr

വോട്ട് രേഖപ്പെടുത്തി

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ജയാ ബച്ചൻ, അഭിഷേക്, ബച്ചൻ, ഐശ്വര്യ റായ് എന്നിവർ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നു.
1:40 PM, 29 Apr

വോട്ട് രേഖപ്പെടുത്തി

ബോളിവുഡ് താരം കരീന കപൂർ വോട്ട് രേഖപ്പെടുത്തി.
1:20 PM, 29 Apr

മഥുരയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഹേമാമാലിനിയും മക്കളായ ഇഷ ഡിയോളും അഹാന ഡിയോളും വോട്ട് രേഖപ്പെടുത്തി മടങ്ങുന്നു
1:13 PM, 29 Apr

മുംബൈ

കേന്ദ്രമന്ത്രി പീയുഷ് ഗോയാൽ മുംബൈയിൽ വോട്ട് രേഖപ്പെടുത്തി. ഈ തിരഞ്ഞെടുപ്പിൽ 2019 ലും വിജയം ആവർത്തിക്കുമെന്ന് പീയുഷ് ഗോയൽ
1:11 PM, 29 Apr

വോട്ട് രേഖപ്പെടുത്തി

മഥുരയിലെ ബിജെപി സ്ഥാനാർത്ഥി ഹേമാ മാലിനിയും മക്കളായ ഇഷാ ഡിയോളും അഹാനാ ഡിയോളും വോട്ട് രേഖപ്പെടുത്തി.
12:36 PM, 29 Apr

ബംഗാൾ

ബംഗാളിൽ തൃണമൂൽ-ബിജെപി സംഘർഷം തുടരുന്നു. പ്രതിഷേധവുമായി ജനക്കൂട്ടം
12:06 PM, 29 Apr

മഹാരാഷ്ട്ര

11 മണിവരെ മഹാരാഷ്ട്രയിൽ 18.39 ശതമാനം പോളിംഗ് രേഖപ്പെടുത്തി
READ MORE

main

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Today is the fourth phase polling of Lok Sabha polls 2019. 72 constituencies of 9 states to cast their vote today. Stay tuned for the live updates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X