കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Lok Sabha Elections 2019: ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു... 7 സംസ്ഥാനങ്ങൾ, 59 മണ്ഡലങ്ങൾ

Google Oneindia Malayalam News

Newest First Oldest First
8:38 PM, 12 May

പശ്ചിംമബംഗാളിൽ 80.1 ശതമാനം പോളിംഗും ദില്ലിയിൽ 55.4% പോളിംഗുമാണ് രേഖപ്പെടുത്തിയത്. യുപി- 50.82, ജാർഖണ്ഡ്- 64.46%, മധ്യപ്രദേശ്- 60.12% .
6:51 PM, 12 May

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ വൈകിട്ട് ആറ് മണി വരെ 59.70 % പോളിംഗ് രേഖപ്പെടുത്തി. പശ്ചിമബംഗാൾ- 80.13, ഹരിയാണ- 62-14, യുപി- 50-82, മധ്യപ്രദേശ്- 60.12.
6:46 PM, 12 May

ഒഡിഷയിൽ തിരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥൻ ആകാശത്തേക്ക് വെടിയുതിർത്തു. സ്ഥിതി ശാന്തമായെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
5:54 PM, 12 May

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ വൈകിട്ട് അഞ്ച് മണിവരെ 50.77% പോളിംഗ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളിലാണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത്. 70.51 ശതമാന് പോളിംഗ്. യുപി- 43.26, ബിഹാർ- 44.30, ജാർഖണ്ഡ്- 58.08, മധ്യപ്രദേശ്- 52.78
5:09 PM, 12 May

നരേന്ദ്ര മോദി മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍
4:42 PM, 12 May

ആറാം ഘട്ടത്തില്‍ നാല് മണിവരെ 50.77 ശതമാനം പോളിങ്ങ്
4:13 PM, 12 May

വോട്ട് രേഖപ്പെടുത്തി

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഭാര്യ ഉഷയും നിർമാൺ ഭവനിൽ വോട്ട് രേഖപ്പെടുത്തി
4:05 PM, 12 May

പോളിംഗ്

ഹരിയാനയിൽ 3 മണിവരെ 51.48 ശതമാനം പോളിംഗ് രേഖപ്പെടുത്തി
3:27 PM, 12 May

പോളിംഗ് ശതമാനം

ആറാം ഘട്ടത്തിൽ മൂന്ന് മണിവരെ 46.52 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
3:25 PM, 12 May

വോട്ട് രേഖപ്പെടുത്തി

വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബിഎസ് ധനോവയും കുടുംബവും വോട്ട് രേഖപ്പെടുത്തി മടങ്ങുന്നു
2:52 PM, 12 May

വോട്ട് രേഖപ്പെടുത്തി

മുൻ രാഷ്ട്പതി പ്രണബ് മുഖർജി വോട്ട് രേഖപ്പെടുത്തിയ ശേഷം മടങ്ങുന്നു. കാമരാജ് ലെയിനിലെ എൻപി പ്രൈമറി സ്കൂളിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
2:30 PM, 12 May

കള്ളവോട്ട്

സൗത്ത് ദില്ലി മണ്ഡലത്തിൽ ബിജെപി കള്ളവോട്ട് ചെയ്യുന്നുവെന്ന് ആം ആദ്മി സ്ഥാനാർത്ഥി രാഘവ് ചാധ. കള്ളവോട്ട് ചെയ്യുന്ന പത്തോളം ബിജെപി അനുഭാവികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രാഘവ് ചാധ.
2:28 PM, 12 May

ദില്ലി

ദില്ലി മയൂർ വിഹാറിലെ പോളിംഗ് ബൂത്തിൽ നിന്നുള്ള ദൃശ്യം
2:00 PM, 12 May

കനത്ത പോളിംഗ്

അനിഷ്ഠ സംഭവങ്ങൾക്കിടയിലും ബംഗാളിൽ കനത്ത പോളിംഗ്. ഒരു മണിവരെ 55.58 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
1:58 PM, 12 May

വോട്ട് രേഖപ്പെടുത്തി

നീതി ആയോഗ് സിഇഒ അമിതാഭ് കാന്തും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അനിൽ കാന്തും വോട്ട് രേഖപ്പെടുത്തി
1:40 PM, 12 May

പോളിംഗ് ശതമാനം

ഒരു മണിവരെയുളള പോളിംഗ് ശതമാനം
1:20 PM, 12 May

തൃണമൂലിനെതിരെ ആരോപണം

വെസ്റ്റ് മേദിനിപൂരിൽ തൃണമൂൽ ഗുണ്ടകൾ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതായി ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. പോളിംഗ് ബൂത്തിലേക്ക് വോട്ടർമാരെ കടത്തി വിടുന്നില്ലെന്നും ആരോപണം.
1:18 PM, 12 May

വിശദീകരണം തേടി

പശ്ചിമ ബംഗാളിൽ ബിജെപി സ്ഥാനാർത്ഥി ഭാരതി ഘോഷിന് നേരെ ആക്രമണം ഉണ്ടായ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി
12:56 PM, 12 May

പരാതി നൽകി

ദില്ലിയിൽ വോട്ടിംഗ് യന്ത്രത്തിൽ തകരാർ ഉണ്ടെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ചാന്ദ്നി ചൗക്കിലെ വോട്ടിംഗ് യന്ത്രത്തിൽ തകരാറുണ്ടെന്ന പരാതിയുമായി കോൺഗ്രസും രംഗത്ത്
12:56 PM, 12 May

വെടിയേറ്റു

ബീഹാറിൽ പോളിംഗ് ഉദ്യോഗസ്ഥന് വെടിയേറ്റുഹോം ഗാർഡിൻറെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. അധ്യാപകനായ ശിവേന്ദ്ര കിഷോറിനാണ് വെടിയേറ്റത്
12:49 PM, 12 May

അഭിനന്ദനം

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ ഹരീന്ദർ സിദ്ധു.
12:47 PM, 12 May

പോളിംഗ് ശതമാനം

12 മണിവരെ 25.12 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിലെ പോളിംഗ് ശതമാനം ഇങ്ങനെ
12:27 PM, 12 May

വോട്ട് രേഖപ്പെടുത്തി

ദില്ലിയിലെ സഞ്ചാർ ഭവനിൽ മുതിർന്ന നേതാവ പ്രകാശ് കാരാട്ട് വോട്ട് രേഖപ്പെടുത്തി
12:20 PM, 12 May

വിമർശനം

ബിജെപി സർക്കാർ പരാജയം നേരിടുകയാണെന്ന് വ്യക്തമാണ്. കോൺഗ്രസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാനോ വെല്ലുവിളി ഏറ്റെടുക്കാനോ ബിജെപിയോ നരേന്ദ്ര മോദിയോ തയാറല്ലെന്ന് പ്രിയങ്കാ ഗാന്ധി
12:18 PM, 12 May

വോട്ട് രേഖപ്പെടുത്തി

വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രിയങ്കാ ഗാന്ധി മടങ്ങുന്നു
11:52 AM, 12 May

വോട്ട് രേഖപ്പെടുത്താൻ പ്രിയങ്ക

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ലോധി എസ്റ്റേറ്റിലെ സർദാർ പട്ടേൽ വിദ്യാലയയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോൾ
11:50 AM, 12 May

സംഘർഷം

പശ്ചിമ ബംഗാളിലെ ബംങ്കൂരയിൽ ബിജെപി-തൃണമൂൽ സംഘർഷം
11:30 AM, 12 May

ദില്ലി

ദില്ലിയിൽ വോട്ട് രേഖപ്പെടുത്താനായി ക്രിക്കറ്റ് താരം കപിൽ ദേവും കുടുംബവും എത്തിയപ്പോൾ
11:29 AM, 12 May

സോണിയാ ഗാന്ധി

നിർമാൺ ഭവനിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താനായി യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി എത്തുന്നു.
11:10 AM, 12 May

പോളിംഗ് ശതമാനം

ആറാം ഘട്ടത്തിൽ 10.30 വരെ രേഖപ്പെടുത്തിയ പോളിംഗ് ശതമാനം
READ MORE

ദില്ലി: പതിനേഴാം ലോക്സഭയിലേക്കുള്ള ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 7 സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗ്, പ്രഗ്യാ സിംഗ്, എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ, അഖിലേഷ് യാദവ്, ഷീലാ ദീക്ഷിത്, ഗൗതം ഗംഭീർ തുടങ്ങിയ പ്രമുഖർ ആറാം ഘട്ടത്തിൽ ജനവിധി തേടുന്നു. മെയ് 23 ഫലം അറിയാം. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് വിവരങ്ങൾ തത്സമയം അറിയൂ... ലൈവ് അപ്ഡേറ്റുകൾ...

polling

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Today is the sixth phase polling of Lok Sabha polls 2019. 59 constituencies of 7 states to cast their vote today. Stay tuned for the live updates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X