Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ പതിനൊന്നാം സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി; മേനക ഗാന്ധിക്കും മകനും സീറ്റ്, ജോഷിയെ തള്ളി!

ദില്ലി: ബിജെപിയുടെ പതിനൊന്നാം സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. ഉത്തർപ്രദേശിലെ 29 സ്ഥാനാർത്ഥികളുടെയും പശ്ചിമ ബംഗാളിലെ 10 സ്ഥാനാർത്ഥികളുടെയും പേരുകളാണ് പുറത്തു വിട്ടത്. ഉത്തർപ്രദേശിലെ കാൺപൂർ ലോക്സഭ മണ്ഡലത്തിലെ സിറ്റിങ് എംപിയായ മുതിർന്ന നേതാവ് മുരളി മനോഹർ ജോഷിയെ തള്ളികൊണ്ടാണ് പുതിയ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്.

മുരളി മനോഹർ ജോഷിക്ക് പകരം ഉത്തർപ്രദേശിലെ മന്ത്രി സത്യദേവ് പചൗരിയാണ് കാൺപൂരിൽ മത്സരിക്കുന്നത്. വരുൺ ഗാന്ധി കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കൊണ്ടാണ് പുതിയ സ്ഥാനാർത്ഥി പട്ടിക. പിലിഭിത്തിൽ വരുൺ ഗാന്ധിയുടെ പേരുൾപ്പെടുന്ന സ്ഥാനാർത്ഥി പട്ടികയാണ് ബിജെപി പുറത്ത് വിട്ടിരിക്കുന്നത്.

Maneka Gandhi and Varun gandhi

വരുൺ ഗാന്ധിയുടെ അമ്മയും കേന്ദ്രമന്ത്രിയുമായ മേനകാ ഗാന്ധി ഉത്തർ പ്രദേശിലെ സുൽത്താൻ പൂരിൽ നിന്ന് ജനവിധി തേടും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പിലിഭിത്തിൽ മേനകാ ഗാന്ധിയും സുൽത്താൻ പൂരിൽ വരുൺ ഗാന്ധിയുമായിരുന്നു മത്സരിച്ചിരുന്നത്. ബി.ജെ പിയിൽ അംഗത്വം എടുത്ത നടിയും മുൻ സമാജ് വാദി പാർട്ടി എംപിയുമായ ജയപ്രദ ഉത്തർപ്രദേശിലെ രാംപൂരിൽ മത്സരിക്കും. സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി അസം ഖാനെതിരെയാണ് ജയപ്രദയുടെ മത്സരം.

ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ മഹേന്ദ്രനാഥ് പാണ്ഡെ ചണ്ടോളിയിൽ നിന്നാണ് മത്സരിക്കുക.
കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ റീത്ത ബഹുഗുണ ജോഷി അലഹബാദിൽ നിന്നും ജനവിധി തേടും. കേന്ദ്ര റെയിൽവെ സഹമന്ത്രി മനോജ് സിൻഹ ഗാസിർപൂരിൽ നിന്ന് ജനവിധി തേടും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+