കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാര്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിന് തങ്ങള്‍ സജ്ജാരാണെന്നറിയിച്ച് ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു. മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്ഗരിയും ഗോപിനാഥ് മുണ്ടെയും ആണ് പട്ടികയില്‍ ഇടംപിടിച്ച പ്രമുഖര്‍.

ആന്ധ്ര പ്രദേശ്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 54 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ നാഗ്പൂരില്‍ നിന്നാണ് ഗഡ്ഗരി മത്സരിക്കുന്നത്. ഗോപിനാഥ് മുണ്ടെ ബീഡില്‍ നിന്നും മത്സരിക്കും.

BJP Flag

മഹാരാഷ്ട്രയിലെ പതിനാറ് മണ്ഡലങ്ങളിലേയും പശ്ചിമ ബംഗാളിലെ 17 മണ്ഡലങ്ങളിലേയും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശില്ലെ മൂന്ന് മണ്ഡലങ്ങളിലും ഒഡീഷയിലെ ആറ് മണ്ഡലങ്ങളിലും ഇതോടെ സ്ഥാനാര്‍ത്ഥികളായി.

ജമ്മുകശ്മീരിലെ അഞ്ച് മണ്ഡലങ്ങളിലേയും അരുണാചല്‍ പ്രദേശിലെ രണ്ട് മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളേയും തീരുമാനിച്ചു കഴിഞ്ഞു. ഗോവയിലെ രണ്ട് മണ്ഡലങ്ങളിലേയും മണിപ്പൂരിലെ രണ്ട് മണഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

മുതിര്‍ന്ന നേതാക്കളുടെ സീറ്റ് സംബന്ധിച്ചുള്ള തീരുമാനം ഉടന്‍ തന്നെ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ശക്തരായ എതിരാളികള്‍ക്ക് സാധ്യതയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും ഇതോടൊപ്പം ഉണ്ടാകും.

പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ത്ഥിപ്പിട്ടിക തയ്യാറാക്കിയത്. മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

English summary
The Bharatiya Janata Party released its first list of candidates for the upcoming General Elections on Thursday. Candidates for five states have been finalised in the first list.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X