കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി; വോട്ടിന് പണമെന്നാരോപണം

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി. ഡിഎംകെ സ്ഥാനാർത്ഥിയുടെ വസതിയിൽ നിന്നും ഗോഡൗണിൽ നിന്നുമായി കോടി കണക്കിന് രൂപ ആദായ നികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു. കണക്കിൽ പെടാത്ത വൻ തുക മണ്ഡലത്തിൽ നിന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. വ്യാഴാഴ്ചയാണ് വെല്ലൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടക്കാനിരുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ പ്രകാരം രാഷ്ട്രപതിയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഡിഎംകെ സ്ഥാനാർത്ഥി കതിർ ആനന്ദിന്റെ വസതിയിൽ നിന്നും ഓഫീസിൽ നിന്നുമായി കണക്കിൽപെടാത്ത 22 കോടിയോളം രൂപയാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. ഡിഎംകെ ട്രഷറർ ദുരൈ മുരുകന്റെ മകനാണ് കതിർ ആനന്ദ്.

കോണ്‍ഗ്രസും എസ്പിയും ഒന്നിക്കും; അഖിലേഷുമായി ധാരണ? സീറ്റ് വിഭജനത്തിലും പ്രകടം!!കോണ്‍ഗ്രസും എസ്പിയും ഒന്നിക്കും; അഖിലേഷുമായി ധാരണ? സീറ്റ് വിഭജനത്തിലും പ്രകടം!!

ec

വോട്ടർമാരെ സ്വാധീനിക്കാനായി സൂക്ഷിച്ച പണമാണിതെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.തമിഴ്നാട്ടിൽ പരസ്യപ്രചാരണം അവസാനിച്ച് മണിക്കൂറുകൾക്കകമാണ് ഉത്തരവിറങ്ങിയത്.

ദുരൈ മുരുകന്റെ അടുത്ത അനുയായിയുടെ ഉടമസ്ഥതയിലുള്ള സിമന‍റ് ഗോഡൗണിൽ നിന്നും 11.5 കോടിയുടെ പുതിയ നോട്ടുകളാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡിൽ പിടിച്ചെടുത്തത്. ഓരോ നോട്ട് കെട്ടിന് മുകളിലും മണ്ഡലത്തിന്റെയും ബൂത്തുകളുടെയും പേര് രേഖപ്പെടുത്തിയിരുന്നു. അതേ സമയം റെയ്ഡ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗൂഡാലോചനയാണെന്നാണ് ദുരൈ മുരുകൻ പ്രതികരിച്ചിരുന്നത്.ബുധനാഴ്ച നിശബ്ദ പ്രചാരണം നടക്കുന്നതിനാൽ തിരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിയെ കുറിച്ച് ഡിഎംകെ നേതൃത്വത്തിന് പരസ്യ പ്രതികരണം നടത്താൻ സാധിക്കില്ല.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Polling in Tamil Nadu's Vellore Lok Sabha constituency has been cancelled, after a large sum of cash was allegedly seized from a DMK candidate's office.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X