കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാധാനപരമായി വോട്ടിംഗ് തുടങ്ങി

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ നാല് സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളില്‍ സമാധാനപരമായി വോട്ടിംഗ് തുടങ്ങി. അരുണാചല്‍ പ്രദേശ്, മേഘാലയ, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നീ നാല് സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. അരുണാചലിലും മേഘാലയയിലും രണ്ട് വീതവും നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഓരോ സീറ്റിലുമാണ് വോട്ടെടുപ്പ്. മെയ് 12 വരെ ഒമ്പത് ഘട്ടങ്ങളിലായാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.

അരുണാചല്‍ പ്രദേശില്‍ ആകെയുള്ള രണ്ട് സീറ്റുകളും കോണ്‍ഗ്രസിന്റെ കൈയിലാണ് ഇപ്പോള്‍. രണ്ട് ലോക്‌സഭ മണ്ഡലങ്ങള്‍ക്ക് പുറമെ 60 അംഗ അസംബ്ലിയിലെ 49 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്. കോണ്‍ഗ്രസിന് പുറമെ ബി ജെ പി, എന്‍ സി പി, പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ എന്നിവയാണ് മത്സരംഗത്തുള്ള പ്രധാന പാര്‍ട്ടികള്‍. 2158 പോളിംഗ് ബൂത്തുകളിലായി 75,31,70 പേര്‍ പോളിംഗ് ബൂത്തിലെത്തും.

vote

കോണ്‍ഗ്രസും എന്‍ സി പിയും ഓരോ സീറ്റുകള്‍ പങ്കിടുന്ന മേഘാലയയില്‍ സമാധാനപരമായാണ് വോട്ടിംഗ് തുടങ്ങിയത്. ഷില്ലോംഗ്, തുര എന്നിവയാണ് മേഘാലയയിലെ മണ്ഡലങ്ങള്‍. കോണ്‍ഗ്രസിനും എന്‍ സി പിക്കും പുറമെ ബി ജെ പിയും, പി എ സാംഗ്മയുടെ എന്‍ പി പിയും യു ഡി പിയും മത്സര രംഗത്തുണ്ട്. എട്ട് തവണ തുറയില്‍ നിന്നും ജയിച്ച സാംഗ്മ തന്നെയാണ് ഈ തിരഞ്ഞെടുപ്പിലെയും താരം.

മണിപ്പൂരിലെ രണ്ട് സീറ്റുകളില്‍ ഒന്നില്‍ മാത്രമാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഔട്ടര്‍ മണിപ്പൂരില്‍ ബി ജെ പി, കോണ്‍ഗ്രസ്, തൃണമൂല്‍, എന്‍ പി എഫ്, എന്‍ സി പി എ എ പി, ജെ ഡി യു എന്നിങ്ങനെ പത്ത് സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഇവിടത്തെ രണ്ടാമത്തെ സീറ്റായ ഇന്നര്‍ മണിപ്പൂരില്‍ ഏപ്രില്‍ പതിനേഴിനാണ് വോട്ടെടുപ്പ്.

കനത്ത സുരക്ഷയിലാണ് നാഗാലാന്‍ഡില്‍ വോട്ടെടുപ്പ് തുടങ്ങിയത്. കഴിഞ്ഞ തവണ 70 ശതമാനം വോട്ടോടെ നാഗാ പീപ്പിള്‍ ഫ്രണ്ടാണ് നാഗാലാന്‍ഡിലെ ഏക സീറ്റില്‍ ജയിച്ചത്. കോണ്‍ഗ്രസും എന്‍ പി എഫും തമ്മിലാണ് ഇവിടെ മത്സരം.

English summary
Lok Sabha polls: Voting begins in 4 sates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X