കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പാക് കാശ്മീരിലും' തിരഞ്ഞെടുപ്പ് നടത്താന്‍ നീക്കം

Google Oneindia Malayalam News

ദില്ലി: വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ പാക് അധിനിവേശ കാശ്മീരിനുവേണ്ടി മണ്ഡലങ്ങള്‍ മാറ്റിവെയ്ക്കണമെന്ന നിര്‍ദ്ദേശത്തെ കുറിച്ച് ആഭ്യന്തരമന്ത്രാലയം പഠിയ്ക്കും. ഈ പ്രദേശത്ത് ഇന്ത്യയ്ക്കുള്ള അവകാശം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഇപ്പോള്‍ ഇന്ത്യയ്ക്ക് തീര്‍ത്തും നിയന്ത്രണമില്ലാത്ത പ്രദേശമാണിത്. ഭരണഘടന അനുസരിച്ച് ഇത്തരമൊരു മേഖലയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാറിനാവില്ല. ആര്‍ട്ടിക്കിള്‍ 81ല്‍ ഇതിനുവേണ്ടി ഭേദഗതികള്‍ വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് സൂചനകളുണ്ട്. ഇതിനായി വിഷയം നിയമമന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് വിടും.

Shinde

നിലവില്‍ ജമ്മു കാശ്മീര്‍ നിയമസഭയില്‍ 24 സീറ്റുകള്‍ പാക് നിയന്ത്രണത്തിലുള്ള കാശ്മീരിനുവേണ്ടി മാറ്റിവെച്ചിട്ടുണ്ട്. ഒഴിഞ്ഞു കിടക്കുന്ന ഈ സീറ്റുകള്‍ പരിഗണിയ്ക്കാതെയാണ് സഭയിലെ ഭൂരിപക്ഷം തീരുമാനിക്കാറുള്ളത്.

ഇത്തരമൊരു നിയമം ഇന്ത്യ പാസ്സാക്കുന്നതോടെ പാകിസ്താനുമായി ബന്ധം കൂടുതല്‍ വഷളാകുമെന്ന് കരുതുന്നവരുണ്ട്. അതേ സമയം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയതട്ടിപ്പിനപ്പുറം ഗൗരവമൊന്നും ഈ നീക്കത്തിന് കൊടുക്കേണ്ട കാര്യമില്ലെന്നാണ് ചിലരുടെ നിലപാട്.

English summary
The Union home ministry is working on a proposal to create Lok Sabha seats in Pakistan-occupied Kashmir in what is being seen as a far-fetched and potentially controversial move to assert India's right on the territory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X