കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാക്കളോട് വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

  • By Desk
Google Oneindia Malayalam News

ദില്ലി: രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചയുടന്‍ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളോട് വോട്ട് ചെയ്യാന്‍ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ഇന്ത്യയിലെ പൗരന്മാരായ ഏവരെും അഭിസംബോധന ചെയ്താണ് മോദിയുടെ ട്വീറ്റ്. രണ്ടാം ഘട്ട വോട്ടിങ് നടക്കുന്ന ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ എല്ലാവരും തന്നെ വോട്ട് ചെയ്ത് തിരഞ്ഞെടുപ്പില്‍ ഭാഗമാകണമെന്നും ജനാധിപത്യത്തിന്റെ മൂല്യം ഉയര്‍ത്തണമെന്നും മോദി ട്വീറ്റ് ചെയ്തു. കൂടുതല്‍ യുവാക്കള്‍ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യണമെന്നും മോദി പറഞ്ഞു.

<br> ബംഗാളിലെ പുരുലിയയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിലയില്‍, കൊലപാതകത്തിന് പിന്നില്‍ ത്രിണമൂല്‍ കോണ്‍ഗ്രസെന്ന് ബിജെപി
ബംഗാളിലെ പുരുലിയയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിലയില്‍, കൊലപാതകത്തിന് പിന്നില്‍ ത്രിണമൂല്‍ കോണ്‍ഗ്രസെന്ന് ബിജെപി

ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം നിരവധി ക്രമസമാധാന പ്രശ്‌നങ്ങളുടെയും തിരഞ്ഞെടുപ്പ് റദ്ദാക്കലിന്റെയും അകമ്പടിയോടെയാണ് ആരംഭിച്ചത്. വിവിധ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡും വോട്ടിന് നോട്ട് അഴിമതിയും തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 38 ലോക്‌സഭ മണ്ഡലങ്ങളിലും 18 അസംബ്ലി മണ്ഡലങ്ങളിലുമായി ആണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദായ നികുതി വകുപ്പ് വെല്ലൂറില്‍ പണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഇവിടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.

22508407-narendra-modi6

ഒഡീഷയിലെ 35 അസംബ്ലി മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. 11 സംസ്ഥാനങ്ങളിലായി 95 ലോക്‌സഭ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. നാല് കേന്ദ്രമന്ത്രിമാരും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഭാഗം പരീക്ഷിക്കുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയും ജനവിധി തേടുന്നുണ്ട്. മെയ് 19ന് അവസാനിക്കുന്ന തിരഞ്ഞെടുപ്പില്‍ മെയ് 23ന് വോട്ടെണ്ണും.

English summary
Lok sabha second stage polling begins, PM Modi urges youngsters to vote for elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X