കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍ കൊടിക്കുന്നില്‍ സുരേഷ്; മാറിയിരിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള

Google Oneindia Malayalam News

ദില്ലി: ലോക്‌സഭയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ്. ഇന്ന് ചോദ്യോത്തര വേളയില്‍ അദ്ദേഹം ഇരുന്നത് രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍. എന്നാല്‍ ഉടന്‍ സ്പീക്കര്‍ ഓം ബിര്‍ള ഇടപെട്ടു. രാഹുല്‍ ഗാന്ധിയുടെ സീറ്റിലിരുന്ന് സംസാരിച്ച കൊടിക്കുന്നില്‍ സുരേഷിനോട് മാറിയിരിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. ശേഷം സഭയിലെ സംസാരം തുടരാനും നിര്‍ദേശിച്ചു.

Page

രാഹുല്‍ ഗാന്ധി സഭയില്‍ ഉന്നയിച്ചിരുന്ന ചോദ്യവുമായി ബന്ധപ്പെട്ട കാര്യം പറയവെയാണ് സ്പീക്കറുടെ വ്യത്യസ്തമായ ഇടപെടല്‍. രാഹുല്‍ ഗാന്ധി സഭയില്‍ ഉണ്ടായിരുന്നില്ല. ചോദ്യോത്തര വേളയില്‍ രാഹുല്‍ ഗാന്ധിക്ക് അവസരം നല്‍കാനുള്ള താല്‍പ്പര്യം സ്പീക്കര്‍ പ്രകടിപ്പിച്ചു. എന്നാല്‍ ഈ വേളയില്‍ അദ്ദേഹത്തിന്റെ സീറ്റില്‍ കണ്ടത് കൊടിക്കുന്നില്‍ സുരേഷിനെയാണ്. തുടര്‍ന്ന് മാറിയിരിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെടുകയായിരുന്നു.

മമതയ്ക്ക് ചുട്ടമറുപടിയുമായി ഒവൈസി; ബംഗാളിലെ മുസ്ലിംകളെ നോക്കൂ... എങ്ങനെ ബിജെപിക്ക് 18 കിട്ടിമമതയ്ക്ക് ചുട്ടമറുപടിയുമായി ഒവൈസി; ബംഗാളിലെ മുസ്ലിംകളെ നോക്കൂ... എങ്ങനെ ബിജെപിക്ക് 18 കിട്ടി

പ്രധാനമന്ത്രി ഗ്രാം സഡക് യോജനയുടെ കേരളത്തിലെ പ്രവര്‍ത്തനം സംബന്ധിച്ച ചോദ്യമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നത്. ഇത് ചോദ്യ നമ്പര്‍ 28 ആയി ലിസ്റ്റ് ചെയ്തിരുന്നു. ഈ ചോദ്യത്തിന്റെ ഊഴം ആയിരുന്നില്ല. അതിന് മുമ്പാണ് സപീക്കര്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് അവസരം നല്‍കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. രാഹുലിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടുക കൂടിയായിരുന്നു സ്പീക്കര്‍.

വിമര്‍ശകരെ വായടപ്പിച്ച് രാഹുല്‍ ഗാന്ധി; വയനാട്ടിലെത്തിയ ശേഷം അടിമുടി മാറി, സഭയില്‍ മിന്നും പ്രകടനംവിമര്‍ശകരെ വായടപ്പിച്ച് രാഹുല്‍ ഗാന്ധി; വയനാട്ടിലെത്തിയ ശേഷം അടിമുടി മാറി, സഭയില്‍ മിന്നും പ്രകടനം

ലോക്‌സഭാ സ്പീക്കര്‍ പാനലിലുള്ള കോണ്‍ഗ്രസിന്റെ ഏക അംഗമാണ് കൊടിക്കുന്നില്‍ സുരേഷ്. ഏറ്റവും മുതിര്‍ന്ന അംഗം എന്ന നിലയിലാണ് ഇദ്ദേഹത്തെ സോണിയാ ഗാന്ധി ശുപാര്‍ശ ചെയ്തത്. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവരുടെ അഭാവത്തില്‍ സഭ നിയന്ത്രിക്കുകയാണ് പാനല്‍ അംഗങ്ങളുടെ ചുമതല. കൊടിക്കുന്നിലിന് പുറമെ, ബിജെപി എംപിമാരായ രമാദേവി, കിരീത് പി സോളങ്കി, രാജേന്ദ്ര അഗര്‍വാള്‍, മീനാക്ഷി ലേഖി എന്നിവരും പാനലിലുണ്ട്.

ഗള്‍ഫ് പ്രതിസന്ധി: സൗദിയുമായുള്ള ചര്‍ച്ച പൊളിച്ച് ഹൂത്തികള്‍, ചെങ്കടലില്‍ കപ്പലും ബോട്ടുകളും റാഞ്ചിഗള്‍ഫ് പ്രതിസന്ധി: സൗദിയുമായുള്ള ചര്‍ച്ച പൊളിച്ച് ഹൂത്തികള്‍, ചെങ്കടലില്‍ കപ്പലും ബോട്ടുകളും റാഞ്ചി

English summary
Lok Sabha Speaker asked Kodikunnil Suresh to move to his designated seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X