Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂരടക്കം 5 പേര്‍ സത്യപ്രതിജ്ഞ ചെയ്തില്ല, ഇടഞ്ഞ് തൃണമൂല്‍; സ്പീക്കര്‍ സ്ഥാനത്തേക്ക് ജയമുറപ്പിച്ച് ബിര്‍ള

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. എന്‍ഡിഎക്കായി മുന്‍ സ്പീക്കറും ബിജെപി എംപിയുമായ ഓം ബിര്‍ളയും ഇന്ത്യാ മുന്നണിക്കായി കൂടുതല്‍ കാലം പാര്‍ലമെന്റേറിയനായ കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷുമാണ് മത്സരിക്കുന്നത്. ഇന്നലെ തന്നെ ഇരുവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഇന്ന് രാവിലെ 11 മണിക്കാണ് വോട്ടെടുപ്പ്.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കണം എന്ന കീഴ്‌വഴക്കം പാലിക്കുമോ എന്നതില്‍ കേന്ദ്രം വ്യക്തത വരുത്താതിരുന്നതോടെയാണ് ഇന്ത്യയുടെ പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യമായി സ്പീക്കര്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. 543 അംഗ ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞതോടെ അംഗബലം 542 ആണ്. ഈ സാഹചര്യത്തില്‍ 271 വോട്ടാണ് സ്പീക്കര്‍ പോസ്റ്റിന് ലഭിക്കേണ്ട വോട്ടുകള്‍.

Lok Sabha Speaker

എന്നാല്‍ ലോക്‌സഭയിലെ ഏഴ് എംപിമാരുടെ സത്യപ്രതിജ്ഞ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതില്‍ അഞ്ചും ഇന്ത്യാ സഖ്യത്തിലെ എംപിമാരാണ്. ഇതിനാല്‍ അവര്‍ക്ക് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയില്ല. കോണ്‍ഗ്രസിന്റെ ശശി തരൂര്‍, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശത്രുഘ്‌നന്‍ സിന്‍ഹ, ദീപക് അധികാരി, നൂറുല്‍ ഇസ്ലാം, സമാജ്വാദി പാര്‍ട്ടിയുടെ അഫ്സല്‍ അന്‍സാരി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യാനുളളത്.

കൂടാതെ രണ്ട് സ്വതന്ത്രരും സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. സ്പീക്കര്‍ തിരഞ്ഞെടുപ്പിലെ വിജയം ഹാജരായ എംപിമാരുടെ എണ്ണത്തെയും വോട്ടെടുപ്പിനെയും അടിസ്ഥാനമാക്കിയുള്ളതാണ്. അതായത് ഈ ഏഴ് എംപിമാരുടെ അഭാവം മൊത്തം സംഖ്യയും ഭൂരിപക്ഷവും കുറയ്ക്കും. ഇതോടെ ഭൂരിപക്ഷത്തിന് വേണ്ട വോട്ട് 269 ആയി മാറും. നിലവിലെ സാഹചര്യത്തില്‍ ഓം ബിര്‍ളയുടെ വിജയം ഉറപ്പിച്ചിരിക്കുകയാണ്.

2014, 2019 വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിജെപിക്ക് ഇത്തവണ സ്വന്തമായി ഭൂരിപക്ഷം നേടാനായിരുന്നില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്‍ഡിഎ ക്യാംപിലെത്തിയ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയെയും നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിനെയും ആശ്രയിച്ചാണ് മൂന്നാം മോദി സര്‍ക്കാര്‍ രൂപീകരിച്ചത്. ബിജെപിക്ക് ഒറ്റക്ക് 240 സീറ്റാണ് ഉളളത്. എന്‍ഡിഎ കക്ഷികള്‍ എല്ലാവരും ചേരുമ്പോള്‍ 293 ആയി ഇത് ഉയരും.

ഇത് കൂടാതെ വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ നാല് എംപിമാരുടെ പിന്തുണയും ഓം ബിര്‍ളക്ക് ലഭിക്കും എന്ന് വ്യക്തമായിട്ടുണ്ട്. അകാലിദളിലെ ഹര്‍സിമ്രത് കൗര്‍ ബാദല്‍, നാഗിന എംപി ചന്ദ്രശേഖര്‍ ആസാദ്, ഷില്ലോങ് എംപി റിക്കി ആന്‍ഡ്രൂ സിങ്കോണ്‍ എന്നിവരുടെ പിന്തുണയും ബിജെപി തേടുന്നു. അങ്ങനെയെങ്കില്‍ 300 വോട്ട് എന്ന് മാന്ത്രികസംഖ്യ മറികടക്കാനും ബിജെപിക്കാകും.

മറുവശത്ത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രതിപക്ഷ ബെഞ്ചും ശക്തമാണ്. 232 എംപിമാരാണ് പ്രതിപക്ഷത്തുള്ളത്. അതിനാല്‍ ശക്തമായ മത്സരം കാഴ്ച വെക്കാം എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. അതേസമയം സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. തൃണമൂല്‍ ഒഴികെയുള്ള എല്ലാ പ്രധാന ഇന്ത്യാ ബ്ലോക്ക് അംഗങ്ങളും കൊടിക്കുന്നില്‍ സുരേഷിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പ് വെച്ചിരുന്നു.

കൊടിക്കുന്നില്‍ സുരേഷിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നതിന് മുമ്പ് പാര്‍ട്ടിയുമായി ആലോചിച്ചിരുന്നില്ലെന്നും ഇത് ഏകപക്ഷീയമായ തീരുമാനമാണെന്നും തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി പറഞ്ഞിരുന്നു. 29 എംപിമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+