അനിശ്ചിതത്വം നീങ്ങി; കൊടിക്കുന്നില്‍ സുരേഷിനെ പിന്തുണയ്ക്കുമെന്ന് തൃണമൂല്‍
ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ അനിശ്ചിതത്വം അവസാനിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിന്റെ കൊടിക്കുന്നില്‍ സുരേഷിനെ പിന്തുണയ്ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ കൊടിക്കുന്നില്‍ സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത് തങ്ങളോട് കൂടിയാലോചിക്കാതെയാണ് എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞിരുന്നു.
'ഇന്ത്യാ ബ്ലോക്ക് സ്ഥാനാര്‍ത്ഥിയായി കൊടിക്കുന്നില്‍ സുരേഷിനെ നിര്‍ത്തുന്നതിന് മുമ്പ് തന്റെ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് ആലോചിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഏകപക്ഷീയമാണ്,' എന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജി പറഞ്ഞിരുന്നത്. തൃണമൂല്‍ ഒഴികെയുള്ള എല്ലാ പ്രധാന ഇന്ത്യാ ബ്ലോക്ക് അംഗങ്ങളും കൊടിക്കുന്നില്‍ സുരേഷിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പ് വെച്ചിരുന്നു.

29 എംപിമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിന് ലോക്സഭയില്‍ ഉള്ളത്. തൃണമൂല്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നേക്കും എന്ന അനിശ്ചിതത്വങ്ങള്‍ക്കിടെയാണ് വ്യക്തത വരുത്തി പാര്‍ട്ടി വൃത്തങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. തൃണമൂലിന്റെ ഡെറക് ഒബ്രിയാനും കല്യാണ്‍ ബാനര്‍ജിയും കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ ബ്ലോക്ക് മീറ്റിംഗില്‍ പങ്കെടുത്തെന്നും എല്ലാം അനിശ്ചിതത്വങ്ങളും നീക്കിയെന്നും കൊടിക്കുന്നില്‍ സുരേഷും പിന്നീട് വ്യക്തമാക്കി.
മൂന്ന് തവണ എംപിയും കഴിഞ്ഞ ലോക്സഭയില്‍ സ്പീക്കറുമായ ബിര്‍ള ഇത്തവണയും സ്പീക്കര്‍ സ്ഥാനത്തെത്തും എന്ന് ഉറപ്പാണ്. ഏഴ് എംപിമാര്‍ ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. കേരളത്തിലെ വയനാട് സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. അതായത് 535 എംപിമാരാണ് നിലവില്‍ ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. 268 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
ഓം ബിര്‍ളക്ക് 293 എന്‍ഡിഎ എംപിമാരുടെയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നാല് എംപിമാരുടെയും പിന്തുണയുണ്ട്. 300 കടക്കാന്‍ മറ്റ് എംപിമാരുമായി ബിജെപി ചര്‍ച്ച നടത്തുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. മറുവശത്ത് കൊടിക്കുന്നില്‍ സുരേഷിന് 227 പേരുടെ പിന്തുണയാണ് ഉള്ളത്. സത്യപ്രതിജ്ഞ ചെയ്യാത്ത ഏഴ് എംപിമാരില്‍ അഞ്ചും പ്രതിപക്ഷത്തുള്ളവരാണ്.
സ്വാതന്ത്ര്യത്തിനു ശേഷം ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള മൂന്നാമത്തെ തിരഞ്ഞെടുപ്പാണിത്. പൊതുവേ സമവായത്തോടെയാണ് സ്പീക്കറെ തിരഞ്ഞെടുക്കുന്നത്. ഇത്തവണ സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടി എത്തിയിരുന്നു. പ്രതിപക്ഷ ബഞ്ചില്‍ നിന്ന് ഡെപ്യൂട്ടി സ്പീക്കറെ നിയമിച്ചാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.
അതേസമയം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമോ പ്രതിപക്ഷത്തിന്റെ അവകാശവാദമോ തങ്ങള്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പരമ്പരാഗതമായി ഒരു പ്രതിപക്ഷ എംപിക്ക് ലഭിച്ചിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കഴിഞ്ഞ ലോക്സഭയില്‍ ഒഴിഞ്ഞിരിക്കുകയായിരുന്നു. 2014 ല്‍ ബിജെപി സഖ്യകക്ഷിയായ എഐഎഡിഎംകെയുടെ എം തമ്പി ദുരൈയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
1952 -ല്‍ ആദ്യമായി ജി വി മാവലങ്കറും ശങ്കര്‍ ശാന്താറാമും തമ്മിലായിരുന്നു ആദ്യമായി ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരമുണ്ടായത്. 1967 -ല്‍ നീലം സഞ്ജീവ റെഡ്ഡിയും പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളായ ശങ്കര്‍ ശാന്താറാം മോറും ടെന്നിറ്റി വിശ്വനാഥനും ജഗന്നാഥറാവു ജോഷിയും തമ്മിലും. പിന്നീട് 1976 -ലെ അടിയന്തരാവസ്ഥക്കാലത്ത് ബലിഗ്രാം ഭഗത്തും ജഗന്നാഥ റാവുവും തമ്മിലായിരുന്നു മത്സരം. ഈ കാലങ്ങളിലെല്ലാം ഭരണകക്ഷിയുടെ നോമിനികളാണ് വിജയിച്ചത്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications