കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതീയത പ്രോല്‍സാഹിപ്പിച്ച് സ്പീക്കര്‍; ബ്രാഹ്മണരെ പുകഴ്ത്തി, മാപ്പ് പറയണമെന്ന് ആവശ്യം

Google Oneindia Malayalam News

ദില്ലി: ബ്രാഹ്മണരെ പുകഴ്ത്തിയ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ പ്രസ്താവന വിവാദമായി. ബ്രാഹ്മണര്‍ ജന്മംകൊണ്ടുതന്നെ ഉന്നതരാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. മറ്റു വിഭാഗക്കാര്‍ക്ക് ബ്രാഹ്മണര്‍ വഴികാട്ടികളാണെന്നും സ്പീക്കര്‍ പറഞ്ഞു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

Om

രാജസ്ഥാനിലെ കോട്ടയില്‍ അഖില ബ്രാഹ്മണ്‍ മഹാസഭയുടെ പരിപാടിയില്‍ സംസാരിക്കവെയാണ് സ്പീക്കര്‍ വിവാദമായ പ്രസ്താവന നടത്തിയത്. കോട്ടയില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് സ്പീക്കര്‍. പരിപാടിയുടെ ചില ചിത്രങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. ബ്രാഹ്മിണ്‍ സമുദായം എപ്പോഴും വഴികാട്ടികളാണ് എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

പശ്ചിമേഷ്യയില്‍ തീകോരിയിട്ട് ഇസ്രായേല്‍; ജോര്‍ദാന്‍ വാലി പിടിച്ചടക്കും, പൊട്ടിത്തെറിച്ച് സൗദിപശ്ചിമേഷ്യയില്‍ തീകോരിയിട്ട് ഇസ്രായേല്‍; ജോര്‍ദാന്‍ വാലി പിടിച്ചടക്കും, പൊട്ടിത്തെറിച്ച് സൗദി

സമൂഹത്തില്‍ ബ്രാഹ്മണര്‍ക്ക് എല്ലാകാലത്തും ഉയര്‍ന്ന പദവിയുണ്ടായിരുന്നു. അവരുടെ സമര്‍പ്പണത്തിന്റെ ഫലമാണിതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സ്പീക്കര്‍ രാജിവയ്ക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു.

സ്പീക്കര്‍ മാപ്പ് പറയണമെന്ന് ഗുജറാത്ത് എംഎല്‍എയും സാമൂഹിക പ്രവര്‍ത്തകനുമായ ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടു. ജാതീയത ആഘോഷിക്കുകയാണ് സ്പീക്കര്‍ ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം മനോഭാവമുള്ള വ്യക്തികള്‍ ഭരണഘടനയില്‍ പിടിച്ച് സത്യം ചെയ്തത് ദുരന്തമാണെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.

English summary
Lok Sabha Speaker Om Birla's Brahmin Remarks Leads to Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X