സ്പീക്കര്‍ക്ക് ജാഗ്വാര്‍ വാങ്ങണോ വേണ്ടയോ.. പാഴ്ചെലവെന്ന് കോണ്‍ഗ്രസ്, വിവാദം!
ദില്ലി: ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന് പുതിയ കാര്‍ വാങ്ങാനുള്ള കേന്ദ്രത്തിന്റെ നീക്കം വിവാദമാകുന്നു. 48 ലക്ഷം രൂപ വിലയുള്ള ജാഗ്വാറാണ് 73 കാരിയായ സുമിത്ര മഹാജന് വേണ്ടി വാങ്ങുന്നത്. പുതിയ കാര്‍ തിങ്കളാഴ്ച സ്പീക്കറുടെ വസതിയിലെത്തും. രാജ്യത്തെ കര്‍ഷകര്‍ ദുരിതം അനുഭവിക്കുമ്പോള്‍ ഇത്രയും രൂപ മുടക്കി ആഡംബര കാര്‍ വാങ്ങേണ്ടതുണ്ടോ എന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ചോദ്യം.

എന്നാല്‍ ലോക്സഭ സ്പീക്കറുടെ സുരക്ഷാ ആവശ്യങ്ങള്‍ പരഗണിക്കുമ്പോള്‍ ഇതാണ് ഏറ്റവും വില കുറഞ്ഞ കാറെന്നാണ് ലോക്സഭ സെക്രട്ടറി ഡി കെ ഭല് വൃത്തങ്ങള്‍ പറയുന്നത്. ബി എം ഡബ്ല്യു ക്ലാസ് വണ്ടികള്‍ക്ക് പകരമാണ് ജാഗ്വാര്‍ വാങ്ങുന്നത്. ടൊയോട്ട കാറാണ് സുമിത്ര മഹാജന് ഇപ്പോള്‍ ഉപയോഗിക്കുന്നത്. സോമനാഥ് ചാറ്റര്‍ജിയുടെ കാലത്ത് വാങ്ങിയ ഒമ്പത് വര്‍ഷം പഴക്കമുള്ള ഒരു കാറും മീര കുമാറിന്റെ കാലത്ത് വാങ്ങിയ നാല് വര്‍ഷം പഴക്കമുള്ള ഒരു കാറും സ്പീക്കറുടെ ആവശ്യങ്ങള്ക്കുണ്ട്.
സുരക്ഷാ സംവിധാനങ്ങള്‍ കണക്കിലെടുത്താണ് സ്പീക്കര്‍ക്ക് പുതിയ കാര്‍ വാങ്ങുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ലോക്സഭ സ്പീക്കര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ജാഗ്വാര്‍ കാര്‍ വാങ്ങുനുള്ള ലോക്സഭ സെക്രട്ടേറിയറ്റിന്റെ തീരുമാനം ധൂര്‍ത്താണ് എന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. സ്പീക്കറുടെ ഔദ്യോഗിക വാഹനത്തിന് ചെലവഴിക്കാവുന്ന തുകയ്ക്ക് പരിധിയൊന്നും നിശ്ചയിക്കപ്പെട്ടിട്ടില്ല.

ലോക്സഭ സ്പീക്കര്‍ എന്നത് വളരെ പ്രധാനപ്പെട്ട പദവിയാണ്. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍, മുന്‍ പ്രധാനമന്ത്രിമാര്‍, ഉപപ്രധാനമന്ത്രി എന്നിവ കഴിഞ്ഞാല്‍ പ്രോട്ടോക്കോള്‍ പ്രകാരം ഉയര്‍ന്ന പദവിയാണ് സ്പീക്കറുടേത്. പ്രധാനമന്ത്രിയായിരിക്കേ അടല്‍ ബിഹാരി വാജ്പേയി ബുള്ളറ്റ് പ്രൂഫ് ബി എം ഡബ്ല്യു കാറിലാണ് സഞ്ചരിച്ചിരുന്നത്. ഉപരാഷ്ട്രപതിയായിരുന്ന ഭൈറൂണ് സിങ് ശെഖാവതും ഇതേ കാറാണ് ഉപയോഗിച്ചിരുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications