കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കര്‍ക്ക് ജാഗ്വാര്‍ വാങ്ങണോ വേണ്ടയോ.. പാഴ്‌ചെലവെന്ന് കോണ്‍ഗ്രസ്, വിവാദം!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന് പുതിയ കാര്‍ വാങ്ങാനുള്ള കേന്ദ്രത്തിന്റെ നീക്കം വിവാദമാകുന്നു. 48 ലക്ഷം രൂപ വിലയുള്ള ജാഗ്വാറാണ് 73 കാരിയായ സുമിത്ര മഹാജന് വേണ്ടി വാങ്ങുന്നത്. പുതിയ കാര്‍ തിങ്കളാഴ്ച സ്പീക്കറുടെ വസതിയിലെത്തും. രാജ്യത്തെ കര്‍ഷകര്‍ ദുരിതം അനുഭവിക്കുമ്പോള്‍ ഇത്രയും രൂപ മുടക്കി ആഡംബര കാര്‍ വാങ്ങേണ്ടതുണ്ടോ എന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ചോദ്യം.

jaguar

എന്നാല്‍ ലോക്‌സഭ സ്പീക്കറുടെ സുരക്ഷാ ആവശ്യങ്ങള്‍ പരഗണിക്കുമ്പോള്‍ ഇതാണ് ഏറ്റവും വില കുറഞ്ഞ കാറെന്നാണ് ലോക്‌സഭ സെക്രട്ടറി ഡി കെ ഭല്‍ വൃത്തങ്ങള്‍ പറയുന്നത്. ബി എം ഡബ്ല്യു ക്ലാസ് വണ്ടികള്‍ക്ക് പകരമാണ് ജാഗ്വാര്‍ വാങ്ങുന്നത്. ടൊയോട്ട കാറാണ് സുമിത്ര മഹാജന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. സോമനാഥ് ചാറ്റര്‍ജിയുടെ കാലത്ത് വാങ്ങിയ ഒമ്പത് വര്‍ഷം പഴക്കമുള്ള ഒരു കാറും മീര കുമാറിന്റെ കാലത്ത് വാങ്ങിയ നാല് വര്‍ഷം പഴക്കമുള്ള ഒരു കാറും സ്പീക്കറുടെ ആവശ്യങ്ങള്‍ക്കുണ്ട്.

<strong>ബിജെപി എംഎല്‍എയുടെ അപര, ആരാണീ ഹോട്ട് മോഡല്‍ സപ്ന വ്യാസ് പട്ടേല്‍?</strong>ബിജെപി എംഎല്‍എയുടെ അപര, ആരാണീ ഹോട്ട് മോഡല്‍ സപ്ന വ്യാസ് പട്ടേല്‍?

സുരക്ഷാ സംവിധാനങ്ങള്‍ കണക്കിലെടുത്താണ് സ്പീക്കര്‍ക്ക് പുതിയ കാര്‍ വാങ്ങുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ലോക്‌സഭ സ്പീക്കര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ജാഗ്വാര്‍ കാര്‍ വാങ്ങുനുള്ള ലോക്‌സഭ സെക്രട്ടേറിയറ്റിന്റെ തീരുമാനം ധൂര്‍ത്താണ് എന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. സ്പീക്കറുടെ ഔദ്യോഗിക വാഹനത്തിന് ചെലവഴിക്കാവുന്ന തുകയ്ക്ക് പരിധിയൊന്നും നിശ്ചയിക്കപ്പെട്ടിട്ടില്ല.

sumitramahajan

ലോക്‌സഭ സ്പീക്കര്‍ എന്നത് വളരെ പ്രധാനപ്പെട്ട പദവിയാണ്. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍, മുന്‍ പ്രധാനമന്ത്രിമാര്‍, ഉപപ്രധാനമന്ത്രി എന്നിവ കഴിഞ്ഞാല്‍ പ്രോട്ടോക്കോള്‍ പ്രകാരം ഉയര്‍ന്ന പദവിയാണ് സ്പീക്കറുടേത്. പ്രധാനമന്ത്രിയായിരിക്കേ അടല്‍ ബിഹാരി വാജ്‌പേയി ബുള്ളറ്റ് പ്രൂഫ് ബി എം ഡബ്ല്യു കാറിലാണ് സഞ്ചരിച്ചിരുന്നത്. ഉപരാഷ്ട്രപതിയായിരുന്ന ഭൈറൂണ്‍ സിങ് ശെഖാവതും ഇതേ കാറാണ് ഉപയോഗിച്ചിരുന്നത്.

English summary
The Congress on Friday said that Lok Sabha Speaker Sumitra Mahajan should reconsider travelling in an expensive Jaguar car when the country was reeling under an agrarian crisis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X