ഇന്‍ഡോറിന്റെ തായി, ലോക്സഭയുടെ സ്പീക്കര്‍
ദില്ലി: പതിനാറാം ലോക്സഭയുടെ സ്പീക്കറായി വെറ്ററന്‍ ബി ജെ പി നേതാവ് സുമിത്ര മഹാജനെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. 71 കാരിയായ സുമിത്ര മഹാജന് ഇന്‍ഡോറില്‍ നിന്നുള്ള എം പിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സുമിത്ര മഹാജന്റെ പേര് സ്പീക്കര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. എല്‍ കെ അദ്വാനി പിന്തുണച്ചു. സ്പീക്കര്‍ സ്ഥാനത്തേക്ക് മറ്റ് സ്ഥാനാര്‍ഥികള്‍ ആരും ഉണ്ടായില്ല.
ലോക്സഭയുടെ രണ്ടാമത്തെ വനിതാ സ്പീക്കറാണ് മഹാജന്. 71 കാരിയായ സുമിത്ര മഹാജനാണ് നിലവിലെ സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം. തായി എന്നാണ് സ്നേഹപൂര്‍വ്വം മഹാജനെ സഹപ്രവര്‍ത്തകര്‍ വിളിക്കുന്നത്. ഇത് എട്ടാം തവണയാണ് സുമിത്ര മഹാജന് ലോക്സഭയില്‍ എത്തുന്നത്. സൗമ്യയും സത്യസന്ധയുമായ സുമിത്ര മഹാജന് എതിര്‍പാര്‍ട്ടിക്കാര്‍ക്ക് പോലും പ്രിയങ്കരിയായ നേതാവാണ്.

അഭിഭാഷകയായിരിക്കേയാണ് മഹാജന് രാഷ്ട്രീയരംഗത്തേക്ക് വരുന്നത്. മുപ്പത്തൊമ്പതാം വയസ്സില്‍ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം ഇന്‍ഡോര്‍ ഡെപ്യൂട്ടി മേയറായും ലോക്സഭാംഗമായും കേന്ദ്രമന്ത്രിയായും വളര്‍ന്നു. വാജ്പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന മഹാജന് 1999 - 04 കാലത്ത് മാനവ വിഭവ ശേഷി, കമ്മ്യൂണിക്കേഷന്‍, പെട്രോളിയം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.
രാഷ്ട്രീയ ജീവിതത്തില്‍ ഇതുവരെ ഒരു വിവാദത്തിലും പെടാത്ത നേതാവാണ് മഹാജന്. 1943 ഏപ്രില്‍ 12 ന് മഹാരാഷ്ട്രയിലെ ചിപ്ലുനിലാണ് സുമിത്ര മഹാജന് ജനിച്ചത്. ഇന്‍ഡോര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എം എയും എല്‍ എല്‍ ബിയും നേടിയിട്ടുണ്ട്. ലോക്സഭയിലെത്തുന്നതിന് മുന്‍പ് മൂന്ന് തവണ ഇവര്‍ അസംബ്ലിയിലേക്ക് മത്സരിച്ച് തോറ്റിരുന്നു. 1989 ലാണ് സുമിത്ര മഹാജന് ആദ്യമായി എം പി ആകുന്നത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'












Click it and Unblock the Notifications