ലോകസഭാ സ്പീക്കര്‍ക്ക് 48.25 ലക്ഷത്തിന്റെ ആഡംബര കാര്‍
ദില്ലി: ലോകസഭാ സ്പീക്കര്‍ സുമിത്ര മഹാജന് 48.25 ലക്ഷത്തിന്റെ ആഡംബര കാര്‍. ആഡംബര കാറായ ജാഗ്വര്‍ എക്‌സ് ഇ ആണ് സുമിത്രാമഹാജനുവേണ്ടി വാങ്ങിയത്. ടൊയോട്ട കാറാണ് ഇതിനു മുമ്പ് സ്പീക്കര്‍ ഉപയോഗിച്ച്‌കൊണ്ടിരുന്നത്.
സുരക്ഷ മുന്‍നിര്‍ത്തുമ്പോള്‍ ഇതൊരു അധിക ചെലവായി കാണാന്‍ സാധിക്കില്ലെന്ന് ലോക്‌സഭ സെക്രട്ടറി ഡികെ ഭല്ല പറഞ്ഞു. എന്നാല്‍ സുമിത്ര മഹാജന്‍ ഉപയോഗിച്ചു കൊണ്ടിരുന്ന വാഹനം അഞ്ച് വര്‍ഷം പഴക്കമുള്ളതാണെന്നും അതിനാലാണ് പുതിയ വാഹനം വാങ്ങിയതെന്നുമായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കാര്‍ വാങ്ങിയതെന്നും ബിഎംഡബ്ല്യു, ജാഗ്വാര്‍ എന്നീ രണ്ട് ഓപ്ഷനുകളില്‍ നിന്ന് വിലകുറഞ്ഞത് തിരഞ്ഞെടുക്കുകയായിരുന്നെന്നും ലോകസഭ സെക്രട്ടറിയറ്റ് സെക്രട്ടറി ഡികെ ഭല്ല പറയുന്നു. സ്പീക്കറുടെ ഔദ്യോഗിക വാഹനത്തിനായി എത്രമാത്രം തുക ചെലവഴിക്കാനാകും എന്നതിനെ കുറിച്ച് കൃത്യമായ മാനദണ്ഡമില്ലെങ്കിലും പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
പ്രോട്ടോകോള്‍ പ്രകാരം ചീഫ് ജസ്റ്റിനൊപ്പം രാജ്യത്തെ ആറാമത്തെ ഉന്നത പദവിയാണ് സ്പീക്കറുടേത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍, മുന്‍ രാഷ്ട്രപതിമാര്‍ തുടങ്ങിയവര്‍ക്ക് ശേഷമാണ് പ്രോട്ടോകോള്‍ പട്ടികയില്‍ ലോകസഭ സ്പീക്കറുടെ സ്ഥാനം.












Click it and Unblock the Notifications