കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധം അതിരുകടന്നു; 25 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍, 4 പേര്‍ മലയാളികള്‍

Google Oneindia Malayalam News

ദില്ലി: ലോക്‌സഭയില്‍ പ്രതിഷേധം അതിര് കടന്നപ്പോള്‍ 25 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. അഞ്ച് ദിവസത്തേയ്ക്കാണ് സസ്‌പെന്‍ഷന്‍. ഇതില്‍ നാല് പേര്‍ കേരളത്തില്‍ നിന്നാണ്.

ലളിത് മോദി വിഷയത്തില്‍ കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് സസ്‌പെന്‍ഷനിലേയ്ക്ക് നയിച്ചത്. പ്ലക്കാര്‍ഡുകളുമായി നടുത്തളത്തില്‍ ഇറങ്ങിയതിനാണ് എംപിമാരെ സസ്‌പെന്റ് ചെയ്തതെന്നാണ് സ്പീക്കറുടെ വിശദീകരണം.

Loksabha

കേരളത്തില്‍ നിന്നുള്ള മുല്ലപ്പള്ളി രാമചന്ദ്രന്‍, എംകെ രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ്, കെസി വേണുഗോപാല്‍ എന്നിവരാണ് സസ്‌പെന്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

ലളിത് മോദി വിഷയത്തിലും വ്യാപം അഴിമതി വിഷയത്തിലും പെട്ട് പാര്‍ലമെന്റ് സ്തംഭനാവസ്ഥയിലാണ്. പാര്‍ലമെന്റ് സ്തംഭനം സംബന്ധിച്ച് സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ പുറത്തും വാക്‌പോര് തുടരുകയായിരുന്നു. പ്ലക്കാര്‍ഡുകളുമായി സഭയില്‍ വന്നാല്‍ സസ്‌പെന്റ് ചെയ്യുമെന്ന് സ്പീക്കര്‍ കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സ്പീക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സോണിയ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കുത്തിയിരിപ്പ് സമരവും നടത്തി.

ഇതിനിടെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ബഹിഷ്‌കരിച്ചു.

English summary
Speaker suspends 25 Congress MPs from Lok Sabha for grave disorder. ന
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X