പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളുണ്ടായില്ല; ഒബിസി ബില്‍ ലോക്‌സഭയില്‍ പാസായി
ദില്ലി: ഒ ബി സി പട്ടിത തയ്യാറാക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് തിരിച്ചുനല്‍കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കി. എതിര്‍പ്പുകളില്ലാതെയാണ് ബില്‍ ലോക്‌സഭ പാസാക്കിയത്. 127ാം ഭരണ ഭേദഗതി പ്രകാരം മന്ത്രി ഡോ വീരേന്ദ്ര കുമാറാണ് ബില്‍ അവതരിപ്പിച്ചത്. ഇതോടെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സ്വന്തമായി ഒബിസി പട്ടിക തയ്യാറാക്കാന്‍ സാധിക്കും. പെഗാസസ് വിഷയത്തില്‍ പ്രതിഷേധം തുടരുന്നതിനിടെ ഈ ബില്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷം സഹകരിച്ചിരുന്നു.
വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ

ഒ ബി സി ബില്ലുമായി സഹകരിക്കാന്‍ നേരത്തെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നുമേയ് മാസത്തില്‍ പുറത്തുവന്ന സുപ്രീം കോടതി വിധിയോടെ സംസ്ഥാനങ്ങള്‍ക്ക് നഷ്ടമായ അധികാരം പുനസ്ഥാപിക്കുന്നതിന് വേണ്ടിയാണ് ശ്രമം.
മറാഠ സംവരണത്തിന് എതിരെയുള്ള ഹര്‍ജികളിലാണ് പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കുന്ന 102ാം ഭരണ ഭേദഗതിയാണ് സുപ്രീം കോടതി ശരിവച്ചത്. ഈ ഭേദഗതി അുസരിച്ച് പട്ടിക തയ്യാറാക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഇതിനെതിരെ കേന്ദ്രം ജൂണില്‍ പുനപരിശോധന ഹര്‍ജികള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇത് തള്ളിയതോടെയാണ് ഭരണഘടന ഭേദഗതിയുമായി കേന്ദ്രം രംഗത്തെത്തിയത്.
അതേസമയം, സഭയില്‍ ഉണ്ടായിരുന്ന 385 അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശങ്ങള്‍ വോട്ടിനിട്ട് തള്ളി. ഭരണഘടനയുടെ 342 എ വകുപ്പിലാണ് സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം വ്യക്തമാക്കുന്ന ഭേദഗതി ഉള്‍പ്പെടുത്തുക. ഇതിനിടെ കേരള സര്‍ക്കാര്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ എടുത്ത തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇപ്പോള്‍ പുതിയ തീരുമാനം പുറത്തുവന്നതോടെ സര്‍ക്കാരിന് തീരുമാനം നടപ്പാക്കാനാകും.












Click it and Unblock the Notifications