കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു, അനുകൂലിച്ച് 293 പേര്‍ വോട്ട് ചെയ്തു!!

Google Oneindia Malayalam News

ദില്ലി: വന്‍ പ്രതിഷേധങ്ങള്‍ക്കിടെ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. 293 ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 82 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. അമിത് ഷാ സ്പീക്കറോട് അനുമതി തേടുകയും, പ്രതിപക്ഷ ബഹളത്തിനിടെ ഓം ബിര്‍ള വോട്ടെടുപ്പിന് അനുമതി നല്‍കുകയുമായിരുന്നു. വന്‍ വിാദങ്ങളാണ് ബില്ലില്‍ ഉണ്ടായിരിക്കുന്നത്. ബില്‍ സഭയില്‍ പാസായാല്‍ എന്‍ആര്‍സിയില്‍ നിന്ന് ഒഴിവായ എല്ലാ ഹിന്ദുക്കള്‍ക്കും ഇന്ത്യന്‍ പൗരത്വം ലഭിക്കും.

1

അതേസമയം ഒഴിവാക്കപ്പെട്ടവര്‍ വളരെ പെട്ടെന്ന് തന്നെ നിയവിരുദ്ധ കുടിയേറ്റക്കാരായി മാറില്ല. ഇവര്‍ക്ക് വിദേശകാര്യ മന്ത്രിലായ ട്രൈബ്യൂണലിനെയും സുപ്രീം കോടതിയെയും സമീപിക്കാം. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ബില്‍. ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിന്‍, പാര്‍സി, ക്രിസ്ത്യന്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് ബില്‍ ഗുണകരമാകുക.

ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ ഭരണഘടനയില്‍ ഇസ്ലാമാണ് അവരുടെ നിയമമെന്ന് വ്യക്തമാക്കുന്നുണ്ട്. വിഭജനകാലത്ത് നെഹ്‌റു-ലിയാഖത്ത് കരാര്‍ ന്യൂനപക്ഷ സംരക്ഷണത്തിന് വേണ്ടിയായിരുന്നു. ഈ കരാര്‍ ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയിലാണ് നടപ്പാക്കിയത്. എന്നാല്‍ ബാക്കി ഒരിടത്തും അത് ഉണ്ടായിട്ടില്ല. ഇത് കാരണം ഹിന്ദുക്കള്‍ അടക്കമുള്ളവര്‍ ദുരിതമനുഭവിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

അമിത് ഷായുടെ പ്രസ്താവനയില്‍ വലിയ ബഹളമാണ് ലോക്‌സഭയില്‍ നടന്നത്. ബിജെപിയല്ല കോണ്‍ഗ്രസാണ് രാജ്യത്തെ വിഭജിച്ചതെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഈ ബില്‍ മുസ്ലീങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നില്ല. കോണ്‍ഗ്രസാണ് മതത്തിന്റെ പേരില്‍ ഈ രാജ്യത്തെ വിഭജിച്ചത്. ആ കാരണം കൊണ്ടാണ് ഈ ബില്‍ വേണ്ടി വന്നതെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍ ആഭ്യന്തര മന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

പൗരത്വ ബില്ല് ന്യൂനപക്ഷങ്ങള്‍ക്കെതിരല്ലെന്ന് അമിത് ഷാ; അമിത് ഷാ ഹിറ്റ്‌ലറെന്ന് ഒവൈസിപൗരത്വ ബില്ല് ന്യൂനപക്ഷങ്ങള്‍ക്കെതിരല്ലെന്ന് അമിത് ഷാ; അമിത് ഷാ ഹിറ്റ്‌ലറെന്ന് ഒവൈസി

English summary
lok sabha votes in favour of introducing contentious citizenship amendment bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X