കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക കേരള സഭയുടെ പേരില്‍ വന്‍ ധൂര്‍ത്ത്... ഭക്ഷണത്തിന് മാത്രം ചെലവിട്ടത് 60 ലക്ഷമെന്ന് രേഖകള്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടത്തിയ രണ്ടാം ലോക കേരള സഭയുടെ പേരില്‍ നടന്നത് ലക്ഷങ്ങളുടെ ധൂര്‍ത്ത്. പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനുമായി മാത്രം 83 ലക്ഷത്തിലധികം രൂപയുടെ വന്‍ ധൂര്‍ത്താണ് നടന്നത്. ജനുവരി ഒന്ന് മുതല്‍ മൂന്ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു ലോക കേരള സഭ നടന്നത്. ഭരണപക്ഷത്ത് നിന്നുള്ള നിയമസഭ-ലോക്‌സഭ അംഗങ്ങള്‍ക്ക് പുറമേ 178 പ്രവാസി പ്രതിനിധികളാണ് പങ്കെടുത്തത്.

1

അവസാന നിമിഷമാണ് കോവളം റാവിസ് ഗ്രൂപ്പിന് ഭക്ഷണ കരാര്‍ കൈമാറിയത്., ഇതിന് മാത്രം 50 ലക്ഷം രൂപയാണ് ഇതിനായി ചെലവായത്. ആഢംബര ഹോട്ടലിലാണ് പ്രതിനിധികളെല്ലാവരും താമസിച്ചത്. സമ്മേളനത്തില്‍ ചില പ്രതിധികള്‍ നേരത്തെ എത്തിയെന്നും ചിലര്‍ വൈകി മാത്രമാണ് ഹോട്ടലില്‍ നിന്ന് മടങ്ങിയതെന്നും ഹോട്ടല്‍ ബില്ലുകളില്‍ നിന്ന് വ്യക്തമാണ്. ഭക്ഷണം എത്ര പേര്‍ക്ക് വേണം, എത്ര തോതില്‍ വേണം എന്നതില്‍ അന്തിമ തീരുമാനം ഉണ്ടാവാത്തതിനാല്‍ ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സി തന്നെ ഇക്കാര്യം തീരുമാനിക്കട്ടെയെന്നായിരുന്നു ഉന്നതാധികാര സമിതി തീരുമാനിച്ചത്.

അതേസമയം ഭക്ഷണത്തിന്റെ കാര്യത്തില്‍ അസൗകര്യം അറിയിച്ചതിന് പിന്നാലെ അവസാന നിമിഷം കോവളം റാവിസ് ഹോട്ടലിനെ ഭക്ഷണ വിതരണ ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിക്കുകയാണ്. ഏകദേശം 60 ലക്ഷത്തിനടുത്ത് രൂപയാണ് ഇതിനായി മാത്രം ചെലവായത്. പ്രഭാത ഭക്ഷണത്തിന് ഒരാള്‍ക്കായി 550 രൂപയാണ് മുടക്കിയത്. ഉച്ചഭക്ഷണത്തിന് 1900 രൂപയും നികുതിയും, രാത്രി ഭക്ഷണത്തിന് 1700 രൂപയും നികുതിയുമാണ് നല്‍കിയിരുന്നത്.

700 പേര്‍ക്ക് ഇത്രയും ഉയര്‍ന്ന നിരക്കില്‍ ഉച്ചഭക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. 600 പേര്‍ക്കാണ് അത്താഴമൊരുക്കിയത്. 400 പേര്‍ക്കാണ് പ്രഭാതഭക്ഷണം ഒരുക്കിയത്. അതേസമയം ചില പ്രതിനിധികള്‍ നേരത്തെ വന്നത് കൊണ്ടും ചിലര്‍ താമസിച്ച് പോയത് കൊണ്ടും ഡിസംബര്‍ 31 മുതല്‍ ജനുവരി നാല് വരെയാണ് താമസ സൗകര്യം ഒരുക്കിയത്. ഇതിനായി 23 ലക്ഷം രൂപയിലധികം ചെലവായി. ഡ്രൈവര്‍, സുരക്ഷാ സ്റ്റാഫ് എന്നിവരുടെ ഭക്ഷണത്തിനായി അഞ്ച് ലക്ഷത്തോളം രൂപയുടെ മറ്റൊരു ബില്ലുമുണ്ട്.

രണ്ട് വര്‍ഷം 8 തിരഞ്ഞെടുപ്പുകള്‍.... ഇനി ബിജെപിക്ക് സുവര്‍ണകാലം, മുന്‍തൂക്കം ഈ സംസ്ഥാനങ്ങളില്‍രണ്ട് വര്‍ഷം 8 തിരഞ്ഞെടുപ്പുകള്‍.... ഇനി ബിജെപിക്ക് സുവര്‍ണകാലം, മുന്‍തൂക്കം ഈ സംസ്ഥാനങ്ങളില്‍

English summary
loka kerala sabha 60 lakh spend only for food menu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X