മുഡ ഭൂമി കുംഭകോണ കേസ്: സിദ്ധരാമയ്യക്കെതിരെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ലോകായുക്ത
മൈസൂർ: മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അഴിമതി വിരുദ്ധ നിരീക്ഷണ സമിതിയായ ലോകായുക്ത. സിദ്ധരമയ്യയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഗവർണർ തവർചന്ദ് ഗെലോട്ടിന് കത്തെഴുതിയ മൂന്ന് അഴിമതി വിരുദ്ധ പ്രവർത്തകരിൽ ഒരാളായ സ്നേഹമയി കൃഷ്ണയ്ക്ക് നൽകിയ നോട്ടീസിൽ മുൻ മുഖ്യമന്ത്രിക്കും മറ്റ് പ്രതികളായ അദ്ദേഹത്തിന്റെ ഭാര്യ ബി എം പാർവതി, ഭാര്യാ സഹോദരൻ മല്ലികാർജുന സ്വാമി, പ്രസ്തുത പ്ലോട്ടുകളുടെ ഉടമ ദേവരാജു എന്നിവർക്കെതിരെയും കുറ്റങ്ങൾ തെളിയിക്കാൻ വസ്തുതകളൊന്നും ഇല്ലെന്ന് ലോകായുക്ത പറഞ്ഞു.
" ഒന്നാം പ്രതി ( സിദ്ധരാമയ്യ ) മുതൽ നാലാം പ്രതി വരെയുള്ളവർക്കെതിരെയുള്ള ആരോപണങ്ങൾ തെളിവുകളുടെ അഭാവത്തിൽ തെളിയിക്കപ്പെടാത്തതിനാൽ അന്തിമ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയാണെന്ന് ലോകായുക്ത കൃഷ്ണയെ അറിയിച്ചു.

കൃഷ്ണയ്ക്ക് പ്രതികരിക്കാൻ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം ലോകായുക്ത അന്തിമ റിപ്പോർട്ട് സമർപ്പിക്കും. അതേ സമയം വിവാദത്തിന്റെ കാതൽ സൂക്ഷ്മ പരിശോധനയിൽ തുടരും. കൂടാതെ അനുബന്ധ റിപ്പോർട്ട് കോടതിക്ക് നൽകും.
സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ടതാണ് മുഡ ഭൂമി കുംഭ കോണം. ഈ പ്രക്രിയയിൽ ക്രമക്കേടുണ്ടെന്ന് അഴിമതി വിരുദ്ധ പ്രവർത്തകർ ആരോപിച്ചിരുന്നു. പ്രാന്തപ്രദേശത്ത് ഭൂമിക്ക് പകരമായി മൈസൂരുവിലെ ഒരു പോഷ് സ്ഥലത്ത് പ്ലോട്ടുകൾ അനുവദിച്ചെന്നും സംസ്ഥനത്തിന് 45 കോടി രൂപ ചെലവായെന്നും പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ നിയമപ്രകാരം അവർ ഗവർണർക്ക് കത്തയച്ചു. ആ അപേക്ഷ അംഗീകരിച്ചെങ്കിലും ഗവർണറുടെ അനുമതി കർണാടക ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഗവർണർക്ക് നടപടിയെടുക്കാൻ
കഴിയാത്തതിനാൽ തന്റെ പ്രോസിക്യൂഷൻ ഉത്തരവ് നിയമവിരുദ്ധമാണെന്ന് സിദ്ധരാമയ്യ വാദിച്ചു.
എന്നാൽ സെപ്റ്റംബറിൽ കോടതി ഈ വാദം തള്ളുകയും ഗവർണറുടെ ഉത്തരവ് ശരി വെയ്ക്കുകയും ചെയ്തു. 24 മണിക്കൂറിന് ശേഷമാണ് സിദ്ധരാമയ്യക്കെതിരെ കേസെടുത്തത്. ഈ ഇടപാടുകളിൽ അപാകതയില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറഞ്ഞു.
തന്റെ ഭാര്യയ്ക്ക് അനുവദിച്ച 14 പ്ലോട്ടുകളിൽ യഥാർത്ഥത്തിൽ അവരുടെ സഹോദരനിൽ നിന്നുള്ള സമ്മാനമാണെന്ന് അവകാശപ്പെട്ടു.
ഇ പരാതികളിൽ മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകൻ എസ് യതീന്ദ്രയുടെയും നഗരവികസന സമിതിയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും പേരുകൾ ഉണ്ടായിരുന്നു.












Click it and Unblock the Notifications