ചര്‍ച്ചയ്ക്കാണോ അതോ വാര്‍ത്താ ബുള്ളറ്റിനാണോ പ്രേക്ഷകര്‍ കൂടുതല്‍? ഉത്തരം ഇതാ
ഒട്ടുമിക്ക എല്ലാ വാര്‍ത്താ ചാനലികളിലും പ്രധാനപ്പെട്ട സമയത്ത് ചര്‍ച്ചകള്‍ ഉണ്ടാവാറുണ്ട്. പ്രധാനപ്പെട്ട സംഭവങ്ങള്‍ നടന്നാല്‍ ആ വിഷയത്തില്‍ സംസാരിക്കാനായി വിവിധ മേഖലകളിലുള്ള ആളുകളെ ന്യൂസ് റൂമിലെത്തിച്ച് ചര്‍ച്ച നടത്താറുണ്ട്. ചര്‍ച്ച ഇല്ലാത്ത ചാനലുകള്‍ കുറവാണ്. പൊതുവേ ചര്‍ച്ച കാണാന്‍ ആളുകള്‍ കൂടുതല്‍ ആണെന്നാണ് പറയാറുള്ളത്.
എന്നാല്‍ അത് ശരിയാണോ? ചര്‍ച്ചയ്ക്കാണോ കാഴ്ചക്കാര്‍ കൂടുതല്‍ ഉള്ളത് അതോ വാര്‍ത്ത ബള്ളറ്റിനുകള്‍ കാണാനോ... ഈ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം ഇപ്പോള്‍ ലഭിച്ചു. ലോക് നീതി സിഎസ്ഡിഎസ് സര്‍ഫേ ഫലത്തിലാണ് ചര്‍ച്ചയ്ക്കാണോ വാര്‍ത്തയ്ക്കാണോ പ്രേക്ഷകര്‍ കൂടുതല്‍ ഉള്ളതെന്ന് വ്യക്തമാക്കുന്നത്.

സര്‍വേ പ്രകാരം ലഭിച്ച വിവരം അനുസരിച്ച് 49 ശതമാനം ആളുകള്‍ക്ക് ഇഷ്ടം വാര്‍ത്താ ബുള്ളറ്റിനാണ്. 12 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ചര്‍ച്ച ഇഷ്ടം.'വാർത്താ വിതരണത്തിന്റെ പഴയരീതിയിലേക്ക് മടങ്ങാൻ ഉപഭോക്താക്കൾക്കിടയിൽ ആഗ്രഹം ഉണ്ടെന്നു തോന്നുന്നുണ്ട്. വാർത്താ ചാനലുകൾ പരമ്പരാഗത ശൈലിയിലുള്ള വാർത്താ ബുള്ളറ്റിനുകളേക്കാൾ കൂടുതൽ ചർച്ചാധിഷ്‌ഠിത ഷോകൾ തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും, സർവേയിലെ മിക്ക വാർത്താ ഉപഭോക്താക്കളും രണ്ടിനുമിടയിൽ ഒരു തിരഞ്ഞെടുപ്പ് നൽകുമ്പോൾ ബുള്ളറ്റിനുകളാണ് ആളുകൾ തെരഞ്ഞെടുക്കുന്നത്' - എന്നാണ് റിപ്പോർട്ട് പറയുന്നത്.

ലോക്‌നീതി-സിഎസ്‌ഡിഎസ് പഠനം 90 ശതമാനത്തിലധികം സജീവ ഇന്റർനെറ്റ് ഉപയോക്താക്കളും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നും എന്നാൽ ഓരോ പ്ലാറ്റ്‌ഫോം ഉപയോക്താക്കളിൽ ശരാശരി പകുതിയിലധികം പേർക്കും അതിൽ മിതമായതോ കുറഞ്ഞതോ ആയ വിശ്വാസമാണ് ഉള്ളതെന്നുമാണ് പറയുന്നത്. അതുപോലെ, വാർത്താ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം, സ്വകാര്യ ചാനലുകൾക്കും ഓൺലൈൻ പോർട്ടലുകൾക്കും വിശ്വാസ്യത കുറവാണ്, അതേസമയം ദൂരദർശനും പത്രങ്ങളും ഏറ്റവും വിശ്വസനീയമാണെന്ന് പഠനം സൂചിപ്പിക്കുന്നു.

"മറ്റ് ഇന്റർനെറ്റ് ഉപയോക്താക്കളും മറ്റേതൊരു ഇന്റർനെറ്റ് സേവനത്തേക്കാളും കൂടുതലായി ഇന്റർനെറ്റിൽ സോഷ്യൽ മീഡിയയും മെസേജിംഗ് പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്നതിലാണ് ഏർപ്പെട്ടിരിക്കുന്നതെങ്കിലും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലഭിക്കുന്ന വിവരങ്ങൾ അവർ വിശ്വസിക്കുന്നില്ല. വളരെ കുറച്ച് ആക്ടീവ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന വിവരങ്ങളിലോ വാർത്തകളിലോ ഉയർന്ന വിശ്വാസമുണ്ടെന്ന് കണ്ടെത്തി, "പഠനം പറയുന്നു. ട്വിറ്ററിലെ വിവരങ്ങളും ആളുകൾ മൊത്തമായും വിശ്വസിക്കുന്നില്ല

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ വാട്‌സാപ്പും യൂട്യൂബും. ഫേസ്ബുക്ക് മൂന്നാം സ്ഥാനത്താണ്. 19 സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ലോക്‌നിതി-സിഎസ്ഡിഎസ് സർവേ. ജർമൻ പൊളിറ്റിക്കൽ ഫൗണ്ടേഷനായ ദ കോൺറാഡ് അദെനോർ സ്റ്റിഫ്ടങ്ങുമായി സഹകരിച്ച് ആയിരുന്ന് സർവേ നടത്തിയത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications