കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദി വീഴില്ല'... സര്‍ക്കാരിന്‍റെ ജനപ്രീതി ഉയര്‍ന്ന് തന്നെ.. ഏറ്റവും പുതിയ സര്‍വ്വേ ഫലം ഇങ്ങനെ!

  • By
Google Oneindia Malayalam News

Recommended Video

cmsvideo
മോദി പ്രഭാവം വീണ്ടും,ഏറ്റവും പുതിയ സര്‍വ്വേ ഫലം ഇങ്ങനെ | Oneindia Malayalam

2014 ല്‍ മോദി തരംഗം ആഞ്ഞടിച്ചപ്പോഴാണ് ബിജെപി ഭരണത്തില്‍ ഏറുന്നത്. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മോദി പ്രഭാവം മങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോദി പ്രഭാവം ഇല്ലെങ്കിലും ബിജെപിക്ക് ആശ്വാസിക്കാനുള്ള വകയുണ്ടെന്നാണ് ലോക്നീതി-സിഎസ്ഡിഎസ് സര്‍വ്വേ സൂചിപ്പിക്കുന്നത്.

<strong>'നിര്‍ഭാഗ്യത്തിന് താന്‍ വിവാഹം കഴിച്ചത്.. 'ഭാര്യ'യെ വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി!</strong>'നിര്‍ഭാഗ്യത്തിന് താന്‍ വിവാഹം കഴിച്ചത്.. 'ഭാര്യ'യെ വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി!

തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയിരിക്കെ ബിജെപിക്ക് ആശ്വാസവും കോൺഗ്രസിന് പ്രഹരവുമേകുന്നതാണ് സര്‍വ്വേ ഫലം.മൂന്ന് കാര്യങ്ങളാണ് സര്‍ക്കാരിന്‍റെ ജനപ്രീതി ഉയര്‍ത്തിയതെന്ന് സര്‍വ്വേയില്‍ പറയുന്നു.വിശദാംശങ്ങളിലേക്ക്

 മോദി സര്‍ക്കാരന്‍ തന്നെ

മോദി സര്‍ക്കാരന്‍ തന്നെ

കഴിഞ്ഞ വര്‍ഷം അവസാനം വരെ ജനപ്രീതിയും വിശ്വാസത്തിലും ഏറെ പിന്നിലായിരുന്നു മോദി സര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തോടെ ആത്മവിശ്വാസം തിരിച്ചുകിട്ടിയ നിലയിലായിരുന്നു കോണ്‍ഗ്രസ്.

 ജനപ്രീതി ഉയര്‍ന്നു

ജനപ്രീതി ഉയര്‍ന്നു

എന്നാല്‍ മൂന്ന് കാര്യങ്ങള്‍ മോദി സര്‍ക്കാരിന്‍റെ പ്രതിച്ഛായ തന്നെ വലിയ രീതിയില്‍ മാറ്റിയെന്നാണ് ലോക്നീതി സര്‍വ്വേ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന് ഇവ മൂന്നും കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നതെന്നും സര്‍വ്വേയില്‍ പറയുന്നു.

കോണ്‍ഗ്രസിന് നിരാശ

കോണ്‍ഗ്രസിന് നിരാശ

നോട്ട് നിരോധനവും ജിഎസ്ടിയും കോർപ്പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങളും കാർഷിക, തൊഴിൽ രംഗങ്ങളിലെ തകർച്ചകളും റാഫേൽ അടക്കമുള്ള അഴിമതികളുമെല്ലാം ബാലക്കോട്ട് തിരിച്ചടിയെന്ന ഒറ്റ സര്‍ജ്ജിക്കല്‍ സ്ട്രൈക്കിലൂടെ ബിജെപി സര്‍ക്കാരിന് മറികടക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് പുറത്തുവന്ന സര്‍വ്വേകള്‍ എല്ലാം വെളിവാക്കുന്നത്.

 സര്‍വ്വേകള്‍ ഇങ്ങനെ

സര്‍വ്വേകള്‍ ഇങ്ങനെ

ലോക്നീതി സര്‍വ്വേയും ഇത് ആവര്‍ത്തിക്കുന്നു. ബാലക്കോട്ട് തിരിച്ചടിക്ക് മുന്‍പേ വരെ പ്രതീക്ഷ വെച്ച് പുലര്‍ത്തിയ കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു ബാലക്കോട്ട് എന്നതാണ് സര്‍വ്വേയും സൂചിപ്പിക്കുന്നത്. ജനവഴി ഏഴിന് പ്രഖ്യാപിച്ച് 10 ശതമാനം സംവരണവും ബിജെപിയുടെ തലവര മാറ്റിയെന്ന് സര്‍വ്വേയില്‍ പറയുന്നു.

 മൂന്ന് കാര്യങ്ങള്‍

മൂന്ന് കാര്യങ്ങള്‍

മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണമാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ജോലിയ്ക്കും ഉന്നത വിദ്യാഭ്യാസ രംഗത്തും ഉയര്‍ന്ന ജാതിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ലഭിക്കുന്നതായിരുന്നു പ്രഖ്യാപനം.

 തിരിഞ്ഞ് നോക്കേണ്ട

തിരിഞ്ഞ് നോക്കേണ്ട

മോദി സര്‍ക്കാരിന്‍റെ കിസാന്‍ സ്കീമും സര്‍ക്കാരിനുള്ള കര്‍ഷകരുടെ പിന്തുണ ഉയര്‍ത്താന്‍ കാരണമായെന്നും സര്‍വ്വേ വ്യക്കമാക്കുന്നത്. രാജ്യത്തെ കര്‍ഷകരെ സാമ്പത്തികമായി സഹായിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ഇക്കഴിഞ്ഞ ഇടക്കാല ബഡ്ജറ്റിലായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്.

 ആശ്വാസ പദ്ധതി

ആശ്വാസ പദ്ധതി

രാജ്യത്തെ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ അക്കൗണ്ടില്‍ നേരിട്ട് നല്‍കുന്ന പദ്ധതിയാണിത്. പ്രധാനമന്ത്രിയായി മോദിയുടെ ജനപ്രീതി ഇടിഞ്ഞിട്ടില്ലെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത് 43 ശതമാനം പേരും മോദിയെ പിന്തുണയ്ക്കുന്നുണ്ട്.

 മോദി പ്രിയങ്കരന്‍

മോദി പ്രിയങ്കരന്‍

2014 ല്‍ ലോക്നീതി നടത്തിയ സര്‍വ്വേയില്‍ മോദിക്ക് ലഭിച്ചതിനെക്കാള്‍ ഉയര്‍ന്ന സ്കോറാണ് സര്‍വ്വേയില്‍ ലഭിച്ചത്. അതേസമയം ബാലക്കോട്ട് തിരിച്ചടിയെ കുറിച്ച് അറിവില്ലാത്ത 32 ശതമാനം പേര്‍ മാത്രമേ മോദിയെ പിന്തുണച്ച് എത്തിയുള്ളൂ.

 ബാലക്കോട്ട് തുണച്ചു

ബാലക്കോട്ട് തുണച്ചു

ബാലക്കോട്ട് തിരിച്ചടി മാത്രമല്ല കിസാന്‍ സമ്മാന്‍ പദ്ധതിയെ കുറിച്ചും പത്ത് ശതമാനം സംവരണത്തെ കുറിച്ചും കേള്‍ക്കാത്ത ജനങ്ങള്‍ മോദിയെ പിന്തുണയ്ക്കുന്നില്ലെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു. തൊഴിലില്ലായ്മ തന്നെയാണ് രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്നമായി സര്‍വ്വേയില്‍ ഉയര്‍ന്നു വന്നത്

 പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

കാശ്മീരിലെ തീവ്രവാദി ആക്രമണത്തോടെ കാര്യങ്ങളെല്ലാം കൈവിട്ടുപോയെന്നെ വിലയിരുത്തലിനെ ശരിവെക്കുന്നത് കൂടിയാണ് പുതിയ സർവേ ഫലം.കഴിഞ്ഞ മാസം ഫിബ്രവരി മുതല്‍ മോദി സര്‍ക്കാരിന്‍റെ ജനപ്രീതിയില്‍ കാര്യമായ ഉയര്‍ച്ച സംഭവിച്ചിട്ടുണ്ടെന്ന് നേരത്തേ തന്നെ പല സര്‍വ്വേകളും വ്യക്തമാക്കിയിരുന്നു.

 മോദി സര്‍ക്കാര്‍

മോദി സര്‍ക്കാര്‍

ഇന്ത്യാ ടുഡേ സര്‍വ്വേയില്‍ എന്‍ഡിഎയ്ക്ക് 237 സീറ്റുകളാണ് പ്രവചിച്ചത്. എബിപി-സി വോട്ടര്‍ സര്‍വ്വേ എന്‍ഡിഎയ്ക്ക് 233 സീറ്റുകളും ടൈംസ് നൗ സര്‍വ്വേ എന്‍ഡിഎയ്ക്ക് 252 സീറ്റുകളും പ്രവചിക്കുന്നുണ്ട്.

<strong>വീഡിയോയിലെ ശബ്ദം എംകെ രാഘവന്‍റേത് തന്നെ! എംകെ രാഘവനെ പൊളിച്ചടുക്കി ഷമ്മി തിലകന്‍</strong>വീഡിയോയിലെ ശബ്ദം എംകെ രാഘവന്‍റേത് തന്നെ! എംകെ രാഘവനെ പൊളിച്ചടുക്കി ഷമ്മി തിലകന്‍

<strong>കേരളത്തില്‍ പച്ച' കണ്ടാല്‍ പാകിസ്താന്‍ തീവ്രവാദം! കാശ്മീരില്‍ 'ബിജെപി താമര' പച്ചയായി!</strong>കേരളത്തില്‍ പച്ച' കണ്ടാല്‍ പാകിസ്താന്‍ തീവ്രവാദം! കാശ്മീരില്‍ 'ബിജെപി താമര' പച്ചയായി!

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
lokniti survey predicts modi govt details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X