ലോക്പാല്‍ ബില്‍ പാസായി
ദില്ലി: വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ലോക്പാല്‍ ബില്ലിന് പച്ചക്കൊടി. ഡിസംബര്‍ 18 ന് ലോക്‌സഭയിലും അംഗീകാരം ലഭിച്ചതോടെയാണ് ബില്‍ പാസായത്. ഡിസംബര്‍ 17 ചൊവ്വാഴ്ച രാജ്യസഭ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. ശബ്ദവോട്ടോടെയാണ് ലോക്ബാല്‍ ബില്‍ പാസാക്കിയത്. സമാജ് വാദി പാര്‍ട്ടി ബില്ലിനെ പിന്തുണച്ചില്ല
ഭേദഗതികളോടെയുള്ള ബില്ലാണ് സഭ പാസാക്കിയത്. 2011 ല്‍ ലോക്‌സഭ ബില്‍ അംഗീകരിച്ചിരുന്നു. രാജ്യത്തെ അഴിമതി കുറയ്ക്കുക ഭരണകൂടത്തെ സദാ നിരീക്ഷിയ്ക്കുന്ന ഒരു സംവിധാനം ഏര്‍പ്പെടുത്തുക എന്ന നിലയിലാണ് ലോക്പാല്‍ ബില്‍ ജനശ്രദ്ധ നേടുന്നത്.

എന്നാല്‍ ബില്ലിലെ പ്രധാനപ്പെട്ട പല വ്യവസ്ഥകളും ദേദഗതിചെയ്യപ്പെട്ടു കൊണ്ടാണ് അംഗീകരിച്ചത്. ഉച്ചയ്ക്ക 12.55 ഓടെയാണ് ലോക്പാല്‍ ബില്‍ പാസക്കുന്നത്. ലോക്പാല്‍ ബില്‍ പാസാക്കിയതിന് സര്‍ക്കാരിനോടും എംപിമാരോടുമുള്ള നന്ദി അണ്ണാഹസാരെ അറിയിച്ചു.
അണ്ണാ ഹസാരെയുടെ സമരവേദിയിലും ബില്‍ പാസക്കിയതിനെത്തുടര്‍ന്ന് പ്രവര്‍ത്തകള്‍ ആഹ്ളാദം പങ്കുവയ്ക്കുകയാണ്. റാലെഗാന്‍ സിദ്ധിയിലെ ഹസാരെയുടെ സമരവേദിയില്‍ മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ ബില്‍ അംഗീകരിച്ച വാര്‍ത്തയെ വരവേറ്റത്.ബില്‍ പാസാക്കാത്തതില്‍ പ്രതിഷേധിച്ച് ഡിസംബറിലാണ് അണ്ണാഹാസാരെ അനിഛ്സിതകാല നിരാഹാര സമരം ആരംഭിച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ നാഴികക്കല്ലായി മാറുന്ന ഒന്നാണ് ലോക്പാല്‍ ബില്‍












Click it and Unblock the Notifications