ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു
ദില്ലി: അഴിമതിക്കെതിരെയുള്ള ലോക്പാല്‍ ബില്‍ രാജ്യ സഭയില്‍ അവതരിപ്പിച്ചു. പാര്‍ലമെന്ററി കാര്യമന്ത്രി വി നാരണസ്വാമിയാണ് ബില്‍ അവതരിപ്പിച്ചത്.
2011 ല്‍ ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ സെലക്ട് കമ്മിറ്റിയുടെ 13 ഭേദഗതികളോടെയാണ് ഇപ്പോള്‍ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. 15 ഭേദഗതികളായിരുന്നു കമ്മിറ്റി മുന്നോട്ട് വച്ചിരുന്നത്. ഇതില്‍ രണ്ടെണ്ണം ഒഴിവാക്കിയിട്ടുണ്ട്.

പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്‍ അവതരിപ്പിച്ചത്. ആന്ധ്ര പ്രദേശ് വിഭജിക്കുന്നതിനെതിരെ സീമാന്ധ്ര പ്രദേശത്ത നിന്നുള്ള എംപിമാരുടെ പ്രതിഷേധവും ഉണ്ടായിരുന്നു. ഇതിനിടെ പ്രതിഷേധം ശക്തമായപ്പോള്‍ സഭാനടപടികള്‍ ഉച്ചക്ക് രണ്ടര വരെ നിര്‍ത്തി വച്ചു.
സെലക്ട് കമ്മിറ്റിയുടെ എല്ലാ ഭേദഗതികളോടും കൂടി വേണം ബില്‍ അവതരിപ്പിക്കാന്‍ എന്നായിരുന്നു ബിജെപിയുടേയും ഇടത് പാര്‍ട്ടികളുടേയും ആവശ്യം. ഇടത് പാര്‍ട്ടികളും ബിജെപിയും എന്തായാലും ബില്ലിനെ അംഗീകരിക്കുമെന്നാണ് സൂചന. ആറ് മണിക്കൂറാണ് ബില്ലിന് മേല്‍ ചര്‍ച്ചക്കുള്ള സമയം.
2011 ല്‍ ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. അതുകൊണ്ട് വീണ്ടും ലോക്സഭയുടെ പരിഗണനക്ക് വിടേണ്ടി വരും.
അണ്ണ ഹസാരെയുടെ സമരത്തെ തുടര്‍ന്നായിരുന്നു 2011 ല്‍ ലോക്സഭയില്‍ ലോക്പാല്‍ ബില്‍ പരിഗണനക്ക് വന്നത്. ലോക്സഭ പാസാക്കിയെങ്കിലും പുിന്നീട് ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ ഒന്നും ഉണ്ടായില്ല. ഹസാരെ ഇപ്പോള്‍ രണ്ടാം വട്ടം നിരാഹാരം തുടങ്ങിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ല് രാജ്യ സഭയില്‍ അവതരിപ്പിച്ചത്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications