കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: അഴിമതിക്കെതിരെയുള്ള ലോക്പാല്‍ ബില്‍ രാജ്യ സഭയില്‍ അവതരിപ്പിച്ചു. പാര്‍ലമെന്ററി കാര്യമന്ത്രി വി നാരണസ്വാമിയാണ് ബില്‍ അവതരിപ്പിച്ചത്.

2011 ല്‍ ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ സെലക്ട് കമ്മിറ്റിയുടെ 13 ഭേദഗതികളോടെയാണ് ഇപ്പോള്‍ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. 15 ഭേദഗതികളായിരുന്നു കമ്മിറ്റി മുന്നോട്ട് വച്ചിരുന്നത്. ഇതില്‍ രണ്ടെണ്ണം ഒഴിവാക്കിയിട്ടുണ്ട്.

Rajyasabha

പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്‍ അവതരിപ്പിച്ചത്. ആന്ധ്ര പ്രദേശ് വിഭജിക്കുന്നതിനെതിരെ സീമാന്ധ്ര പ്രദേശത്ത നിന്നുള്ള എംപിമാരുടെ പ്രതിഷേധവും ഉണ്ടായിരുന്നു. ഇതിനിടെ പ്രതിഷേധം ശക്തമായപ്പോള്‍ സഭാനടപടികള്‍ ഉച്ചക്ക് രണ്ടര വരെ നിര്‍ത്തി വച്ചു.

സെലക്ട് കമ്മിറ്റിയുടെ എല്ലാ ഭേദഗതികളോടും കൂടി വേണം ബില്‍ അവതരിപ്പിക്കാന്‍ എന്നായിരുന്നു ബിജെപിയുടേയും ഇടത് പാര്‍ട്ടികളുടേയും ആവശ്യം. ഇടത് പാര്‍ട്ടികളും ബിജെപിയും എന്തായാലും ബില്ലിനെ അംഗീകരിക്കുമെന്നാണ് സൂചന. ആറ് മണിക്കൂറാണ് ബില്ലിന് മേല്‍ ചര്‍ച്ചക്കുള്ള സമയം.

2011 ല്‍ ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. അതുകൊണ്ട് വീണ്ടും ലോക്‌സഭയുടെ പരിഗണനക്ക് വിടേണ്ടി വരും.

അണ്ണ ഹസാരെയുടെ സമരത്തെ തുടര്‍ന്നായിരുന്നു 2011 ല്‍ ലോക്‌സഭയില്‍ ലോക്പാല്‍ ബില്‍ പരിഗണനക്ക് വന്നത്. ലോക്‌സഭ പാസാക്കിയെങ്കിലും പുിന്നീട് ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ ഒന്നും ഉണ്ടായില്ല. ഹസാരെ ഇപ്പോള്‍ രണ്ടാം വട്ടം നിരാഹാരം തുടങ്ങിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ല് രാജ്യ സഭയില്‍ അവതരിപ്പിച്ചത്.

English summary
The Lokpal Bill, 2011, which seeks to provide for the establishment of the institution of an ombudsman to inquire into allegations of corruption against certain public functionaries, was tabled in the Rajya Sabha on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X