കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം തകര്‍ക്കാന്‍ മോദി ശ്രമിക്കുന്നു; അണ്ണാ ഹസാരെ പ്രധാനമന്ത്രിക്കെതിരെ, മറുപടി തന്നില്ല

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ഗാന്ധിയന്‍ അണ്ണാ ഹസാരെ. കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് നിരവധി തവണ കത്തെഴുതിയെങ്കിലും അദ്ദേഹം ഗൗനിച്ചില്ലെന്ന് ഹസാരെ കുറ്റപ്പെടുത്തി. ഏഴ് വര്‍ഷം മുമ്പ് യുപിഎ സര്‍ക്കാരിനെതിരെ ജനങ്ങളെ ഇളക്കി വിട്ട അണ്ണാ ഹസാരെ രാംലീല മൈതാനിയില്‍ വീണ്ടും അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയിരിക്കുകയാണ്.

Annahazare

മുമ്പ് നടന്ന സമരത്തില്‍ നിന്ന് നിരവധി വ്യത്യസ്തമായ കാര്യങ്ങള്‍ ഇത്തവണ ഹസാരെ നടത്തുന്ന സമരത്തില്‍ പ്രകടമാണ്. യുപിഎ സര്‍ക്കാരിനെതിരെ നടന്ന സമരത്തില്‍ ഹസാരെക്കൊപ്പം നിരവധി മധ്യവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അങ്ങനെയല്ല. ദരിദ്ര്യരും കര്‍ഷകരുമാണ് ഹസാരെക്കൊപ്പം കൂടുതല്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഹസാരെയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. അഴിമതിയും ലോക്പാലും മാത്രമല്ല ഇത്തവണ ഹസാരെ ഉന്നയിക്കുന്നത്, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍കൂടിയാണ്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രിക്ക് 43 കത്തുകള്‍ എഴുതിയെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് ഹസാരെ പറഞ്ഞു. കര്‍ഷകരുടെയും ദരിദ്ര ജനവിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എല്ലാ കത്തുകളും എഴുതിയത്. എന്നാല്‍ മറുപടിയുണ്ടായില്ല. നിലവിലെ സമരം പൊളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അണ്ണാ ഹസാരെ കുറ്റപ്പെടുത്തി.

സമരത്തിലേക്ക് ജനങ്ങള്‍ എത്താതിരിക്കാന്‍ നരേന്ദ്ര മോദി ട്രെയിനുകളും ബസുകളും റദ്ദാക്കി. നിരവധി പോലീസിനെയാണ് വിന്യസിച്ചിരിക്കുന്നത്. ഇത് സമാധാന സമരമാണ്. ഇന്ത്യ പാകിസ്താന്‍ യുദ്ധമല്ല. യുദ്ധത്തിന് സമാനമായിട്ടാണ് സര്‍ക്കാര്‍ കാര്യങ്ങളെ സമീപിക്കുന്നത്. കര്‍ഷകര്‍ സമരത്തിനെത്തിയത് വളരെ പ്രയാസങ്ങള്‍ സഹിച്ചാണെന്നും അണ്ണാ ഹസാരെ പറഞ്ഞു.

ലോക്പാല്‍ നടപ്പാക്കാതെ സമരം അവസാനിപ്പിക്കില്ല. ബില്ല് പാര്‍ലമെന്റ് പാസാക്കിയതാണ്. വേണ്ടി വന്നാല്‍ മരണം വരെ സമരം ചെയ്യുമെന്നും ഹസാരെ പറഞ്ഞു. നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിരവധി സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയും സമരത്തിലില്ല എന്നത് ശ്രദ്ധേയമാണ്.

English summary
Anna Hazare attack Narendra Modi; He hadn't respond to 43 letters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X