ലോക്പാൽ;കേന്ദ്രം വാക്ക് പാലിച്ചില്ല... അണ്ണാ ഹസാരെ വീണ്ടും നിരാഹാര സമരത്തിനൊരുങ്ങുന്നു!!
ദില്ലി: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹകാരെ വീണ്ടും നിരാഹാര സമരത്തിനൊരുങ്ങുന്നു. ലോക്പാൽ നിയമനം നടത്താത്തതിൽ പ്രതിഷേധിച്ചാണ് വീണ്ടും സമരവുമായി അണ്ണാ ഹസാരെ എത്തുന്നത്. ജനുവരി 30 മുതലാണ് അണ്ണാ ഹസാരെ നിരാഹാര സമരത്തിനൊരുങ്ങുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ അദ്ദേഹം നിരാഹാര സമരത്തിനൊരുങ്ങിയിരുന്നു. എന്നാൽ ലോക്പാൽ നിയമനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാൻ തയാറാണെന്നു സർക്കാർ അറിയിച്ചതിനെ തുടർന്ന് സമരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. നിരാഹാരം ആരംഭിക്കാനിരിക്കെ, കേന്ദ്രത്തിന്റെയും മഹാരാഷ്ട്ര സർക്കാന്റെയും പ്രതിനിധിയായി മന്ത്രി ഗിരിഷ് മഹാജനും ഹസാരെയെ സന്ദർശിക്കുകയായിരുന്നു.

കേന്ദ്ര സർക്കാർ ലോക്പാൽ നിയമനം നടത്തിയില്ലെങ്കിൽ ജനുവരി 30 മുതൽ നിരാഹാര സമരം ആരംഭിക്കുമെന്ന് അദ്ദേഹം നേരത്തെ തന്നെ അറിയിച്ചിരുന്നു. ലോക്പാൽ ബില്ലുമായി ബന്ധപ്പെട്ട് സർക്കാർ നടപടികളെടുക്കുകയോ, വാഗ്ദാനങ്ങൾ പാലിക്കുകയോ ചെയ്യാതിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും സമരവുമായി ഹസാരെ രംഗത്തിറങ്ങുന്നത്.












Click it and Unblock the Notifications