കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണ വേണം: അമിത് ഷാ ബാബാ രാംദേവിനെ സന്ദര്‍ശിച്ചു

  • By Desk
Google Oneindia Malayalam News

ദില്ലി: 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ തേടി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യോഗാ ഗുരു ബാബാ രാംദേവിനെ സന്ദര്‍ശിച്ചു. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി നേതാക്കള്‍ നടത്തുന്ന 'സംബര്‍ക്ക് ഫോര്‍ സാമര്‍ത്തന്‍'' ക്യാംപയിന്റെ ഭാഗമായിട്ടാണ് അമിത് ഷായുടെ സന്ദര്‍ശനം. ഞാന്‍ വന്നത് ബാബാ രാംദേവിന്റെ പിന്തുണ തേടിയാണ്. ഞാന്‍ പറഞ്ഞതൊക്കെ അദ്ദേഹം വളരെ ശ്രദ്ധാപൂര്‍വ്വം കേട്ടു.

ഞങ്ങളുടെ പദ്ധതികളെക്കുറിച്ചുള്ള എഴുത്തും രാംദേവിന് നല്‍കിയെന്ന് കുടിക്കാഴ്ച്ചക്ക് ശേഷം അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു. ബാബാ രാംദേവിന്റെ സഹായം നേടാനായാല്‍ അദ്ദേഹത്തിന്റെ കോടിക്കണക്കിന് അണികളുടെ പിന്തുണയും നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

baba-ramdev-amit-shah

പ്രമുഖ വ്യക്തിത്വങ്ങളുടെ പിന്തുണ തേടിയുള്ള സംബര്‍ക്ക് ഓഫ് സാമര്‍ത്തന്‍ ക്യാപയിന്റെ ഭാഗമായി താനുള്‍പ്പടേയുള്ള ഓരോ നേതാക്കളും 50 പ്രമുഖരെ നേരില്‍ കാണും. കൂടിക്കാഴ്ച്ചക്ക് ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കും. 2014 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായും ഇത്തരത്തില്‍ പ്രമുഖ വ്യക്തിത്വങ്ങളുടെ പിന്തുണ പാര്‍ട്ടി തേടിയിരുന്നു. അതിന്റെ ഭാഗമായി ഒരു ലക്ഷത്തോളം പ്രമുഖ വ്യക്തിത്വങ്ങളേയും കുറഞ്ഞത് ഒരു കോടിയോളം വീടുകളിലും പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശനം നടത്തിയെന്നും അമിത് ഷാ പറഞ്ഞു.

മുന്‍ ആര്‍മി ചീഫ് ജനറല്‍ ധല്‍ബര്‍ സുഹാഗ്, ഭരണഘടനാ വിദഗ്ദ്ധന്‍ സുഭാഷ് കശ്യപ്, ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് എന്നിവരുമായി അമിത് ഷാ ഇതിനോടകം തന്നെ കൂടിക്കാഴ്ച്ച നടത്തിക്കഴിഞ്ഞു. അമിത് ഷായോടൊപ്പം മാധ്യമങ്ങളെ കണ്ട് ബാബാ രാംദേവി കഴിഞ്ഞ നാല് വര്‍ഷങ്ങളായുള്ള നരേദ്ര മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തുകയും ചെയ്തു.

English summary
Loksabha election 2019: BJP President Amit Shah met Baba Ramdev.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X