കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പിച്ച് ബിജെപി; പുതിയ സഖ്യകക്ഷികള്‍ക്കായി നെട്ടോട്ടം

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. മെയ് 19 ന് ഏഴാഘട്ടത്തില്‍ 59 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാല്‍ പിന്നെ മൂന്നാം നാള്‍ മെയ് 23 ന് ജനവിധി എന്തെന്ന് അറിയാന്‍ കഴിയും. ഫലത്തില്‍ വരാനുള്ള എല്ലാം സധ്യതകളേയും മുന്‍കൂട്ടി കണ്ട് കൂട്ടിയും കുറച്ചുമുള്ള കണക്ക് കൂട്ടലിലാണ് എല്ലാം രാഷ്ട്രീയ പാര്‍ട്ടികളും.

<strong>വെടിയേല്‍ക്കാതിരിക്കാന്‍ പട്ടാളക്കാരെ എണ്ണതേപ്പിച്ച് വിടണം; മേഘ സിദ്ധാന്തത്തില്‍ മോദിക് ട്രോള്‍ പൂരം</strong>വെടിയേല്‍ക്കാതിരിക്കാന്‍ പട്ടാളക്കാരെ എണ്ണതേപ്പിച്ച് വിടണം; മേഘ സിദ്ധാന്തത്തില്‍ മോദിക് ട്രോള്‍ പൂരം

തനിച്ച് കേവല ഭൂരിപക്ഷം നേടാന്‍ കഴിയുമെന്ന പ്രതീക്ഷ നിലവിലെ സാഹചര്യത്തില്‍ എന്തായാലും കോണ്‍ഗ്രസിനോ യുപിഎ സഖ്യത്തിനോ ഇല്ല. പ്രാദേശിക കക്ഷികളുടെ നിലപാടിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ. മറുവശത്ത് ബിജെപിയും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നു പോവുന്നതെന്ന് വ്യക്തമാണ്.

തിരഞ്ഞെടുപ്പിന്‍റെ തുടക്കത്തില്‍

തിരഞ്ഞെടുപ്പിന്‍റെ തുടക്കത്തില്‍

തിരഞ്ഞെടുപ്പിന്‍റെ തുടക്കത്തില്‍ വലിയ ആത്മവിശ്വാസമായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്. തനിച്ച് കേവല ഭൂരിപക്ഷം നേടാന്‍ കഴിയുമെന്ന് പല ബിജെപി നേതാക്കളും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തോട് അടുക്കുമ്പോള്‍ തുടക്കത്തിലെ പ്രതീക്ഷ ബിജെപിക്ക് നഷ്ടപ്പെട്ടുവെന്നാണ് അവരുടെ തന്നെ ചില നേതാക്കളുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്.

റാം മാധവ്

റാം മാധവ്

ഘടകകക്ഷികളുടെ സഹായത്തോടെ എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി റാം മാധവ് കഴിഞ്ഞ ദിവസം പറഞ്ഞത്. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ വളരെ സന്തോഷം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസിഎസില്‍ നിന്ന് ബിജെപിയിലെത്തിയ റാം മാധവിന്‍റെ വിലയിരുത്തല്‍ സംഘത്തിന്‍റെ കൂടി വിലയിരുത്തലായാണ് കണക്കാക്കുന്നത്.

ശിവസേനയും

ശിവസേനയും

റാം മാധവിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്ന അഭിപ്രായവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്തും രംഗത്ത് എത്തിയിരുന്നു. സഖ്യ കക്ഷികളുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും മോദി തന്നെയായിരിക്കും പ്രധാനമന്ത്രിയെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം.

അരുണ്‍ ജയ്റ്റ്ലിയും

അരുണ്‍ ജയ്റ്റ്ലിയും

ഇതിനൊക്കെ പിന്നലെയാണ് സീറ്റ് എണ്ണത്തില്‍ ബിജെപിക്ക് 2014 ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന സൂചനയുമായി അരുണ്‍ ജയ്റ്റ്ലിയും രംഗത്ത് എത്തിയത്. ബുധനാഴ്ച്ച രാവിലെ ക്രൈസ്തവ സഭാ നേതാക്കളുമായുള്ള യോഗത്തിലാണ് മറ്റുകക്ഷികളുടെ സഹായത്തോടെ ബിജെപിക്ക് സര്‍ക്കാറുണ്ടാക്കാന്‍ സാധിക്കുമെന്ന് ജയ്റ്റ്ലി പറഞ്ഞത്.

2014ല്‍

2014ല്‍

2014ല്‍ അഞ്ച് സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റും മറ്റ് പലയിടത്തും 80 ശതമാനത്തിലധികം സീറ്റും ബിജെപിയും സഖ്യകക്ഷികളും കൂടി നേടിയിരുന്നു. എന്നാല്‍ ഇത്തവണ പലയിടത്തും രൂപീകരിക്കപ്പെട്ട ബിജെപി വിരുദ്ധ സഖ്യങ്ങള്‍ കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തല്‍ സജീവമാണ്.

55ല്‍ കൂടുതല്‍ കിട്ടില്ല

55ല്‍ കൂടുതല്‍ കിട്ടില്ല

ഉത്തര്‍പ്രദേശിലെ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി മാഹാസഖ്യം, ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് നടത്തിയ തിരിച്ചു വരവ്, കര്‍ഷകരുടെ പ്രശ്നങ്ങല്‍ എന്നിവയെല്ലാം ഇത്തവണ ബിജെപിക്ക് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. യുപിയില്‍ 55ല്‍ കൂടുതല്‍ സീറ്റുകള്‍ നേടാനാകില്ലെന്നാണ് അവരുടെ തന്നെ ആഭ്യന്തര വിലയിരുത്തല്‍

പുതിയ സഖ്യകക്ഷികളെ

പുതിയ സഖ്യകക്ഷികളെ

കേവല ഭൂരിപക്ഷ തികയ്ക്കാന്‍ കഴിഞ്ഞേക്കില്ലെന്ന സൂചനകള്‍ ശക്തമായതോടെ പുതിയ സഖ്യകക്ഷികളെ കണ്ടെത്താനുള്ള ശക്തമായ നീക്കങ്ങളാണ് ബിജെപി ഇപ്പോള്‍ നടത്തുന്നത്. വാജ്പേയിയുടെ കാലത്ത് ഏറ്റവും നന്നായി സഖ്യ സര്‍ക്കാരിനെ നയിച്ച പാരമ്പര്യമുള്ള പാര്‍ട്ടിയാണ് ബിജെപിയെന്ന നരേന്ദ്ര മോദിയുടെ പ്രസംഗവും വിരല്‍ ചൂണ്ടുന്നത് അതിലേക്കാണ്.

മോദി നടത്തിയ പരാമര്‍ശങ്ങള്‍

മോദി നടത്തിയ പരാമര്‍ശങ്ങള്‍

തൃണമൂല്‍ കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ച് മോദി നടത്തിയ പരാമര്‍ശങ്ങള്‍ ഇതിനകം ശ്രദ്ധ നേടിയിരുന്നു. ഫെഡറല്‍ മുന്നണി രൂപീകരണവുമായി മുന്നോട്ടുപോകുന്ന കെ ചന്ദ്രശേഖര റാവുവിനേയും ബിജെപി ലക്ഷ്യം വെക്കുന്നുണ്ട്. ആന്ധ്രപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുമായി നേരത്തെ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തന്ത്രം

തന്ത്രം

തമിഴ്നാട്ടില്‍ എഐഎഡിഎംകെയുമായി സഖ്യം ചേര്‍ന്നാണ് ഇത്തവണ മത്സരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചെറുകക്ഷികളുമായി നേരത്തെ തന്നെ ബിജെപി ധാരണകള്‍ തയ്യാറാക്കിയിട്ടുണ്ട്. പാര്‍ട്ടിക്കോ മുന്നണിക്കോ കേവലഭൂരപക്ഷം തികയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ എന്ത് വിലകൊടുത്തും അധികാരം നിലനിര്‍ത്താനുള്ള തന്ത്രമാണ് ബിജെപി അണിയറയില്‍ ഒരുക്കുന്നത്.

മറുവശത്ത്

മറുവശത്ത്

അതേസമയം ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്ന സാഹചര്യം മുന്‍കൂട്ടി കണ്ടുള്ള നീക്കങ്ങളാണ് മറുവശത്ത് പ്രതിപക്ഷം നടത്തുന്നത്. പ്രതിപക്ഷ നിരയിലെ 21 പാര്‍ട്ടികള്‍ ഏഴാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാന്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ട്.

English summary
Loksabha Election 2019-bjp seeks new ally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X