കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭാ തിരഞ്ഞെടുപ്പ്: 22 സംസ്ഥാനങ്ങളിൽ ഒറ്റഘട്ടം, കേരളവും ആന്ധ്രയും ഗുജറാത്തും ഒറ്റഘട്ടത്തിൽ!!

Google Oneindia Malayalam News

ദില്ലി: 2019 ഏപ്രിൽ 11 മുതൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളം ഉൾപ്പെടെ 22 സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും. കേരളത്തിന് പുറമേ ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാണ, ഹിമാചൽ പ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും ആദ്യ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക.

രണ്ട് പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യമില്ല: ശൂന്യമായ ആദ്യ പേജുമായി കശ്മീരിലെ പത്രങ്ങൾ, പ്രതിഷേധം!!രണ്ട് പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യമില്ല: ശൂന്യമായ ആദ്യ പേജുമായി കശ്മീരിലെ പത്രങ്ങൾ, പ്രതിഷേധം!!

നാഗാലാൻഡ്, സിക്കിം, തെലങ്കാന, തമിഴ്നാട്, ഉത്തരാഖണ്ഡ്, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങൾക്ക് പുറമേ കേന്ദ്രഭരണ പ്രദേശങ്ങളായ ആൻമാൻ നിക്കോബാർ, ദാദ്രാ നഗർഹവേലി, ദാമൻ ദിയൂ, ലക്ഷദ്വീപ്, ദില്ലി, പോണ്ടിച്ചേരി എന്നിവിടങ്ങളിലും ഒറ്റഘട്ടമായാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

voting2-15

ദില്ലിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് ലോക്സഭാ- നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിച്ചത്. ജൂൺ മൂന്നിന് നിലവിലെ ലോകാസഭയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പ്രഖ്യാപനം. ലോക്സഭാ തിരഞ്ഞെടുപ്പിന് പുറമേ ആന്ധ്രപ്രദേശ്, ഒഡിഷ, സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയ്യതിയും കമ്മീഷൻ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം നടന്നതോടെ രാജ്യത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവിൽ വന്നിട്ടുണ്ട്.

English summary
loksabha election 2019 dates 22 states going in single phase in loksabha election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X