കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി നൂറ് കണക്കിന് ക്ഷേത്രങ്ങള്‍ നശിപ്പിച്ചു; ആധുനിക ഔറംഗസേബെന്ന് കോണ്‍ഗ്രസ് നേതാവ്

Google Oneindia Malayalam News

Recommended Video

cmsvideo
    'നിങ്ങളൊരു മുഖ്യമന്ത്രിയും മോദി ഈ രാജ്യത്തെ പ്രധാനമന്ത്രിയുമാണ്'

    Newest First Oldest First
    7:06 PM, 8 May

    ബിജെപിയുമായി നേരിട്ട് പോരാട്ടം നടക്കുന്ന ഇടങ്ങളിൽ പ്രചാരണത്തിന് പോകാതെ മറ്റിടങ്ങളിൽ പ്രചാരണം നടത്തി പ്രിയങ്കയും രാഹുലും സമയം കളയുകയാണെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ വിമർശനം.
    5:52 PM, 8 May

    കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ്‌ റോബര്‍ട്ട്‌ വദ്ര അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ ജയിലഴിക്കുള്ളിലാവുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. വദ്രയുടെ പേരെടുത്ത്‌ പറയാതെയായിരുന്നു മോദിയുടെ പ്രസ്‌താവന.
    5:52 PM, 8 May

    പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെയും കൂട്ടുകെട്ടില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ന്നെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം
    5:51 PM, 8 May

    കോൺഗ്രസ് നേതാക്കൾ തന്നെ നിരന്തരം അധിക്ഷേപിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് നേതാക്കൾ എന്നെ കുരങ്ങനെന്നും ഹിറ്റ്ലറെന്നും മുസ്സോളിനിയെന്നും വിളിച്ച് നിരന്തരം അധിക്ഷേപിക്കുന്നു. അവരുടെ നിഘണ്ടുവിൽ സ്നേഹത്തിന്റെ അർത്ഥം ഇതൊക്കെയാണോ എന്നും മോദി.
    3:29 PM, 8 May

    ഔറംഗസേബിന്റെ ഭരണകാലത്ത്‌ പോലും തകര്‍ക്കാന്‍ കഴിയാഞ്ഞ ക്ഷേത്രങ്ങളാണ്‌ ഇപ്പോള്‍ തകര്‍ത്തിരിക്കുന്നതെന്നും കോണ്‍ഗ്രസ്
    3:28 PM, 8 May

    വരാണസിയിലെത്തിയപ്പോള്‍ നൂറുകണക്കിന്‌ ക്ഷേത്രങ്ങളാണ്‌ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടതെന്ന് സഞ്ജയ് നിരുപം
    3:19 PM, 8 May

    മോദി വരാണസിയില്‍ നൂറുകണക്കിന്‌ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു. ആധുനികലോകത്തെ ഔറംഗസേബ്‌ ആണ് നരേന്ദ്രമോദിയെന്നും കോണ്‍ഗ്രസ്‌ നേതാവ്‌ സഞ്‌ജയ്‌ നിരുപം
    2:30 PM, 8 May

    പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ അരവിന്ദ് കെജ്രിവാള്‍
    2:29 PM, 8 May

    നരേന്ദ്ര മോദി ഹരിയാണയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍
    2:27 PM, 8 May

    ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി
    11:34 AM, 8 May

    വാരണാസിയിലെ പത്രിക തള്ളിയതിനെതിരെയാണ് തേജ് ബഹദൂര്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി വീണ്ടും നാളെ പരിഗണിക്കും
    11:33 AM, 8 May

    മുന്‍ സൈനികന്‍ തേജ് ബഹദൂര്‍ യാദവിന്‍റെ ഹര്‍ജിയില്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി.
    11:33 AM, 8 May

    തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. മോദിക്കും അമിത് ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെയായിരുന്നു കോണ്‍ഗ്രസിന്‍റെ ഹാര്‍ജി.
    10:58 AM, 8 May

    സുപ്രീം കോടതിയില്‍ രാഹുല്‍ ഗാന്ധി പുതിയ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു
    10:56 AM, 8 May

    കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതി പറഞ്ഞുവെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞത്
    10:21 AM, 8 May

    രാജീവ്‌ ഗാന്ധിയെക്കുറിച്ചുള്ള തന്റെ പ്രസ്‌താവന സത്യമല്ലെന്ന്‌ കോണ്‍ഗ്രസിലെ ഓരാള്‍ പോലും പറഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി
    10:21 AM, 8 May

    രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് നരേന്ദ്ര മോദി. സത്യം കേള്‍ക്കുമ്പോള്‍ കോണ്‍ഗ്രസ്‌ എന്തിനാണ്‌ അസ്വസ്ഥരാകുന്നതെന്ന്‌ മനസ്സിലാകുന്നില്ലെന്നും പ്രധാനമന്ത്രി.
    10:08 AM, 8 May

    ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ 168 ബൂത്തുകളിലെ വോട്ടെടുപ്പ് റദ്ദാക്കി
    10:05 AM, 8 May

    മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് തേജ് ബഹാദൂറിന് വേണ്ടി ഹാജരാവന്നത്
    10:05 AM, 8 May

    വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നൽകിയ നാമനിർദ്ദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതിനെതിരെ മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
    10:03 AM, 8 May

    പ്രധാനമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ് കടുംപിടുത്തം നടത്തില്ല. നരേന്ദ്രമോദിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുക എന്നതിനാകും ആദ്യ പരിഗണനയെന്ന് കോണ്‍ഗ്രസ്
    10:03 AM, 8 May

    കേന്ദ്രത്തില്‍ തൂക്ക് സഭ വന്നാൽ ബിജെപിയെ എതിർക്കുന്ന 21 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി രാഷ്ട്രപതിയെ സമീപിച്ചേക്കും എന്നാണ് സൂചന.
    8:14 AM, 8 May

    ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ 168 ബൂത്തുകളിലെ വോട്ടെടുപ്പ് റദ്ദാക്കി. റീ പോളിങ് മെയ് 12ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
    8:13 AM, 8 May

    നരേന്ദ്രമോദിക്കാവശ്യം ജനാധിപത്യത്തിന്റെ മുഖത്തടിയാണെന്നായിരുന്നു മോദിക്കുള്ള മമതയുടെ മറുപടി
    8:11 AM, 8 May

    തന്റെ വാഹനവ്യൂഹത്തിന്‌ നേരെ ജയ്‌ ശ്രീറാം മുദ്രാവാക്യം വിളിച്ച യുവാക്കളെ മമത ശാസിച്ചതിനെ തുടര്‍ന്ന് ജയ്​ ശ്രീരാം എന്ന്​ വിളിച്ചതിന്​ മമത തന്നെ അറസ്റ്റ്​ ചെയ്യുമോ എന്ന് കഴിഞ്ഞദിവസം മോദി ചോദിച്ചിരുന്നു.

     modi

    ദില്ലി: ത‍ൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വാരാജ്. മമത ബാനര്‍ജിയുടെ പ്രസ്തവാനകള്‍ എല്ലാം അതിരുകളും ലംഘിക്കുകയാണെന്ന് സുഷമ സ്വരാജ് വിമര്‍ശിച്ചു.

    നരേന്ദ്രമോദിക്കാവശ്യം ജനാധിപത്യത്തിന്റെ മുഖത്തടിയാണെന്ന് മമത ബാനർജിയുടെ പരമാര്‍ശമാണ് മന്ത്രിയെ പ്രകോപിച്ചിച്ചത്. 'മമതാ ജീ.. നിങ്ങള്‍ എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു. നിങ്ങള്‍ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയും നരേന്ദ്ര മോദി ഈ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുമാണ്. ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ക്ക് തമ്മില്‍ സംസാരിക്കേണ്ടി വരും. നാളെ നമ്മള്‍ സൗഹൃദത്തിലും ആകേണ്ടി വരും, അപ്പോള്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നേണ്ടതില്ലെന്നും സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.

    തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ചൂടേറിയ വാര്‍ത്തകളുടെ തത്സമയ അപ്ഡേഷനുകള്‍ക്കായി വണ്‍ ഇന്ത്യയോടൊപ്പം ചേരൂ..

    English summary
    loksabha election 2019-live updates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X