Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാനാര്‍ത്ഥികള്‍ക്കായി ആപ്പ് ഇറക്കി 'ആപ്പിലായി' ബിജെപി; ശക്തി ആപ്പുമായി കോണ്‍ഗ്രസിന്‍റെ മറുപണി

ദില്ലി: നവസാങ്കേതിക വിദ്യകളേയും ഡിജിറ്റല്‍ മാധ്യമങ്ങളേയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അതിവിദഗ്ദ്ധമായി ഉപയോഗിക്കുന്നതില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ അപേക്ഷിച്ച് ബിജെപിയാണ് ഒരു പടി മുന്നില്‍ നില്‍ക്കുന്നത്. സുസജ്ജമായ ഐടി സെല്ലിന് പുറമെ നമോ ആപ്പ് വഴിയും ബിജെപി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.

സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണം 2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തില്‍ നിര്‍ണ്ണായകമാവുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ചാണ് 2019ലെ തിരഞ്ഞെടുപ്പിലും 'ആപ്പ്' വഴിയുള്ള തന്ത്രങ്ങള്‍ക്ക് ബിജെപി രൂപം കൊടുത്തത്. എന്നാല്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇറക്കിയ ആപ്പ് ബിജെപിയെ 'ആപ്പിലാക്കുന്നതാണ്' ഇപ്പോള്‍ കാണുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

നമോ ആപ്പ്

നമോ ആപ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ നിങ്ങളുടെ മണ്ഡലത്തിലെ 3 ജനകീയ ബിജെപി നേതാക്കളെ നിര്‍ദ്ദേശിക്കു എന്ന ചോദ്യവുമായി രംഗത്തിറക്കിയ നമോ ആപ്പ് ആണ് ബിജെപിക്ക് ശരിക്കും 'ആപ്പ്' ആയിരിക്കുന്നത്.

ബിജെപിക്ക് തലവേദന

ബിജെപിക്ക് തലവേദന

ആപ്പ് വഴി ഒരേ മണ്ഡലത്തില്‍ നിന്ന് കൂടുതല്‍ പേരുകള്‍ മുന്നോട്ടു വരികയും ഇതില്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന കിട്ടുകയും ചെയ്യുന്നതോടെ നിലവിലുള്ള എംപിമാരുടെ സ്ഥിതി പരുങ്ങലിലാവുന്നതുമാണ് ബിജെപിക്ക് തലവേദനയാവുന്നത്.

ഗ്രൂപ്പ് തിരിഞ്ഞ് പ്രവര്‍ത്തനം

ഗ്രൂപ്പ് തിരിഞ്ഞ് പ്രവര്‍ത്തനം

സ്ഥാനാര്‍ത്ഥി മോഹികളായ നേതാക്കള്‍ ഗ്രൂപ്പ് തിരിഞ്ഞ് പ്രവര്‍ത്തിക്കുന്നതും പാര്‍ട്ടിക്ക് തിരിച്ചടിയായി. നമോ ആപ്പില്‍ പീപ്പിള്‍സ് പള്‍സ് എന്ന പേരില്‍ നടത്തുന്ന സര്‍വ്വേയിലൂടെയാണ് മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ വികാരം അറിഞ്ഞ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്താനായിരുന്നു ബിജെപിയുടെ നീക്കം.

പ്രത്യേക താല്‍പര്യം

പ്രത്യേക താല്‍പര്യം

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിടുന്ന പലവിധ ചോദ്യങ്ങള്‍ക്കൊപ്പമാണ് മണ്ഡലത്തിലെ 3 ജനകീയ നേതാക്കളെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും പ്രത്യേക താല്‍പര്യപ്രകാരമാണ് ഇത്തരത്തിലൊരു സര്‍വ്വെ.

ഉത്തരേന്ത്യയില്‍

ഉത്തരേന്ത്യയില്‍

സമീപകാലത്ത് ബിജെപിക്ക് അധികാരം നഷ്ടമാവുകയും പ്രതിപക്ഷ നീക്കങ്ങള്‍ സജീവമാകുകയും ചെയ്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് നിലവില്‍ ബിജെപിക്ക് ഏറ്റവുമധികം എംപിമാരുള്ളത്.

എളുപ്പമാര്‍ഗം

എളുപ്പമാര്‍ഗം

അധികാരം നിലനിര്‍ത്തണമെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പിലും ഈ മണ്ഡലങ്ങള്‍ നിര്‍ണായകമാവുമെന്നതിനാല്‍ വിജയസാധ്യത മാത്രമാണ് നേതൃത്വം നോക്കുന്നത്. അത് കണ്ടെത്താനുള്ള എളുപ്പമാര്‍ഗമായിട്ടാണ് ആപ്പ് വിലിയിരുത്തപ്പെടുന്നത്.

ആശയവിനിമയം

ആശയവിനിമയം

ഇതിനു പുറമെ ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിനു സമാന്തരമായി എംപിമാരുമായി നേരിട്ടുള്ള ആശയവിനിമയത്തിനും മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തുടക്കമിട്ടിരുന്നു. ഓരോ സംസ്ഥാനത്തിന്റെ നിലവിലെ സ്ഥിതി മനസ്സിലാക്കാനായിരുന്നു ഈ ആശയവിനിമയം.

മറുവശത്ത്

മറുവശത്ത്

മറുവശത്ത് കോണ്‍ഗ്രസും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ആപ്പുമായി രംഗത്ത് ഇറങ്ങിയിട്ടുണ്ട്. എഐസിസി ഡാറ്റാ അനലറ്റിക്സ് വിഭാഗം ശക്തി എന്ന പേരിലാണ് കോണ്‍ഗ്രസ് പുതിയ ആപ്പ് അവതരിപ്പിക്കുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും വിജയകരമായി നടപ്പാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ആപ്പ് ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്

ശക്തി പദ്ധതി

ശക്തി പദ്ധതി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ് ശക്തി പദ്ധതിക്ക് പിന്നില്‍. തിരിച്ചറിയല്‍ കാര്‍ഡുള്ള ആര്‍ക്കും എളുപ്പത്തില്‍ പദ്ധതിയുടെ ഭാഗമാകാം. ആദ്യഘട്ടത്തില്‍ നേതാക്കള്‍ക്കും രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കും.

ആപ്പ് വിജയകരം

ആപ്പ് വിജയകരം

ഇതിലൂടെ നേതാക്കള്‍ക്കും താഴെക്കിടയിലുള്ള പ്രവര്‍ത്തകര്‍ക്കുമിടയില്‍ ആശയ വിനിമയം വളരെ എളുപ്പത്തില്‍ സാധ്യമാവും. ഓരോ പ്രദേശങ്ങളേയും ബാധിക്കുന്ന നിര്‍ണ്ണായക വിഷയങ്ങളില്‍ പ്രവര്‍ത്തകരുടെ അഭിപ്രായം കൂടി തേടിയ ശേഷം പാര്‍ട്ടി നേതൃത്വത്തിന് തീരുമാനമെടുക്കാം. രാജസ്ഥാനിലും മധ്യപ്രദേശിലും ശക്തി ആപ്പ് വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നു.

കേരളത്തിലും

കേരളത്തിലും

ഇരു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റ് ഉപയോഗം വളരെ ഉയര്‍ന്നു നില്‍ക്കുന്ന കേരളത്തിലും പദ്ധതി വിജയകരമായി നടപ്പിലാക്കാം എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി തന്നെ മറ്റു സംസ്ഥാനങ്ങളിലും ആപ്പ് അവതരിപ്പിക്കും.

ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ്

ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ്

ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഓണ്‍ലൈന്‍ അഗത്വം വഴി പാര്‍ട്ടിയിലേക്ക് എത്തുന്ന യുവജനങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ആപ്പിന്റെ അടിസ്ഥാന ലക്ഷ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+