കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരാട്ടിനും മനംമാറ്റം; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം നിര്‍ണ്ണായകം, മൂന്നാംമുന്നണിയില്ല

  • By Rajendran
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയിലെ അഭിപ്രായ ഭിന്നതക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കോണ്‍ഗ്രസ് സഹകരണമാവാമെന്ന് യെച്ചൂരി പക്ഷം വാദിക്കുമ്പോള്‍ കാരാട്ട് പക്ഷം ആ നീക്കങ്ങളെ ശക്തമായി എതിര്‍ത്തു പോരുകയായിരുന്നു. കോണ്‍ഗ്രസ് ഉപ്പടേയുള്ള ബൂര്‍ഷ്വാ പാര്‍ടികളുമായി സഖ്യമോ മുന്നണിയോ വേണ്ടങ്കിലും 2014 മാതൃകയില്‍ കോണ്‍ഗ്രസിനെ പുറത്തു നിന്ന് പിന്തുണയ്ക്കാം എന്നായിരുന്നു യെച്ചൂരി ലൈന്‍.

അതേസമയം കോണ്‍ഗ്രസുമായി സഖ്യമോ മുന്നണിയോ പാടില്ലെന്ന് മാത്രമല്ല രാഷ്ട്രീയ ധാരണയും വേണ്ടെന്നായിരുന്നു കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായി കാരാട്ട് മുന്നോട്ടുവെച്ച ഭൂരിപക്ഷ രേഖ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ കോണ്‍ഗ്രസ്സിനെ കുറിച്ചുള്ള തന്റെ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ് പ്രകാശ് കാരാട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ മാറ്റിനിര്‍ത്തി ബിജെപിയിെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നാണ് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കുവൈത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി വിരുദ്ധം

ബിജെപി വിരുദ്ധം

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മൂന്നാം മുന്നണിക്ക് പ്രസക്തിയില്ല. അത്തരമൊരു നീക്കത്തിന് സിപിഎം തയ്യാറാകില്ല. പ്രാദേശികാടിസ്ഥാനത്തില്‍ ബിജെപി വിരുദ്ധ കക്ഷികളുമായി സഖ്യം രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും കരാട്ട് വ്യക്തമാക്കി.

കോണ്‍ഗ്രസുമായി സഖ്യം

കോണ്‍ഗ്രസുമായി സഖ്യം

മഹാരാഷ്ട്ര, ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് സാധ്യതയുള്ളതായും പ്രകാശ് കാരാട്ട് സൂചന നല്‍കി. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും ശക്തിയുള്ള പാര്‍ട്ടികളാണ്. ചില സീറ്റുകളിലെങ്കിലും വിജയത്തെ നിര്‍ണ്ണയിക്കാന്‍ സിപിഎമ്മിന് കഴിയും.

തെറ്റില്ല

തെറ്റില്ല

പലസംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നിര്‍ണായക ശക്തിയാണ്. ചിലയിടങ്ങളില്‍ ദുര്‍ബലവുമാണ്. അതിനാല്‍ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ അനുസരിച്ച് ബിജെപിക്കെതിരെ കോണ്ഗ്രസുമായി ചേര്‍ന്ന് മത്സരിക്കുന്നതില്‍ തെറ്റില്ല. പശ്ചിമ ബംഗാളില്‍ തൃണമൂലം ബിജെപിയുമാണ് സിപിഎമ്മിന്റെ ഏതിരാളികളെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിനു ശേഷം

തെരഞ്ഞെടുപ്പിനു ശേഷം

ദേശീയ തലത്തില്‍ ബിജെപിയുടെ പ്രധാന എതിരാളി കോണ്‍ഗ്രസാണ്. തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസിനെ പിന്തുണക്കണോ എന്നത് അപ്പോഴത്തെ സാഹചര്യമനുസരിച്ച് തീരുമാനിക്കും.ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാനപ്പെട്ടതെന്ന് കാരാട്ട് പറഞ്ഞു.

നിലപാട് മാറ്റം

നിലപാട് മാറ്റം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് സീറ്റ് ധാരണയ്ക്കുള്ള നീക്കങ്ങള്‍ സജീവമായിരിക്കേയാണ് കാരാട്ടിന്റെ നിലപാട് മാറ്റം എന്നത് ശ്രദ്ധേയമാണ്. സഖ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും രാഹുല്‍ ഗാന്ധിയും ഈ മാസം അവസാനം കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.

ബംഗാളില്‍

ബംഗാളില്‍

സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റുകളില്‍ 18-20 സീറ്റുകളില്‍ മത്സരിക്കാനാണാണ് കോണ്‍ഗ്രസ് നീക്കം. ബാക്കി സീറ്റുകള്‍ ഇടതുമുന്നണിക്ക് വിട്ടുനല്‍കും. നിലവില്‍ ബംഗാളില്‍ കോണ്‍ഗ്രസ്സിന് നാലും സിപിഎമ്മിന് രണ്ടും എംപിമാരാണ് ഉള്ളത്. ബിജെപി, തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും നീക്കം നടത്തുന്നത്.

യച്ചൂരിയും രാഹുലും

യച്ചൂരിയും രാഹുലും

യച്ചൂരിയും രാഹുലും തമ്മിലുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം തിരഞ്ഞെടുപ്പ് ധാരണ സംബന്ധിച്ച് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് ഇരുപാര്‍ട്ടിയിലേയും സംസ്ഥാന നേതാക്കളുടെ പ്രതീക്ഷ. തങ്ങളെ പൂര്‍ണ്ണമായി അവതരിപ്പിക്കുന്ന തൃണമൂലിനോട് അടുക്കുന്നതിലും നല്ലത് സിപിഎമ്മാണ് എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നത്.

സിപിഎം എതിരല്ല

സിപിഎം എതിരല്ല

സാമ്പത്തിക സംവരണത്തിന് സിപിഎം എതിരല്ലെന്നും കാരാട്ട് കുവൈത്തില്‍ വ്യക്തമാക്കി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ചെറിയൊരു ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നത് ജാതീയമായി വേര്‍തിരിവ് ഉണ്ടാക്കില്ല. ഇന്ത്യയില്‍ ജാതി വിവേചനവും ചില വിഭാഗങ്ങളുടെ സാമൂഹികമായ പിന്നാക്കവസ്ഥയും യാഥാര്‍ത്ഥ്യമാണ്.

പിരിച്ചു വിടല്‍ എളുപ്പമാവില്ല

പിരിച്ചു വിടല്‍ എളുപ്പമാവില്ല

കേരളത്തില്‍ സംസ്ഥാന സര്‍ക്കാറിനെ പിരിട്ടുവിടുമെന്ന ബിജെപിയുടെ ഭീഷണി കാര്യമാക്കുന്നില്ല. ഭരണഘടനയുടെ അനുച്ഛേദം 356 അനുസരിച്ചുള്ള അത്തരം നടപടി കോടതിയുടെ പരിശോധനയ്ക്ക് വിധേയമായതിനാല്‍ പിരിച്ചു വിടല്‍ എളുപ്പമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
loksabha election-2019; no chance of third front: prakash karat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X