കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠിയില്‍ രാഹുല്‍ ജയിക്കുമോ തോല്‍ക്കുമോ? ഈ കണക്കുകള്‍ പറയും എല്ലാം... വ്യത്യസ്ത ചിത്രം

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് കേരളത്തിലേക്ക് ഒളിച്ചോടിയെന്നാണ് ബിജെപിയുടെ പ്രചാരണം. വയനാട് മണ്ഡലം കോണ്‍ഗ്രസിന് ഉറപ്പുള്ള സീറ്റാണെന്നും അമേഠിയില്‍ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാണെന്നും പ്രചാരണമുണ്ട്. 2009ല്‍ മൂന്ന് ലക്ഷത്തില്‍പ്പരം വോട്ടിനാണ് രാഹുല്‍ ഗാന്ധി ജയിച്ചത്. എന്നാല്‍ 2014ല്‍ രാഹുലിന്റെ ഭൂരിപക്ഷം ഒരുലക്ഷത്തില്‍പരമായി കുറഞ്ഞു.

ഈ സാഹചര്യത്തില്‍ 2019ലെ വോട്ടെടുപ്പില്‍ തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്ക കോണ്‍ഗ്രസിന് സ്വാഭാവികം. അവിടെയാണ് മറ്റൊരു മണ്ഡലം കൂടി കോണ്‍ഗ്രസ് തേടുന്നത്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ രാഹുല്‍ ഗാന്ധിയുടെ വരവ് കോണ്‍ഗ്രസിന് ആവേശം പകരുമെന്നതില്‍ തര്‍ക്കമില്ല....

 കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ട

കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ട

കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ടയാണ് അമേഠി. നെഹ്രു കുടുംബത്തിലെ പ്രമുഖര്‍ ജയിച്ചുകയറിയ മണ്ഡലം. ഒരുതവണ ജനതാപാര്‍ട്ടിയും രണ്ടുതവണ ബിജെപിയും ജയിച്ചതു മാത്രമാണ് അപവാദം.

വോട്ടുകള്‍ക്ക് ചോര്‍ച്ച

വോട്ടുകള്‍ക്ക് ചോര്‍ച്ച

എന്നാല്‍ അടുത്ത കാലത്തായി കോണ്‍ഗ്രസിന്റെ വോട്ടുകള്‍ക്ക് ചോര്‍ച്ച സംഭവിച്ചിട്ടുണ്ട്. 2009ല്‍ മൂന്ന് ലക്ഷത്തിലധികം, 2014ല്‍ ഒരുലക്ഷത്തില്‍പരം എന്നിങ്ങനെയാണ് രാഹുലിന്റെ ഭൂരിപക്ഷം. ഈ സാഹചര്യത്തില്‍ ഇനിയും ഭൂരിപക്ഷം കുറയുമോ എന്ന അശങ്ക കോണ്‍ഗ്രസിനുണ്ട്.

കോണ്‍ഗ്രസ് അഞ്ചിടത്തും തോറ്റു

കോണ്‍ഗ്രസ് അഞ്ചിടത്തും തോറ്റു

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ തീരെ കുറയുകയാണ്. 2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം വളരെ മോശമായിരുന്നു. അമേഠി മണ്ഡലത്തിന് കീഴില്‍ വരുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് തോല്‍ക്കുകയായിരുന്നു.

വോട്ടുകള്‍ കൂടിയിട്ടും...

വോട്ടുകള്‍ കൂടിയിട്ടും...

2014ല്‍ അമേഠി മണ്ഡലത്തില്‍ രണ്ടേകാല്‍ ലക്ഷത്തോളം പുതിയ വോട്ടുകള്‍ ചേര്‍ക്കപ്പെട്ടിരുന്നു. എന്നിട്ടുപോലും രാഹുലിന്റെ ഭൂരിപക്ഷം ഒരുലക്ഷം വോട്ടായി കുറഞ്ഞു. ഇതു മാത്രമല്ല കോണ്‍ഗ്രസിന്റെ ആശങ്കയിലാഴ്ത്തുന്നത്.

കുതിച്ചുയര്‍ന്നത് ബിജെപി

കുതിച്ചുയര്‍ന്നത് ബിജെപി

2009ല്‍ ബിജെപിക്ക് അമേഠിയില്‍ കിട്ടിയത് വെറും 38000 വോട്ടാണ്. ഇത് 2014ല്‍ മൂന്ന് ലക്ഷം വോട്ട് നേടി രണ്ടാംസ്ഥാനത്തെത്തുന്നതിലേക്ക് വളര്‍ന്നു. ബിജെപിക്ക് പ്രതീക്ഷ നല്‍കുന്ന കണക്ക് ഇതാണ്. മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കും കോണ്‍ഗ്രസിന് എതിരാണ്.

ബിജെപി ജയിച്ച തിരഞ്ഞെടുപ്പ്

ബിജെപി ജയിച്ച തിരഞ്ഞെടുപ്പ്

2017ലാണ് യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി അധികാരത്തിലെത്തിയ തിരഞ്ഞെടുപ്പില്‍ അമേഠി മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രകടനം ദയനീയമായിരുന്നു. അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് അമേഠി ലോക്‌സഭാ മണ്ഡലത്തിലുള്ളത്.

 അഞ്ചില്‍ നാലും ബിജെപി

അഞ്ചില്‍ നാലും ബിജെപി

അഞ്ചില്‍ ഒരു മണ്ഡലത്തിലും കോണ്‍ഗ്രസ് ജയിച്ചില്ല. മാത്രമല്ല രണ്ടിടത്ത് കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. തിലോയ്, സലോങ്, ജഗദീഷ്പൂര്‍, അമേഠി എന്നീ മണ്ഡലങ്ങളില്‍ ബിജെപിയാണ് ജയിച്ചത്. ഗൗരീഗഞ്ചില്‍ എസ്പിയും ജയിച്ചു.

ഒരുലക്ഷം വോട്ട് പിന്നില്‍

ഒരുലക്ഷം വോട്ട് പിന്നില്‍

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൊത്തം ലഭിച്ചത് 346000 വോട്ടാണ്. കോണ്‍ഗ്രസിനാകട്ടെ 237000 വോട്ടും. ഒരു ലക്ഷം വോട്ടിന്റെ കുറവാണ് കോണ്‍ഗ്രസിനുള്ളത്. എന്നാല്‍ ഇതിനെല്ലാം കോണ്‍ഗ്രസ് പ്രതിരോധിക്കുന്നത് മറ്റുചില വാദങ്ങളിലൂടെയാണ്.

സാഹചര്യം വേറെ

സാഹചര്യം വേറെ

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തുടനീളം കോണ്‍ഗ്രസ് വിരുദ്ധ വികാരം നിലനിന്നിരുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടിപ്പിലും യുപിയില്‍ ബിജെപി തരംഗമായിരുന്നു. ഈ സാഹചര്യമാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്.

 ബിജെപിക്കെതിരെ പൊതുവികാരം

ബിജെപിക്കെതിരെ പൊതുവികാരം

നിലവില്‍ ബിജെപിക്കെതിരായ പൊതുവികാരം രാജ്യത്തുണ്ട്. മാത്രമല്ല രാഹുല്‍ ഗാന്ധിക്ക് ദേശീയ തലത്തില്‍ പിന്തുണ വര്‍ധിച്ചു. അമേഠിയില്‍ എസ്പി-ബിഎസ്പി സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കുന്നുമില്ല- ഇതെല്ലാം കോണ്‍ഗ്രസിന് അനുകൂലമായ തരംഗമുണ്ടാക്കാന്‍ സാധ്യതയുണ്ട്.

മുസ്ലിംകള്‍ അകന്നു

മുസ്ലിംകള്‍ അകന്നു

അമേഠി മണ്ഡലത്തില്‍ പ്രധാന വോട്ടുബാങ്കാണ് മുസ്ലിംകള്‍. മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനെതിരായ വികാരം നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിനെ ഏറെകാലമായി പിന്തുണച്ചിരുന്നവരാണ് അമേഠിയിലെ മുസ്ലിംകള്‍. അവരുടെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് പരിഗണിച്ചില്ലെന്നാണ് ആക്ഷേപം.

ആന്ധ്രയില്‍ രാഹുല്‍ ഗാന്ധിയുടെ ഉഗ്രന്‍ പ്രഖ്യാപനം; അധികാരത്തിലെത്തിക്കൂ... മോദി എല്ലാം നശിപ്പിച്ചുആന്ധ്രയില്‍ രാഹുല്‍ ഗാന്ധിയുടെ ഉഗ്രന്‍ പ്രഖ്യാപനം; അധികാരത്തിലെത്തിക്കൂ... മോദി എല്ലാം നശിപ്പിച്ചു

ഉത്തര്‍ പ്രദേശില്‍ നിന്നുള്ള കൂടുതല്‍ വാര്‍ത്തകള്‍

English summary
Congress Vote Share Fall in Amethi last three election, Details here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X