കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് സംസ്ഥാനങ്ങളില്‍ പ്രധാന ചര്‍ച്ച കോണ്‍ഗ്രസ് പ്രഖ്യാപനം!! മോദിയുടെ പ്രചാരണം ഏശുന്നില്ല

Google Oneindia Malayalam News

ദില്ലി: ബിജെപിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ നാല് സംസ്ഥാനങ്ങള്‍ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നിന്നേക്കുമെന്ന് പുതിയ സര്‍വ്വെ. രാഹുല്‍ ഗാന്ധി അടുത്തിടെ പ്രഖ്യാപിച്ച ന്യായ് പദ്ധതി ജനങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും രാഹുലിന്റെ പ്രഖ്യാപനം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ടെന്നും ഇന്ത്യ ടുഡെ നടത്തിയ സര്‍വ്വെയില്‍ വ്യക്തമാകുന്നു.

അതേസമയം, മോദി പ്രചാരണത്തില്‍ ഊന്നിപ്പറയുന്ന കശ്മീര്‍ വിഷയവും പാകിസ്താന്‍ ആക്രമണവും ഈ സംസ്ഥാനങ്ങളില്‍ വേണ്ടത്ര ഫലിക്കുന്നില്ലെന്നും സര്‍വ്വെയില്‍ തെളിഞ്ഞു. ഇന്ത്യ ടുഡെയ്ക്ക് വേണ്ടി ആക്‌സിസ്-മൈ ഇന്ത്യയാണ് അഭിപ്രായം തേടി ജനങ്ങളെ സമീപിച്ചത്. സര്‍വ്വെയിലെ കണ്ടെത്തലുകള്‍ കോണ്‍ഗ്രസിന് പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്. ബിജെപിക്ക് ആശങ്കയും....

 ജനങ്ങള്‍ ശ്രദ്ധിച്ചത്

ജനങ്ങള്‍ ശ്രദ്ധിച്ചത്

രാഹുല്‍ ഗാന്ധി ന്യായ് പദ്ധതി പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ നാല് സംസ്ഥാനങ്ങളിലെ 41 ശതമാനം ആളുകള്‍ ഇതുസംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാക്കിയെന്ന് സര്‍വ്വെയില്‍ തെളിഞ്ഞു. അതേസമയം, മോദി പറയുന്ന പാകിസ്താന്‍ ആക്രമണ വിഷയത്തില്‍ ജനങ്ങള്‍ അത്ര താല്‍പ്പര്യം കാണിക്കുന്നുമില്ല.

കോണ്‍ഗ്രസ് സംസ്ഥാനങ്ങള്‍

കോണ്‍ഗ്രസ് സംസ്ഥാനങ്ങള്‍

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് സര്‍വ്വെ നടത്തിയത്. നാല് സംസ്ഥാനങ്ങളും കോണ്‍ഗ്രസ് ഭരിക്കുന്നതാണ്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങളിലെ കൂടുതല്‍ സീറ്റുകളും ബിജെപിക്കൊപ്പമായിരുന്നു.

നാല് ദിവസം വരെയുള്ള കണക്ക്

നാല് ദിവസം വരെയുള്ള കണക്ക്

മാര്‍ച്ച് 26 മുതല്‍ 29 വരെ നടത്തിയ അഭിപ്രായ സര്‍വ്വെയാണ് പുറത്തുവിട്ടിരിക്കുന്നത്. മാര്‍ച്ച് 25നാണ് രാഹുല്‍ ന്യായ് പദ്ധതി പ്രഖ്യാപിച്ചത്. ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന പദ്ധതിയാണിത്.

മധ്യപ്രദേശിലെ അവസ്ഥ

മധ്യപ്രദേശിലെ അവസ്ഥ

പദ്ധതി പ്രഖ്യാപിച്ച് നാല് ദിവസം കഴിഞ്ഞ വേളയില്‍ മധ്യപ്രദേശിലെ 45 ശതമാനം വോട്ടര്‍മാര്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം എന്താണെന്ന് അറിയാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്ന് 26 ശതമാനം ആളുകള്‍ വിശ്വസിക്കുന്നു. എന്നാല്‍ 45 പേര്‍ക്ക് അത്ര ഉറപ്പില്ല.

കോണ്‍ഗ്രസിന്റെ നേട്ടം

കോണ്‍ഗ്രസിന്റെ നേട്ടം

പലരും പദ്ധതി നടപ്പാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചെങ്കിലും രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം ചര്‍ച്ചയായി എന്നത് കോണ്‍ഗ്രസിന് നേട്ടം ചെയ്യും. 15 വര്‍ഷത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ അധികാരത്തിലെത്തിയത്.

അറിയാത്തവര്‍ 53 ശതമാനം

അറിയാത്തവര്‍ 53 ശതമാനം

മധ്യപ്രദേശില്‍ 45 ശതമാനം ആളുകള്‍ എന്താണ് പദ്ധതി എന്ന് അറിയാന്‍ മുന്നോട്ട് വന്നു. 53 ശതമാനം വോട്ടര്‍മാക്ക് എന്താണ് പദ്ധതി എന്ന് അറിവായിട്ടില്ല. പദ്ധതി പ്രഖ്യാപിച്ച് നാല് ദിവസത്തിനിടെയുള്ള കണക്കാണിത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പദ്ധതി സംബന്ധിച്ച് അറിയാന്‍ ശ്രമിക്കുമെന്ന സൂചനയും ഇതില്‍ വ്യക്തമാണ്.

ഛത്തീസ്ഗഡിലെ കണക്ക്

ഛത്തീസ്ഗഡിലെ കണക്ക്

രാഹുലിന്റെ ന്യായ് പദ്ധതി എന്താണെന്ന് ഛത്തീസ്ഗഡിലെ 33 ശതമാനം ആളുകള്‍ക്ക് അറിയാം. കോണ്‍ഗ്രസിന് പദ്ധതി നടപ്പാക്കാന്‍ സാധിക്കുമെന്നു 29 ശതമാനം വോട്ടര്‍മാര്‍ പറയുന്നു. എന്നാല്‍ അത്ര തന്നെ ആളുകള്‍ വിഷയത്തില്‍ പ്രതികരിച്ചില്ല.

കോണ്‍ഗ്രസിന് സാധിക്കില്ലെന്ന്

കോണ്‍ഗ്രസിന് സാധിക്കില്ലെന്ന്

രാജസ്ഥാനില്‍ ന്യായ് പദ്ധതി സംബന്ധിച്ച് 45 ശതമാനം വോട്ടര്‍മാക്ക് അറിയാം. എന്നാല്‍ പകുതി വോട്ടര്‍മാക്ക് എന്താണ് സംഭവം എന്ന് അറിയില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പദ്ധതി നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് രാജസ്ഥാനിലെ കൂടുതല്‍ വോട്ടര്‍മാരും സര്‍വ്വെയില്‍ പ്രതികരിച്ചത്.

 കര്‍ണാടകയിലും ചര്‍ച്ചയായി

കര്‍ണാടകയിലും ചര്‍ച്ചയായി

പദ്ധതി പ്രഖ്യാപിച്ച് നാല് ദിവസത്തിനകം തന്നെ കര്‍ണാടകയില്‍ 37 ശതമാനം പേര്‍ക്ക് പദ്ധതി സംബന്ധിച്ച് ബോധ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പദ്ധതി നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് കൂടുതല്‍ പേരും പ്രതികരിച്ചത്. പദ്ധതി പ്രഖ്യാപിച്ച്് ദിവസങ്ങള്‍ക്കകം തന്നെ വിഷയം ചര്‍ച്ചയായി എന്നതാണ് സര്‍വ്വെയില്‍ വ്യക്തമാകുന്നത്.

 മോദിയുടെ പ്രചാരണം ശ്രദ്ധിക്കുന്നില്ല

മോദിയുടെ പ്രചാരണം ശ്രദ്ധിക്കുന്നില്ല

നാല് സംസ്ഥാനങ്ങളിലും മോദി സര്‍ക്കാരില്‍ തൃപ്തി പ്രകടിപ്പിച്ചവര്‍ താരതമ്യേന കൂടുതലാണ്. എന്നാല്‍ മോദി പ്രധാനമായും പ്രചാരണത്തില്‍ ഉന്നയിക്കുന്ന പാകിസ്താനെതിരായ ആക്രമണം ജനങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. മധ്യപ്രദേശില്‍ രണ്ടു ശതമാനം പേര്‍ മാത്രമാണ് ആക്രമണം പ്രധാന വിഷയമായി കാണുന്നത്.

തൊഴിലില്ലായ്മയ്ക്ക് പ്രാധാന്യം

തൊഴിലില്ലായ്മയ്ക്ക് പ്രാധാന്യം

ഛത്തീസ്ഗഡില്‍ പ്രധാന ചര്‍ച്ചാവിഷയം തൊഴിലില്ലായ്മയാണ്. രാജസ്ഥാനിലും അങ്ങനെ തന്നെ. പാര്‍ട്ടികളുടെ പ്രകടനം, കാര്‍ഷിക പ്രശ്‌നങ്ങള്‍ എന്നിവയും വോട്ടര്‍മാര്‍ക്കിടയില്‍ പ്രധാന ചര്‍ച്ചയാണ്. എന്നാല്‍ മോദി പ്രധാനമായും ഉന്നയിക്കുന്ന പാകിസ്താന്‍ ആക്രമണം ഛത്തീസ്ഗഡില്‍ മൂന്ന് ശതമാനവും രാജസ്ഥാനില്‍ ഒരു ശതമാനവും പേര്‍ മാത്രമാണ് പ്രധാന വിഷയമായി കാണുന്നത്.

 കര്‍ണാടകയില്‍ ആരും ശ്രദ്ധിക്കുന്നില്ല

കര്‍ണാടകയില്‍ ആരും ശ്രദ്ധിക്കുന്നില്ല

കര്‍ണാടകയില്‍ വോട്ടര്‍മാര്‍ക്കിടയിലെ പ്രധാന ചര്‍ച്ച പാര്‍ട്ടികളുടെ പ്രകടനമാണ്. പിന്നീട് പ്രധാനമന്ത്രി ആരാകണം, എംപി ആരാകണം എന്നീ വിഷയങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്യുന്നു. പാകിസ്താനെതിരായ ആക്രമണം കര്‍ണാടകയില്‍ ആരും പ്രധാന വിഷയമായി കാണുന്നേ ഇല്ല.

ബിഹാറില്‍ ലാലുവിന്റെ കുടുംബത്തില്‍ പുതിയ പാര്‍ട്ടി; ലാലു-ദാബ്രി മോര്‍ച്ച, യുപിഎക്ക് തിരിച്ചടിയാകുംബിഹാറില്‍ ലാലുവിന്റെ കുടുംബത്തില്‍ പുതിയ പാര്‍ട്ടി; ലാലു-ദാബ്രി മോര്‍ച്ച, യുപിഎക്ക് തിരിച്ചടിയാകും

English summary
Rahul's NYAY high on voter radar, Modi's airstrikes not an election factor in Congress states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X