ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ നടക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹതയുള്ള 18 - 19 പ്രായ വിഭാഗത്തിൽപ്പെട്ട
1.8 കോടിയിലധികം കന്നി വോട്ടർമാർ ഇന്ത്യയിൽ ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) വ്യക്തമാക്കിയിട്ടുണ്ട്. 543 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 19, ഏപ്രിൽ 26, മെയ് 7, മെയ് 13, മെയ് 20, മെയ് 25, ജൂൺ 1 എന്നിങ്ങനെ ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ജൂൺ നാലിനാണ് വോട്ട് എണ്ണുക. ആദ്യമായി വോട്ട് ചെയ്യുന്നവർക്ക് പല സംശയങ്ങളും ഉണ്ടാവും. നമുക്ക് നോക്കാം.
വോട്ടർ പട്ടിക തയ്യാറാക്കിയ വർഷം ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞ എല്ലാ ഇന്ത്യൻ പൗരന്മാർക്കും അവരുടെ മണ്ഡലത്തിൽ വോട്ടർമാരായി രജിസ്റ്റർ ചെയ്യാൻ അർഹതയുണ്ട്. ആദ്യമായി വോട്ട് ചെയ്യുന്നവർ തങ്ങളുടെ വേട്ട് രേഖപ്പെടുത്തുന്നതിന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ( ഇ സി ഐ) ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

രജിസ്റ്റർ ചെയ്യുന്നതിന് അവർ നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടലിൽ ഓൺലൈനായി ഫോം 6 പൂരിപ്പിക്കണം. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കോ അസിസ്റ്റൻ്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കോ മുമ്പാകെ അപേക്ഷ സമർപ്പിച്ചുകൊണ്ട് അവർക്ക് ഓഫ്‌ലൈനായി എൻറോൾ ചെയ്യാം.
വോട്ടർമാർ അവർ താമസിക്കുന്ന മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ തങ്ങളുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. അവർക്ക് അവരുടെ പ്രദേശത്തെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറിൽ നിന്നോ ഇ സി ഐ വെബ്‌സൈറ്റിൽ നിന്നോ ഇത് പരിശോധിക്കാം. അതിനുശേഷം അവർക്ക് അനുവദിച്ച പോളിംഗ് ബൂത്ത് പരിശോധിക്കേണ്ടതുണ്ട്.
പോളിംഗ് ദിവസം വോട്ടർമാർ അവരുടെ പോളിംഗ് ബൂത്തുകളിൽ പോയി അവരുടെ തിരിച്ചറിയൽ രേഖകൾ ഫസ്റ്റ് പോളിംഗ് ഓഫീസറെ കാണിക്കേണ്ടതുണ്ട്. അടുത്തതായി രണ്ടാമത്തെ പോളിംഗ് ഓഫീസറുടെ അടുത്ത് പോകണം. അവിടെ നിന്ന് ചൂണ്ട് വിരലിൽ മായാത്ത മഷി കൊണ്ട് അടയാളപ്പെടുത്തും. തുടർന്ന് വോട്ടർമാർ വോട്ടർ രജിസ്റ്ററിൽ ഒപ്പിടുകയോ പെരുവിരൽ മുദ്ര പതിപ്പിക്കുകയോ വേണം.
ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിൽ (ഇ വി എം) വോട്ടർനമാർ അവർക്ക് ഏത് സ്ഥാനാർത്ഥിക്കാണോ വോട്ട് ചെയ്യേണ്ടത് അവരുടെ പേരിനും ചിഹ്നത്തിനും നേരെ ബാലറ്റിംഗ് യൂണിറ്റിലെ ബട്ടൺ അമർത്തണം. ആ സ്ഥാനാർത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെ ചുവന്ന ലൈറ്റ് തെളിയും.
വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ബീപ് ശബ്ദം കേൾക്കുകയും വോട്ട് ചെയ്തതായി സ്ഥിരീകരിക്കുന്ന സ്ലീപ്പ് വോട്ടർക്ക് ലഭിക്കുകയും ചെയ്യും.
വോട്ടർ പട്ടികയിലോ മറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ വോട്ടർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അവർക്ക്
പോളിംഗ് സ്റ്റേഷനിലെ പ്രിസൈഡിംഗ് ഓഫീസറെ സമീപിക്കാം.












Click it and Unblock the Notifications