കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ തലത്തില്‍ തോറ്റ പ്രമുഖര്‍

Google Oneindia Malayalam News

ദില്ലി: രാജ്യം മൊത്തം നമോ വേവ് ആഞ്ഞുവീശുമ്പോള്‍ അതിന് കാരണക്കാരനായ അരുണ്‍ ജെയ്റ്റ്‌ലിയുടെ തോല്‍വിയാണ് ബി ജെ പിയെ സങ്കടപ്പെടുത്തുന്നത്. കപില്‍ സിബലും അജയ് മാക്കനും അടക്കമുള്ള കേന്ദ്ര മന്ത്രിമാര്‍ തോറ്റ സങ്കടമുണ്ട് കോണ്‍ഗ്രസിന്.

ദാ ദിപ്പ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് എട്ട് - പത്തിന്റെ സ്പാനറുമെടുത്തിറങ്ങിയ കെജ്രിവാളും പച്ച തൊട്ടില്ല. രാഷ്ട്രീയത്തില്‍ ജയിക്കാന്‍ ഗ്ലാമറ് മാത്രം പോര എന്ന സത്യത്തിന് അടിവരയിട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും തെന്നിന്ത്യന്‍ നായിക നടിമാരുമായ രമ്യയും നഗ്മയും തോറ്റു.

അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ തോറ്റെങ്കിലും പലവട്ടം രാഹുല്‍ ഗാന്ധിയെ മൂന്നാം സ്ഥാനത്ത് തള്ളാന്‍ കഴിഞ്ഞതില്‍ സ്മൃതി ഇറാനിക്കും കുമാര്‍ വിശ്വാസിനും അഭിമാനിക്കാം. തോറ്റ പ്രമുഖരുടെ വിശേഷങ്ങള്‍ നോക്കൂ.

അരവിന്ദ് കെജ്രിവാള്‍

അരവിന്ദ് കെജ്രിവാള്‍

വാരണാസിയില്‍ മോദിക്ക് കെട്ടിവെച്ച കാശ് പോകും എന്നൊക്കെ വീരവാദം പറഞ്ഞെങ്കിലും കെജ്രിവാള്‍ നരേന്ദ്ര മോദിക്ക് മുന്നില്‍ കീഴടങ്ങി. 85282 വോട്ടുകള്‍ക്കാണ് മോദി കെജ്രിവാളിനെ കീഴടക്കിയത്.

അരുണ്‍ ജെയ്റ്റ്‌ലി

അരുണ്‍ ജെയ്റ്റ്‌ലി

അപ്രതീക്ഷിതമായിരുന്നു അമൃത്സറില്‍ അരുണ്‍ ജെയ്റ്റ്‌ലിയുടെ തോല്‍വി. മണ്ഡലത്തിലെ താഴേതട്ടിലെ പിടിപാട് കുറവ് മുതല്‍ ബി ജെ പി എം പിയായിരുന്ന നവ് ജ്യോത് സിംഗ് സിധുവിനോടുള്ള ജനങ്ങളുടെ ഏതിര്‍പ്പ് വരെ ജെയ്റ്റ്‌ലിക്ക് എതിരായതാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അമരീന്ദര്‍ സിംഗിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്.

രമ്യ

രമ്യ

കര്‍ണാകയിലെ മാണ്ഡ്യയില്‍ സിറ്റിംഗ് എം പിയായ രമ്യ തോറ്റു, ജനതാദള്‍ എസിലെ പുട്ടരാജുവാണ് രമ്യയെ തോല്‍പിച്ചത്.

കപില്‍ സിബല്‍

കപില്‍ സിബല്‍

ദില്ലി ചാന്ദ്‌നി ചൗക്കിലാണ് സീനിയര്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ തോറ്റത്. ബി ജെ പി യിലെ ഹര്‍ഷ വര്‍ദ്ധനനാണ് ഇവിടെ വിജയി.

സ്മൃതി ഇറാനി

സ്മൃതി ഇറാനി

അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത മത്സരം നടത്തിയെങ്കിലും സ്മൃതി ഇറാനിക്ക് ജയിക്കാനായില്ല.

സച്ചിന്‍ പൈലറ്റ്

സച്ചിന്‍ പൈലറ്റ്

അജ്മീറില്‍ സച്ചിന്‍ പൈലറ്റിന്റെ തോല്‍വി കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി. ബി ജെ പിയിലെ സന്‍വര്‍ലാല്‍ ആണ് ഇവിടെ ജയിച്ചത്.

നഗ്മ

നഗ്മ

തെന്നിന്ത്യന്‍ നായിക നടി നഗ്മ മീററ്റില്‍ തോറ്റു. ബി ജെ പിയിലെ രാജേന്ദ്ര അഗര്‍വാള്‍ ജയിച്ച മീററ്റില്‍ നഗ്മയ്ക്ക് നാലാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.

പ്രിയ ദത്ത്

പ്രിയ ദത്ത്

മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം പിയായ പ്രിയാ ദത്ത് തോറ്റു.

ശരദ് യാദവ്

ശരദ് യാദവ്

എന്‍ ഡി എ വിട്ടുപോയ മുന്‍ എന്‍ ഡി എ അധ്യക്ഷന്‍ ജെ ഡി യു നേതാവ് ശരദ് യാദവ് മധേപുരയില്‍ തോറ്റു.

നന്ദന്‍ നീലേക്കനി

നന്ദന്‍ നീലേക്കനി

ആധാര്‍ കാര്‍ഡിന്റെ ഉപജ്ഞാതാവായ നന്ദന്‍ നീലേക്കനി ബാംഗ്ലൂര്‍ സൗത്തില്‍ അനന്ത് കുമാറിനോട് തോറ്റു.

English summary
Big falls in Lok sabha election 2014
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X