മോദിക്ക് ഇരട്ടവിജയം,രാഹുല്‍ കഷ്ടിച്ചു രക്ഷപ്പെട്ടു
ദില്ലി: ബി ജെ പിയുട പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വാരണാസിയിലും വഡോദരയിലും വിജയിച്ച് പടയെ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നനഞ്ഞ വിജയം. അമേഠിയില്‍ പലകുറി മൂന്നാം സ്ഥാനത്തേക്ക് വീണുപോയ ശേഷമാണ് രാഹുല്‍ വിജയം പിടിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി റായ്ബറേലിയില്‍ വിജയം നേടി. മോദിക്ക് പുറമേ അദ്വാനി, രാജ് നാഥ് സിംഗ്, സുഷമ സ്വരാജ്, ഹര്ഷവര്ധനന് തുടങ്ങി പ്രധാനപ്പെട്ട നേതാക്കളെല്ലാം വിജയക്കൊടി പാറിച്ചു.
കര്‍ണാടകയിലെ ഷിമോഗയില്‍ ബി എസ് യെഡിയൂരപ്പയും ബെല്ലാരിയില്‍ ശ്രീരാമുലും ബി ജെ പിക്ക് വേണ്ടി ജയിച്ചവരില്‍ പെടുന്നു. ദേശീയ തലത്തില്‍ ജയിച്ച പ്രമുഖരെ നോക്കൂ.

നരേന്ദ്ര മോദി
വാരണാസിയിലും വഡോദരയിലും മോദിക്ക് ഇരട്ട വിജയം. വഡോദരയില്‍ മധുസൂദനന് മിസ്ത്രിയെയും വാരണാസിയില്‍ കെജ്രിവാളിനെയും മോദി തോല്പിച്ചു.

രാഹുല്‍ ഗാന്ധി
കടുത്ത മത്സരം നേരിട്ടെങ്കിലും രാഹുല്‍ ഗാന്ധി അമേഠിയില്‍ വിജയിച്ചു. ഇരുപത്തിമൂവായിരം വോട്ടിനാണ് രാഹുല്‍ തടിതപ്പിയത്.

സോണിയാ ഗാന്ധി
പ്രതീക്ഷിച്ച വിജയമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് റായ്ബറേലിയില്‍

യെഡിയൂരപ്പ
കര്‍ണാടകയിലെ ഷിമോഗയില്‍ പക്ഷേ മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ വിജയം ഞെട്ടിച്ചു.

എല്‍ കെ അദ്വാനി
ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നാണ് അദ്വാനി ജയിച്ചത്.

നിതിന്‍ ഗഡ്കരി
ആര് എസ് എസ് കേന്ദ്രമായ നാഗ്പൂരില്‍ നിന്നും മുന്‍ ബി ജെ പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ജയിച്ചു

രാജ്നാഥ് സിംഗ്
ഉത്തര്‍ പ്രദേശിലെ ലഖ്നൊവില്‍ നിന്നും ബി ജെ പി അധ്യക്ഷന്‍ രാജ് നാഥ് സിംഗ് ജയിച്ചു.

വരുണ്‍ ഗാന്ധി
സുല്‍ത്താന്‍ പൂരില്‍ ബി ജെ പി ജനറല്‍ സെക്രട്ടറി വരുണ്‍ ഗാന്ധിയുടെ വിജയം അനായാസമായിരുന്നു

സുഷമ സ്വരാജ്
വിദിശയില്‍ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് വിജയിച്ചു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications